ചാരവൃത്തി സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാർക്ക് ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. ഭീകരവിരുദ്ധ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. മോത്തി റാം ജാട്ട് എന്നയാളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഡൽഹിയിൽ വച്ചാണ് മോത്തി റാമിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. പട്യാല കോടതി ജൂൺ 6 വരെ പ്രതിയെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ജാട്ട് ചാരവൃത്തിയിൽ വളരെ സജീവമായിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർക്ക് ഇയാൾ […]
Read More
