കോഴിക്കോട്: കുന്ദമംഗലത്ത് ബസില്‍ പോക്കറ്റ് അടി വ്യാപകം. പ്രതികള്‍ പിടിയില്‍. താമശ്ശേരി അമ്പായത്തോട് പാത്തുമ്മ അറയില്‍ വീടില്‍ ഷമീര്‍ (45), കല്‍പ്പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരാണ് പിടിയിലായത്. തിരക്കുള്ള ബസില്‍കയറിയാണ് ഇവര്‍ പണവും സ്വര്‍ണവും മോഷ്ടിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ 22 ഓളം പേര്‍ അടങ്ങുന്ന സംഘം പോക്കറ്റ് അടിക്ക് ഇറങ്ങിയെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. കുന്ദമംഗലം, താമരശ്ശേരി, മുക്കം ഈ ഭാഗങ്ങളിലായാണ് ഇവര്‍ പോക്കറ്റടിക്ക് ഇറങ്ങിയത്. പോക്കറ്റടി സംഘത്തില്‍ വയനാട്ടിലുള്ളവര്‍, കോഴിക്കോട് ഉള്ളവരും ഉണ്ട്. രാവിലെ ബസില്‍ രണ്ട് പേരായാണ് ഇവര്‍ കയറുക. ഒരാള്‍ ബാഗുമായും മറ്റെരാള്‍ ഒന്നും ഇല്ലതെയും. ബാഗ് മറയാക്കി ഇരയുടെ അടുത്ത് ചെന്ന് ബ്ലെഡ് ഉപയോഗിച്ചാണ് കവര്‍ച്ച ചെയ്യുന്നത്. പോക്കറ്റടിച്ച പണം കൊണ്ട് പ്രതികള്‍ കാറും, കടയും ലോട്ടറി കച്ചവടം തുടങ്ങിയവ നടത്തി വരുന്നതായി പോലീസ് പറഞ്ഞു. ഏപ്രില്‍ 13 ന് ആണ് സംഭവം നടന്നത്. രാവിലെ ഏഴ് മണിക്ക് തിരക്കുള്ള ബസില്‍ കയറും. പോക്കറ്റടിച്ച് കഴിഞ്ഞാല്‍ സംഘം വേഗം ബസില്‍ നിന്ന് ഇറങ്ങും. ജോലിക്ക് പോകുന്ന തരത്തിലുള്ള വേഷം ധരിച്ചാണ് പ്രതികള്‍ പോക്കറ്റടിക്ക് ഇറങ്ങുന്നത്.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്. കുന്ദമംഗലം എസ് ഐ സനീത് ,എസ് ഐ സുരേഷ്, എസ് ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *