കോവിഡ് പിടിമുറുക്കിരിക്കുന്ന ഈ പെരുന്നാള്‍ ദിനത്തില്‍ വ്യത്യസ്ഥമായ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട്ടെ എം എം ഫാമിലി കൂട്ടായ്മ. മുന്നൂറ് കിലോ ബിരിയാണിയാണ് നൂറോളം വരുന്ന കുടുംബങ്ങള്‍ക്ക് ഈ കൂട്ടായ്മ വിതരണം ചെയ്തത്. രണ്ടുനേരത്തെ ഭക്ഷണമാണ് ഇവര്‍ കുടുംബങ്ങളിലേക്കെത്തിക്കുന്നത്. കാരപ്പറമ്പ്, കുണ്ടൂപ്പറമ്പ് ഭാഗത്തുനിന്നും തയ്യാറാക്കിയ ഭക്ഷണം രാവിലെ 11 മണിയോടെ ഇവര്‍ തന്നെ എത്തിച്ചു നല്‍കുകയായിരുന്നു. കോവിഡില്‍ വലയുന്ന കുറച്ചുപേര്‍ക്കെങ്കിലും ഈ പ്രവൃത്തി ഉപകാരപ്പെടുമെന്നാണ് എം എം ഫാമിലി കൂട്ടായ്മ കണക്കാക്കുന്നത്.
എം എം കരീം, മൊയ്തീന് കോയ കണിയാറക്കല്‍, എം എം ഹുസൈന്, സിക്കന്ദര്‍, എം എം ഷംസു, നിസാം, ജംഷീദ്, അഷ്റഫ്, ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്കി
