ദുരന്തനിവാരണ വിദഗ്ധരാവാന്‍ അവസരം

സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എം ബി എ കോഴ്‌സ് നടത്തുന്നു. 2023 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷന്‍ ആണ് നടക്കാന്‍ പോകുന്നത്. അന്താരാഷ്ട്ര തലങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാന്‍ ഉള്ള ഉദ്യമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയില്‍ നിന്നുള്ള അധ്യാപകര്‍ എത്തിയാണ് ഈ കോഴ്‌സ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വയര്‍ലെസ് ലൈസന്‍സ്, പ്രഥമ ശുശ്രൂഷയില്‍ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ്, ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വഞ്ചര്‍ അക്കാദമിയുമായി സഹകരിച്ചുള്ള കോഴ്‌സുകള്‍, ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയ കോഴ്‌സിന്റ ഭാഗമായി നടത്തും. ‘എല്ലാ മാസവും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ എടുക്കു. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ദുരന്തമേഖലയിലേക്കുള്ള പഠനയാത്രയും ഉണ്ടാവും. ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തില്‍ വരുന്നു. റവന്യൂ വകുപ്പ് മന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയാണ് കോഴ്‌സിന്റെ ഏകോപനം നടത്തുന്നത്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ കോഴ്‌സില്‍ എല്ലാ സെമസ്റ്ററിലും, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദേശീയ അന്തര്‍ദേശീയ പഠനയാത്രകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ എ ഐ സി ടി ഇ അംഗീകൃത ദുരന്തനിവാരണ MBA കോഴ്‌സ് ആണ് ഇത്. NAAC A++ റാങ്കുള്ള കേരള യൂണിവേഴ്‌സിറ്റിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
പ്രതികൂല സാഹചര്യങ്ങളിലും മറ്റും പ്രവര്‍ത്തിച്ച്, വിശ്വ പൗരന്മാരായി തീരുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ജൂലൈ 8 . കൂടുതല്‍ വിവരങ്ങള്‍ക്ക്
https://ildm.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
sabnÂ: ildm.revenue@gmail.com, ഫോണ്‍ : 8547610005 , വാട്‌സ്ആപ്പ് :8547610006

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ 2024-2025

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തേക്കുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ നിലവില്‍ ഉള്ള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് പ്രവേശനം ജൂലൈ 5,6 (വെള്ളി, ശനി ) തീയതികളില്‍ കോളേജ് ഓഫീസില്‍ നടത്തും.പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും /അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിച്ചവര്‍ക്കും ആ ദിവസങ്ങളില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും. പ്രോസ്‌പെക്ട്‌സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകര്‍ത്താവിനോടൊപ്പം എത്തിപ്രവേശനം നേടാവുന്നതാണ്. സ്‌പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനും അപേക്ഷ സമര്‍പ്പണത്തിനും ജൂലൈ 4 വരെ അവസരം ഉണ്ടായിരിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ 200 രൂപയും മറ്റു വിഭാഗങ്ങള്‍ 400 രൂപയും ഓണ്‍ലൈനായി ഒടുക്കണം’ ഫോണ്‍:04868 234082, മൊബൈല്‍ : 7902583454, 9747963544, വെബ്സൈറ്റ് www.polyadmission.org/let

തൊഴില്‍ അവസരം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ & അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം-ഞ.െ77200140500) നിലവിലുണ്ട്. ഫസ്റ്റ്ക്ലാസ് ബി ടെക്/ബിഇ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ(എച്ച്ആര്‍)/പിസീഡിഎം (റഗുലര്‍ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ 8 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം) ഉള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

തൊഴില്‍ അവസരം

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ & അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം-Rs.77200-140500) നിലവിലുണ്ട്. ഫസ്റ്റ്ക്ലാസ് ബി ടെക്/ബിഇ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ(എച്ച്ആര്‍)/പിസീഡിഎം (റഗുലര്‍ കോഴ്‌സ്) എന്നീ യോഗ്യതകളും ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ 8 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം) ഉള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി – ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് & ഫര്‍ണിഷിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കണ്ണൂര്‍ യൂണിവേര്‍സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി ഇന്റീരിയര്‍  ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 5. ഫോണ്‍: 0497 2835390, 8281574390

പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സിലര്‍; അഭിമുഖം ജൂലൈ മൂന്നിന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനമികവ് കൈവരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വനിതാ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗില്‍ പരിശീലനം നേടിയവരായിരിക്കണം) എംഎസ്സി സൈക്കോളജി യോഗ്യതയുള്ളവരായിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45നും മധ്യേ ആയിരിക്കണം. കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. അവരുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെപരിഗണിക്കും. 18,000 രൂപ പ്രതിമാസ ഓണറേറിയവും 2000 രൂപ വരെ യാത്രാപ്പടിയും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ (സി ബ്ലോക്ക്, നാലാം നില) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി ഹാജരാകണം. നിയമനം ലഭിക്കുന്നവര്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ പ്രീമെട്രിക് ഹോസ്റ്റലിലും (ഗേള്‍സ്) പുതുപ്പാടി പ്രീമെട്രിക് ഹോസ്റ്റലിലും (ഗേള്‍സ്) താമസിച്ച് ജോലി ചെയ്യേണ്ടതും വടകര, കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലുകളില്‍ (ബോയ്സ്) ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തി കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കേണ്ടതുമാണ്. ഫോണ്‍: 0495-2376364.

Leave a Reply

Your email address will not be published. Required fields are marked *