കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. റമീസ് ഉപയോഗിച്ചത് അര്‍ജുന്‍ ആയങ്കിയുടെ ബൈക്കാണെന്ന് പൊലീസ് പറയുന്നു.റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയാണ് അപകടം. വ്യഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ റമീസ് എത്തിയിരുന്നില്ല, പിന്നാലെയാണ് രാത്രി വൈകിയുണ്ടായ അപകടത്തില്‍ ഇയാള്‍ കൊല്ലപ്പെടുന്നത്.വാഹനാപകടത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികളാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നതെന്ന പ്രാഥമിക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങളും വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അപകടം നടന്ന സ്ഥലം സ്ഥിരമായി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ ഒത്തുകൂടുന്ന സ്ഥലമാണ്. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *