ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഭവന സമരവുമായി ഡി എ പി സി. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ ഇന്ന് രാവിലെ പത്തുമണിയ്ക്ക് ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അവരവരുടെ ഭവനങ്ങളിലാണ് പ്രതിഷേധസമരത്തിന്റെ ഭാഗമായി അണിനിരന്നത്.

അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹനഅലവന്‍സ് അനുവദിക്കണമെന്ന് ഡി ഏ പി സി സംസ്ഥാനപ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *