സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. തിങ്കളാഴ്ച മുതല്‍ രാവിലെ 9 മണിക്ക് ബാറുകള്‍ തുറക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.സമയം നീട്ടാനുള്ള നടപടി കോടതി നിര്‍ദേശം കണക്കിലെടുത്താണെന്നാണ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബാറിലിരുന്ന് കഴിക്കാന്‍ തല്‍ക്കാലം അനുവദിക്കില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുകളുടെ പ്രവര്‍ത്തന സമയം നേരത്തെയാക്കുന്നതുവഴി ബിവറേജിലെ തിരക്ക് കുറക്കാനാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. മദ്യ വിതരണം പാഴ്‌സലായി മാത്രം നടക്കും. നേരത്തെ മദ്യശാലയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍, ഹൈക്കോടതി ഉള്‍പ്പടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ രാവിലെ 11 മണിമുതല്‍ 7 മണിവരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. അതേസമയം ബീവറേജസ് ഔട്ട്്‌ലെറ്റുകള്‍ നേരത്തെ തന്നെ രാവിലെ 9 മുതല്‍ 7 വരെ പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *