കടലാക്രമണത്തിൽ അണ്ടത്തോട്, പെരിയമ്പലം ബീച്ചിലെ കടല്‍ ഭിത്തി തകര്‍ന്നു

പെരിയമ്പലം ബീച്ചിലെ കടല്‍ ഭിത്തി തകര്‍ന്നു. അശാസ്ത്രീയമായാണ് നിര്‍മ്മാണം നടക്കുന്നതെന്ന് ആരോപിച്ച് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടല്‍ ഭിത്തിയാണ് തകര്‍ന്നത്. രണ്ടാഴ്ച മുന്‍പാണ് കടലാക്രമണം തടയാനുള്ള കടല്‍ ഭിത്തിയുടെ നിർമ്മാണം പൂർത്തിയായത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കടലാക്രമണത്തില്‍ ഇവ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. കടല്‍ ഭിത്തി നിര്‍മ്മാണം പഠനം നടത്താതെയാമെന്നും, തീരദേശവാസികൾക്ക് അശാസ്ത്രീയമായി നിർമ്മിച്ച കടൽഭിത്തികൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ രേഖാമൂലം അധികൃതരെയും, സ്ഥലം എംഎല്‍എയും ബോധ്യപ്പെടുത്തിയിട്ടും ജനങ്ങളുടെ […]

Read More

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു

ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ ഹോട്ടലിന്‍റെ ചില്ല് അടിച്ചു തകർത്തു.കടയിൽ നിന്നും സോഡക്കുപ്പി എടുത്താണ് ജോസ് ചില്ലുകൾ തകർത്തത്. ജോസ് കത്തിയെടുത്ത് സമീപത്തെ മുറുക്കാന്‍കടയിലുള്ളയാളെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറയുന്നു.താമരശ്ശേരി അമ്പായത്തോടിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് അക്രമം നടന്നത്. കണ്ണൂർ സ്വദേശിയായ ജോസിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയയുമായി മമ്മൂട്ടിയുടെ ‘വാത്സല്യം’പദ്ധതി

കുട്ടികളെ ചേർത്തു പിടിച്ചു നടൻ മമ്മൂട്ടി.പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൌണ്ട് വഴി നിർവ്വഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസിന് താഴെയുളള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടും. കഴിഞ്ഞ മാസം […]

Read More

കനത്ത മഴ; ഒമ്പത് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദു​രന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു ആയതിനാൽ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ […]

Read More

പ്രധാനമന്ത്രി ഗുജറാത്തിൽ; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽനിർമ്മിച്ച 22000 വീടുകൾ കൈമാറും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനം തുടരുന്നു.രാവിലെ പത്തരയ്ക്ക് ഗാന്ധിനഗറിൽ റോഡ് ഷോ ആരംഭിച്ചു. പതിനൊന്നരയ്ക്ക് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടക്കും. പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമ്മിച്ച 22000 വീടുകൾ കൈമാറും. സബർമതി റിവർഫ്രണ്ട് മൂന്നാംഘട്ട വികസനം ഉദ്ഘാടനം ചെയ്യും. ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തില്‍ എത്തിയത്. ഇന്നലെ രാവിലെ വഡോദരയില്‍ സംഘടിപ്പിച്ച റാലിയിലും അദ്ദേഹം പങ്കെടുത്തു. ഊഷ്മളമായ സ്വീകരണം നല്കിയതിന് വഡോദരയിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നല്കിയ തിരിച്ചടികള്‍ […]

Read More

കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ;ദേശീയപാത റോഡിന് മുകളിൽ നിർമ്മിച്ച കോൺഗ്രീറ്റ്ഭിത്തിയടക്കം ഇടിഞ്ഞു

കണ്ണൂരിൽ ശക്തമായ മഴയിൽ കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ദേശീയപാത റോഡിന് മുകളിലായി നിർമ്മിച്ച കോൺഗ്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞത്. സമീപ പ്രദേശത്തെ വീടുകൾ അടക്കം കെട്ടിടങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ കുപ്പത്ത് മണ്ണിടിയുന്നത്. കൂടുതൽ മണ്ണിടിച്ചിലുണ്ടായതോടെ സമീപത്തെ കുടുംബങ്ങള്‍ ഭീതിയിലാണ്. ദേശീയ പാതാ നിർമ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിർമ്മാണം നടത്തിയ ഭാഗമാണിത്. കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. ദേശീയപാതയുടെ ടാറിങ്ങിന്റെ പകുതിയോളം ഭാഗത്തേക്കു മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. […]

Read More

ചെന്നിത്തലയിൽ 5 പേരേ തെരുവ് നായ ആക്രമിച്ചു;ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോൽ ചെമ്പകശ്ശേരിൽ പോൾ മത്തായിയുടെ വീട്ടുപറമ്പിൽവെച്ച് അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയിൽ അഞ്ച് പേർക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം നായ ചത്തതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവല്ല എവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോൾ മത്തായിയുടെ വീട്ടിൽ സഹായിയായി നിൽക്കുന്ന മഞ്ജു, പോൾ […]

Read More

നരിവേട്ടയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടു;പിന്നാലെ അസഭ്യം പറഞ്ഞ് മർദിച്ചു: ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ്

നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർ‌ക്ക് പൊലീസ്. നടൻ മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിനു പിന്നാലെയാണു നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാറിന്റെ പരാതി. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസെടുത്തത്. നരിവേട്ടയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതാണ് മർദനത്തിനു കാരണമെന്നാണ് വിപിൻ പറയുന്നത്. തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്കു വിളിച്ചു വരുത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്കുശേഷം […]

Read More

പി വി അൻവറുമായി വീണ്ടും ചർച്ച നടത്തും, സ്ഥാനാർഥിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു;എ.പി അനിൽകുമാർ

യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് പി.വി അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു.അൻവറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും എ.പി അനിൽ കുമാർ പറഞ്ഞു.നിലമ്പൂരിൽ മുന്നൊരുക്കങ്ങൾ നേരത്തെ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ തുടക്കം കുറിച്ചതാണ്.യുഡിഎഫ് നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തും. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഏകപക്ഷീയ വിജയമായിരിക്കും. അൻവർ ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഞങ്ങൾക്കൊപ്പമുള്ളവരെ എല്ലാവരെയും ചേർത്ത് നിർത്തി പോകലാണ് ഞങ്ങളുടെ സമീപനം. അൻവർ ഇന്ന് യുഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. അദ്ദേഹവുമായി ഇനിയും ബന്ധപ്പെടുമെന്നും’ എ.പി അനിൽ കുമാർ […]

Read More

താന്നിക്കാട്ടില്ലത്ത് നീലകണ്ഠൻ നമ്പൂതിരി നിര്യാതനായി

പെരുവഴിക്കടവ്: ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം മേൽശാന്തി താന്നിക്കാട്ടില്ലത്ത് നീലകണ്ഠൻ നമ്പൂതിരി അന്തരിച്ചു. ഭാര്യ:ദേവകി അന്തർജനം. മക്കൾ: നീലകണ്ഠൻ നമ്പൂതിരി (മേൽശാന്തി ധന്വന്തരി നരസിംഹ മൂർത്തി ക്ഷേത്രം, കൂഴക്കോട്, ദേവി (എടമന ഇല്ലം പട്ടാമ്പി), വാസുദേവൻ നമ്പൂതിരി (ശാന്തി ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം), ഉണ്ണികൃഷ്ണൻ നമ്പൂതിരി (ശാന്തി ചെമ്പകശ്ശേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം മുണ്ടക്കൽ) , ശ്രീദേവി (മേലേടത്തില്ലം ചൂലൂർ) മരുമക്കൾ: ലത മുണ്ടക്കശ്ശേരി ഇല്ലം, കൃഷ്ണൻ നമ്പൂതിരി ഇടമന ഇല്ലം […]

Read More