കുന്ദമംഗലം: ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേളുഏട്ടന്‍ സ്മാരക ജില്ലാ അക്ഷരോത്സവത്തിന്റെ ഏരിയാ തല പരിശീലനം കുന്ദമംഗലത്ത് സംഘടിപ്പിച്ചു. ജില്ലാ കണ്‍വീനര്‍ വി സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ എ സുരേന്ദ്രന്‍, കൗണ്‍സില്‍ അംഗം ശ്രീനിവാസന്‍ ചെറുകുളത്തൂര്‍, ഏരിയാ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ വി കെ വിപിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.സംസ്ഥാന കമ്മിറ്റി അംഗം അഭയരാജ്, ഏരിയാ കണ്‍വീനര്‍ സുനില്‍ കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു .കിരണ്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *