അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം

അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം

അബൂദബി: യുഎഇ തലസ്ഥാനമായ അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം. അല്‍ ദഫ്രയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആണവ നിലയത്തിന്റെ സുരക്ഷാ പരിധിക്ക് പുറത്താണ് ആക്രമണമെന്നും അറിയിച്ചു.

Read More
 ഐ സി ബാലകൃഷ്ണന്‍ മന്ത്രിയാകില്ല; ടി സിദ്ദിഖ് മന്ത്രിസഭയിലേക്ക്

ഐ സി ബാലകൃഷ്ണന്‍ മന്ത്രിയാകില്ല; ടി സിദ്ദിഖ് മന്ത്രിസഭയിലേക്ക്

സതീശന്റെ മന്ത്രിസഭയിലേക്ക് ടി സിദ്ദിഖ് എന്ന് സൂചന. ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും രണ്ടു പേരില്‍ ആരാണ് മന്ത്രിയാകുമോയെന്ന തര്‍ക്കം നിലനിന്നതിന് പിന്നാലെ നടന്ന ചര്‍ച്ചയിലാണ് ഐ സി ബാലകൃഷ്ണന്‍ മന്ത്രിയാകില്ലെന്ന നിലപാട് വന്നത്. എ കെ ആന്റണിയുടെ നിലപാടാണ് നിര്‍ണായകമായത്. പ്രിയങ്കാ ഗാന്ധി ഐ സി ബാലകൃഷ്ണനെ പിന്തുണച്ചിരുന്നു. തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെ ഹൈക്കമാന്‍ഡിന് വിട്ടിരുന്നു. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡുമായി എ കെ ആന്റണി സംസാരിച്ചു. ടി സിദ്ദിഖ്, കെ പി സി സി […]

Read More
 ‘ചേലുള്ള ചാത്തങ്കാവ് ‘ വാര്‍ഡ് ശുചീകരിച്ചു

‘ചേലുള്ള ചാത്തങ്കാവ് ‘ വാര്‍ഡ് ശുചീകരിച്ചു

കുന്ദമംഗലം: ‘ചേലുള്ള ചാത്തങ്കാവ് ‘, വാര്‍ഡ് ശുചീകരണ പരിപാടി മെമ്പര്‍ പ്രിയ ജിജിത്ത് ഉത്ഘാടനം ചെയ്തു.PP ഷീജ, P. വിനീത ,NK കോയ ഹാജി, കോയമോന്‍ ,തങ്കം, TK, പ്രലോബ്. വിനോദ് KK സാനിയ ,ശ്രീമതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം,നവയുഗ,നന്മ സാംസ്‌കാരിക സംഘടനകളുടെ ആത്മാര്‍ഥമായ ഇടപെടല്‍ നാടിന്റെ കൂട്ടായ്മയുടെയും ശുചിത്വ സംരക്ഷണത്തിന്റെയും ഐക്യത്തിന്റെയും കാഹളമായി തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത മുഴുവന്‍ പേരോടും മെമ്പര്‍ നന്ദി രേഖപ്പെടുത്തി.

Read More
 മസാജ് തെറാപ്പിയുടെ മറവില്‍ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി;ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് 13 വര്‍ഷവും 10 മാസവും തടവ്

മസാജ് തെറാപ്പിയുടെ മറവില്‍ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി;ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് 13 വര്‍ഷവും 10 മാസവും തടവ്

സിഡ്‌നി: ആസ്‌ട്രേലിയയില്‍ മസാജ് തെറാപ്പിയുടെ മറവില്‍ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഇന്ത്യന്‍ വംശജന് 13 വര്‍ഷവും 10 മാസവും തടവ്. അഡലെയ്ഡില്‍ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്ത ഡല്‍ഹി സ്വദേശി സുമിത് സതീഷ് റസ്‌തോഗിക്ക് (39) ആണ് സൗത്ത് ഓസ്‌ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്. 2021 ഒക്ടോബറിനും 2022 ജൂലൈക്കും ഇടയിലുള്ള 9 മാസ കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. അഡലെയ്ഡിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെല്‍ഗിലുള്ള മസാജ് സെന്ററില്‍ എത്തിയ 61 […]

Read More
 കാസര്‍കോടിന് മന്ത്രിയെ വേണം; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോടിന് മന്ത്രിയെ വേണം; രാജ്മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് മന്ത്രി വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കാസര്‍കോട് ജില്ലയെ എല്‍ഡിഎഫ് 10 വര്‍ഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസര്‍കോടിന് ഒരു മന്ത്രിയെ നല്‍കാന്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ അത് വോട്ടര്‍മാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Read More
 മന്ത്രിസ്ഥാനത്തേക്കായി ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയില്‍; ഹൈക്കമാന്‍ഡ് തീരുമാനിക്കും

മന്ത്രിസ്ഥാനത്തേക്കായി ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയില്‍; ഹൈക്കമാന്‍ഡ് തീരുമാനിക്കും

വയനാട്ടില്‍ നിന്നുള്ള മന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിലുള്ളത് കൊണ്ടാണ് ഹൈക്കമാന്‍ഡിലേക്ക് വിട്ടത്. പ്രിയങ്ക ഗാന്ധി നിര്‍ദ്ദേശിച്ചത് ഐ സി ബാലകൃഷ്ണനെയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന് വിട്ടത്. തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ തീരുമാനമെടുക്കാണ ഹൈക്കമാന്‍ഡിന് വിടുകയായിരുന്നു. മന്ത്രി സ്ഥാനത്തേക്കായി ടി സിദ്ധിഖ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എ കെ ആന്റണിയുമായി സിദ്ധിഖ് കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനത്തേക്കുള്ള സാധ്യത മങ്ങുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം, നിയുക്ത മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശിവഗിരി മഠം പ്രതിനിധികള്‍ […]

Read More
 മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍; പാറക്കല്‍ അബ്ദുള്ളയെയും എ.കെ.എം അഷ്‌റഫിനെയും ഒഴിവാക്കി

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാര്‍; പാറക്കല്‍ അബ്ദുള്ളയെയും എ.കെ.എം അഷ്‌റഫിനെയും ഒഴിവാക്കി

തിരുവനന്തപുരം: മുസ്ലീം ലീഗില്‍ നിന്ന് അഞ്ച് പേര്‍ മന്ത്രിസഭയിലേക്ക്. പി.ക കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, പി.കെ ബഷീര്‍, വി.അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുക. പാറക്കല്‍ അബ്ദുള്ളയെ മാറ്റിയാണ് പി.കെ ബഷീറിനെ പരിഗണിച്ചത്. അദ്ദേഹത്തിന് ടേം അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം പിന്നീട് നല്‍കുന്നതിനുള്ള ചര്‍ച്ച നടന്നതായാണ് സൂചന. വി. അബ്ദുള്‍ ഗഫൂറിനെ അപ്രതീക്ഷിതമായാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. പാണക്കാട് കുടുംബത്തിന്റെ പിന്തുണ ഗഫൂറിന് ലഭിച്ചിരുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ ലീഗിന് സംശയമൊന്നുമുണ്ടായിരുന്നില്ല.

Read More
 സ്പീക്കര്‍ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്പീക്കര്‍ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മന്ത്രി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സ്പീക്കര്‍ പദവി വേണ്ടെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. അതേസമയം, മന്ത്രി പദവികള്‍ക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഷാനിമോള്‍ ഉസ്മാനിനായി വിഡി പക്ഷവും അന്‍വര്‍ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്. ടി സിദ്ദിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുണ്ട്. മന്ത്രിയാക്കിയേ തീരൂ എന്ന കടുത്ത നിലപാടിലാണ് ഐസി ബാലകൃഷ്ണന്‍. പട്ടിക വര്‍ഗ പ്രാതിനിധ്യം പറഞ്ഞാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. മന്ത്രിമാരുടെ പട്ടിക […]

Read More
 വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പിൽ ആദ്യത്തെ കുടുംബം താമസം ആരംഭിച്ചു. ചൂരൽമല സ്കൂൾ റോഡ് സ്വദേശികളായ കണ്ണൻകൈ വീട്ടിൽ വിജയനും കുടുംബവുമാണ് താമസത്തിന് എത്തിയത്. ടൗൺഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 38-ആം നമ്പർ വീടാണ് വിജയന് നറുക്കെടുപ്പില്‍ ലഭിച്ചത്. പാലുകാച്ചൽ ചടങ്ങുകൾ നടത്തിയാണ് കുടുംബം താമസം ആരംഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗണ്‍ഷിപ്പിലേക്ക് താമസം മാറ്റും. ടൗണ്‍ഷിപ്പില്‍ ഫെയ്‌സ് ഒന്നിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ […]

Read More
 നീറ്റ് യു ജി പുനഃപരീക്ഷ: പരീക്ഷാ നഗരം മാറ്റാൻ അവസരം; എൻടിഎ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

നീറ്റ് യു ജി പുനഃപരീക്ഷ: പരീക്ഷാ നഗരം മാറ്റാൻ അവസരം; എൻടിഎ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: 2026-ലെ നീറ്റ് യു.ജി പുനഃപരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പരീക്ഷാ കേന്ദ്രം, ഫീസ്, സമയം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ആശങ്കകൾക്ക് ഇതോടെ വ്യക്തത ലഭിച്ചു. ജൂൺ 21-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5:15 വരെയാണ് പുനഃപരീക്ഷ നടക്കുക. പുനഃപരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികൾ പ്രത്യേകം ഫീസ് അടയ്ക്കേണ്ടതില്ലെന്ന് എൻ.ടി.എ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ നിലവിലെ വിലാസമനുസരിച്ച് ഇഷ്ടപ്പെട്ട പരീക്ഷാ നഗരം തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. അതുകൊണ്ടുതന്നെ പഴയ പരീക്ഷാ കേന്ദ്രം […]

Read More