സ്പീക്കര്‍ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്പീക്കര്‍ പദവി വേണ്ട, മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മന്ത്രി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സ്പീക്കര്‍ പദവി വേണ്ടെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. അതേസമയം, മന്ത്രി പദവികള്‍ക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഷാനിമോള്‍ ഉസ്മാനിനായി വിഡി പക്ഷവും അന്‍വര്‍ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്. ടി സിദ്ദിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുണ്ട്. മന്ത്രിയാക്കിയേ തീരൂ എന്ന കടുത്ത നിലപാടിലാണ് ഐസി ബാലകൃഷ്ണന്‍. പട്ടിക വര്‍ഗ പ്രാതിനിധ്യം പറഞ്ഞാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. മന്ത്രിമാരുടെ പട്ടിക […]

Read More
 വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായുള്ള സർക്കാർ ടൗൺഷിപ്പിൽ ആദ്യത്തെ കുടുംബം താമസം ആരംഭിച്ചു. ചൂരൽമല സ്കൂൾ റോഡ് സ്വദേശികളായ കണ്ണൻകൈ വീട്ടിൽ വിജയനും കുടുംബവുമാണ് താമസത്തിന് എത്തിയത്. ടൗൺഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 38-ആം നമ്പർ വീടാണ് വിജയന് നറുക്കെടുപ്പില്‍ ലഭിച്ചത്. പാലുകാച്ചൽ ചടങ്ങുകൾ നടത്തിയാണ് കുടുംബം താമസം ആരംഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗണ്‍ഷിപ്പിലേക്ക് താമസം മാറ്റും. ടൗണ്‍ഷിപ്പില്‍ ഫെയ്‌സ് ഒന്നിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ […]

Read More
 നീറ്റ് യു ജി പുനഃപരീക്ഷ: പരീക്ഷാ നഗരം മാറ്റാൻ അവസരം; എൻടിഎ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

നീറ്റ് യു ജി പുനഃപരീക്ഷ: പരീക്ഷാ നഗരം മാറ്റാൻ അവസരം; എൻടിഎ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: 2026-ലെ നീറ്റ് യു.ജി പുനഃപരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പരീക്ഷാ കേന്ദ്രം, ഫീസ്, സമയം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ആശങ്കകൾക്ക് ഇതോടെ വ്യക്തത ലഭിച്ചു. ജൂൺ 21-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5:15 വരെയാണ് പുനഃപരീക്ഷ നടക്കുക. പുനഃപരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികൾ പ്രത്യേകം ഫീസ് അടയ്ക്കേണ്ടതില്ലെന്ന് എൻ.ടി.എ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ നിലവിലെ വിലാസമനുസരിച്ച് ഇഷ്ടപ്പെട്ട പരീക്ഷാ നഗരം തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. അതുകൊണ്ടുതന്നെ പഴയ പരീക്ഷാ കേന്ദ്രം […]

Read More
 ടേം വ്യവസ്ഥ സ്വീകാര്യമല്ല, 5 വർഷംതന്നെ വേണം; പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി കാപ്പൻ

ടേം വ്യവസ്ഥ സ്വീകാര്യമല്ല, 5 വർഷംതന്നെ വേണം; പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി കാപ്പൻ

പാലാ: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മാണി സി. കാപ്പൻ. മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ അത് അഞ്ച് വർഷംതന്നെ വേണമെന്നും രണ്ടരവർഷം വീതം പങ്കിടുന്ന ടേം വ്യവസ്ഥ തനിക്ക് സ്വീകാര്യമല്ലെന്നും കാപ്പൻ വ്യക്തമാക്കി. പാലാ നിയസഭാ മണ്ഡലത്തിന് വലിയൊരു സമ്മാനം നൽകുമെന്ന് മുൻപ് ഉറപ്പുനൽകിയ കോൺഗ്രസ് നേതാക്കൾ അവരുടെ വാക്കു പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാപ്പൻ. അഞ്ച് വർഷംതന്നെ മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് അദ്ദേഹം. അനൂപ് ജേക്കബുമായി രണ്ടര വർഷം വീതം […]

Read More
 അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം അവസാനിക്കും; ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം അവസാനിക്കും; ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

സൗദിയില്‍ തടവില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം 19ന് അവസാനിക്കുമെന്ന് കുടുംബം അറിയിച്ചു. ഉടന്‍ റഹീമിന് പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ അറിയിച്ചു. വാര്‍ത്ത നല്‍കിയ പത്രമാധ്യമങ്ങള്‍ക്ക് നന്ദിയെന്ന് അവര്‍ അറിയിച്ചു. 20ന് വരുമെന്ന പ്രചാരണം തെറ്റാണ്. സൗദിയിലെ പെരുന്നാള്‍ അവധി കഴിഞ്ഞ് വരാനാണ് സാധ്യത. 20 വര്‍ഷം റഹീമിനെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും നന്ദി. മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി. ഇന്ത്യന്‍ എംബസി നന്നായി പ്രവര്‍ത്തിച്ചു. 15 മില്യണ്‍ സൗദി റിയാല്‍ നല്‍കിയാണ് വധശിക്ഷ […]

Read More
 അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ 40 പേർ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ 40 പേർ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ കുടുങ്ങിയത് നാൽപ്പതോളം പേരെന്ന് പോലീസ് കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മഠത്തിപ്പറമ്പിൽ മുഹമ്മദ് നജീബിനെ റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഈ സംഘം കോവിഡ് വ്യാപനത്തിന് ശേഷം 2021 മുതലാണ് പ്രവർത്തനം […]

Read More
 ബര്‍ഗര്‍, ബിരിയാണി, പിസ്സ, സാന്‍ഡ്‌വിച്ച്… സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും കുറയും; കാരണം ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന്

ബര്‍ഗര്‍, ബിരിയാണി, പിസ്സ, സാന്‍ഡ്‌വിച്ച്… സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും കുറയും; കാരണം ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന്

ഡല്‍ഹി: ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റസ്റ്റോറന്റുകളും ഫുഡ് ഡെലിവറി ആപ്പുകളും . 5 മുതല്‍ 10 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. എല്‍പിജി ക്ഷാമം, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനവ്, ജീവനക്കാരുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം പെട്രോള്‍, ഡീസല്‍ വര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും സെപ്തംബറില്‍ റസ്റ്റോറന്റ് മേഖലയില്‍ വില പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ജൂലൈ 1 മുതല്‍ വില വര്‍ധിപ്പിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് […]

Read More
 പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡനിൽ; സന്ദർശനം 2018ന് ശേഷം ആദ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡനിൽ; സന്ദർശനം 2018ന് ശേഷം ആദ്യം

ന്യൂഡൽഹി: അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിൻ്റെ ഭാഗമായി നെതർലൻഡ് സന്ദർശനം പൂർത്തിയാക്കി മോദി സ്വീഡനിലേക്ക് യാത്ര തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാങ്കേതിക, പ്രതിരോധ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. നെതർലൻഡ് സന്ദശനവേളയിൽ ഹരിത ഊർജം, പ്രതിരോധം, വാട്ടർ മാനേജ്മെൻ്റ്, സാങ്കേതിക വിദ്യ എന്നി മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി. ഹേഗിലെ കൊട്ടാരത്തിൽ രാജാവ് വില്യം-അലക്സാണ്ടറും രാജ്ഞി മാക്സിമയും പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കി. നെതർലൻഡ് സന്ദർശനത്തിനിടെ നിർണായക കരാറുകളിൽ മോദി ഒപ്പിട്ടതായാണ് വിവരം. നെതർലൻഡ് സന്ദർശനം പൂർത്തിയാക്കി ഇന്നാണ് […]

Read More
 സതീശന്‍ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിയില്ല, ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും

സതീശന്‍ സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിയില്ല, ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും

തിരുവനന്തപുരം: സതീശന്‍ മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍ ഇല്ല. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നല്‍കുക. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോന്‍സ് ജോസഫിന് ജലവിഭവോ കൃഷി വകുപ്പോ ആയിരിക്കും ലഭിക്കുക. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകുമെന്നും ഉറപ്പായി. അതേസമയം, മറ്റ് പദവികള്‍ മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് മോന്‍സ് ജോസഫ് നമസ്‌തെ കേരളത്തില്‍ പ്രതികരിച്ചു. യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി […]

Read More
 നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലേക്ക്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലേക്ക്

നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പരീക്ഷയുടെ ചുമതലയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയിലേക്കും സിബിഐ അന്വേഷണം നീളുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യ ആസൂത്രകര്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി നേരിട്ട് ബന്ധമുള്ളതിനെത്തുടര്‍ന്നാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്കും നീളുന്നത്. കേന്ദ്ര സ്ഥാപനത്തിലെ കൂടുതല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌തേക്കും. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ പിടിയിലായ പി.വി. കുല്‍ക്കര്‍ണി, മനീഷ മന്ദാരെ, മനീഷ വാഗ്മറെ, ധനഞ്ജയ് ലോഖണ്ഡെ എന്നിവര്‍ ഒരു മാഫിയയുടെ ഭാഗമാണെന്നാണ് സിബിഐയുടെ സംശയം. കസ്റ്റഡിയിലുള്ള […]

Read More