നീറ്റ് ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ ചോദ്യം ചെയ്ത് സിബിഐ

നീറ്റ് ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ ചോദ്യം ചെയ്ത് സിബിഐ

നീറ്റ് യു ജി ചോദ്യ പേപ്പർ ചർച്ചയിൽ അന്വേഷണം വ്യാപിപ്പിച്ച് സി ബി ഐ. മക്കൾക്ക് വേണ്ടി ചോദ്യപേപ്പർ പണം കൊടുത്തു വാങ്ങിയ മാതാപിതാക്കളെ സി ബി ഐ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അധ്യാപകരായ പി വി കുൽക്കർണിയും മനീഷ മന്ധാരെയും ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. അധ്യാപക പരിജയം വെച്ചുള്ള വിപുലമായ വിദ്യാർത്ഥി ഡാറ്റാബേസുകളിലേക്ക് ഇവർ പേപ്പറുകൾ ചോർത്തി പ്രചരിപ്പിക്കുയായിരുന്നു. അതേസമയം പരീക്ഷ പേപ്പർ ചോർന്നതിൽ […]

Read More
 വി ഡി സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

വി ഡി സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി തന്റെ ആശംസകൾ പങ്കുവെച്ചത്. പുതിയ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. “കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് […]

Read More
 വി ഡിഎസ് മന്ത്രിസഭയ്ക്ക് ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി; പ്രചാരണം നയിച്ച കെ സിക്ക് നന്ദി

വി ഡിഎസ് മന്ത്രിസഭയ്ക്ക് ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി; പ്രചാരണം നയിച്ച കെ സിക്ക് നന്ദി

കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളാണ് ഈ സര്‍ക്കാരിന് വേണ്ടി പോരാടിയതെന്നും അവരുടെ ശബ്ദമായിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്നും രാഹുല്‍ പറഞ്ഞു. ‘വി ഡി സതീശന്‍ ജിക്കും മുഴുവന്‍ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍, അവര്‍ ഇനി ഓരോ കേരളീയന്റെയും ശബ്ദത്തെ പ്രതിനിധീകരിക്കും’ എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്. വി ഡി സതീശന്‍ മന്ത്രിസഭയെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും രാഹുല്‍ […]

Read More
 സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങൾ; ഗ്യാരൻ്റികൾ യാഥാർഥ്യമാക്കാൻ വിഡിഎസ് സർക്കാർ

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങൾ; ഗ്യാരൻ്റികൾ യാഥാർഥ്യമാക്കാൻ വിഡിഎസ് സർക്കാർ

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ് വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ. ആശാ വർക്കമാരുടെ വേതനവർധന, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ കോൺഗ്രസിൻ്റെ രണ്ട് ഗ്യാരൻ്റികളാണ് നടപ്പിലാക്കുന്ന കെഎസ്ആർടിസിയിലെ സൗജന്യയാത്രയും ആശാ വർക്കർമാരുടെ വേതനവർധനവും.ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി […]

Read More
 ‘യാത്രക്ക് തയ്യാറായിക്കൊളൂ…’; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ

‘യാത്രക്ക് തയ്യാറായിക്കൊളൂ…’; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ

വയോജനങ്ങൾ, ആശാവർക്കർമാർ, അംഗനവാടി വർക്കർമാർക്കുമായി മറ്റ് പ്രഖ്യാപനങ്ങൾ തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്. ആശാ വർക്കമാരുടെ വേതനവർധന, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി ഡി. സതീശൻ നടത്തിയത്. മറ്റ് പ്രഖ്യാപനങ്ങൾ *വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് ജപ്പാൻ മോഡലിൽ നടപ്പിലാക്കും. വയോജനങ്ങളെ കരുതലോടെ ചേർത്ത് പിടിക്കാൻ പദ്ധതികൾ ഉണ്ടാകും. രാജ്യത്ത് ആദ്യമായാണ് […]

Read More
 ഓൺലൈൻ ഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്; കോഴിക്കോട്ട് യുവാവിന് നഷ്ടമായത് 92 ലക്ഷം രൂപ

ഓൺലൈൻ ഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്; കോഴിക്കോട്ട് യുവാവിന് നഷ്ടമായത് 92 ലക്ഷം രൂപ

കോഴിക്കോട്: ഓൺലൈൻ ഓഹരി വിപണി നിക്ഷേപത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ യുവാവിൽ നിന്ന് 92 ലക്ഷം രൂപ തട്ടിയെടുത്തു. ഉയർന്ന ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളായാണ് തട്ടിപ്പുകാർ യുവാവിൽ നിന്ന് ഇത്രയും വലിയ തുക കൈക്കലാക്കിയത്. തുടക്കത്തിൽ ചെറിയ ലാഭം അക്കൗണ്ടിൽ കാണിച്ചായിരുന്നു കെണിയിൽ വീഴ്ത്തിയത്. എന്നാൽ പിന്നീട് കൂടുതൽ തുക നിക്ഷേപിച്ച ശേഷം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് ഇയാൾ കോഴിക്കോട് സൈബർ പോലീസിൽ […]

Read More
 ടീം വിഡിഎസിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിമാരിൽ ഇളമുറക്കാരൻ ഒ ജെ ജനീഷ്

ടീം വിഡിഎസിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിമാരിൽ ഇളമുറക്കാരൻ ഒ ജെ ജനീഷ്

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ 21 അംഗ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയ്ക്ക് ശേഷം രണ്ടാമനായാണ് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. മലപ്പുറത്തെ പ്രതിനിധീകരിച്ചാണ് പി കെ കുഞ്ഞാലിക്കുട്ടി സഭയിലെത്തുന്നത്. മന്ത്രിസഭയിലെ മൂന്നാമനായി മുതിർന്ന കോൺഗ്രസ് നേതാവും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പ്രതിനിധിയുമായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പ് ചെന്നിത്തലയാവും കൈകാര്യം ചെയ്യുക. ആഭ്യന്തരമന്ത്രി പദം ചെന്നിത്തലയെ തേടിയെത്തുന്നത് രണ്ടാം തവണയാണ്. കെപിസിസി തലപ്പത്ത് […]

Read More
 കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുമരണം. നമ്പിക്കൊല്ലി സ്വദേശി നാരായണന്‍, ഭാര്യ സിജി, മകന്‍ അഭി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ വന്നിടിക്കുകയായിരുന്നു. നാരായണന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു; കിലോഗ്രാമിന് 80.09 രൂപയായി

സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു; കിലോഗ്രാമിന് 80.09 രൂപയായി

ന്യൂഡൽഹി: രാജ്യത്ത് സിഎൻജി വിലയിൽ വീണ്ടും വൻ വർദ്ധനവ്. പ്രകൃതി വാതകത്തിന്റെ വില പുതുക്കി നിശ്ചയിച്ചതോടെ സിഎൻജി നിരക്ക് കിലോഗ്രാമിന് 80.09 രൂപയായി ഉയർന്നു. ഇന്ധനവിലയിലുണ്ടായ ഈ പെട്ടെന്നുള്ള വർദ്ധനവ് സിഎൻജി വാഹനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വാഹന ഉടമകൾക്കും വാണിജ്യ വാഹന ഡ്രൈവർമാർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. കുറഞ്ഞ ചിലവിൽ പരിസ്ഥിതി സൗഹൃദമായി യാത്ര ചെയ്യാം എന്ന ലക്ഷ്യത്തോടെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് സിഎൻജി കാറുകളിലേക്കും ഓട്ടോറിക്ഷകളിലേക്കും മാറിയ നഗരവാസികളെയാണ് ഈ വിലക്കയറ്റം ഏറ്റവും […]

Read More
 പിതാവിൻ്റെ പാത പിന്തുടർന്ന് പി കെ ബഷീർ മന്ത്രിസഭയിലേക്ക്; സത്യവാചകം ചൊല്ലി അധികാരമേറ്റു

പിതാവിൻ്റെ പാത പിന്തുടർന്ന് പി കെ ബഷീർ മന്ത്രിസഭയിലേക്ക്; സത്യവാചകം ചൊല്ലി അധികാരമേറ്റു

ഏറനാടിന്റെ നായകനും ലീഗിൻ്റെ ജനകീയ മുഖവും മികച്ച സംഘാടകനുമായ പി കെ ബഷീർ ടീം വിഡിഎസ് മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആൾക്കാർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ നാലാം ഊഴത്തിലാണ് മന്ത്രിപദവിയിലെത്തുന്നത്. മുണ്ടക്കൈ -ചൂരൽമല ദുരന്ത ബാധിതർക്കായി മുസ്ലിം ലീഗ് നൽകുന്ന സ്നേഹ വീടുകളുടെ ആദ്യഘട്ടം സമയബന്ധിതമായി പൂർത്തിയാക്കിയത് പി.കെ ബഷീറിൻ്റെ സംഘാടക മികവിൻ്റെ തെളിവായിരുന്നു. അതിനുള്ള അംഗീകാരം കൂടിയാണ് മന്ത്രി പദവി.

Read More