തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന്‍ ഇന്ദിരാഭവനിലെത്തിയത്. കെപിസിസി ആസ്ഥാനത്തെത്തിയ സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി.

സ്ഥാനാരോഹണ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ സംബന്ധിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്.

കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ നല്‍കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *