കണ്ണൂരിലും വയനാട്ടിലും ശക്തമായ മഴ;ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തിപ്രാപിച്ചു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. വയനാട് ജില്ലയുടെ പലഭാഗങ്ങളിലും ഇന്നലെ രാത്രി മുതൽ കനത്ത മഴ ആരംഭിച്ചു. കല്ലൂർ പുഴ കരകവിഞ്ഞൊഴുകി. കനത്ത കാറ്റും മഴയുമുണ്ടായതോടെ മരങ്ങളൊടിഞ്ഞുവീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. പുഴ കരകവിഞ്ഞതോടെ കല്ലൂർ പുഴങ്കുനി ഊരിലെ ആദിവാസി ജനങ്ങളെ ഒഴിപ്പിച്ചു. കല്ലൂർ സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്. പനമരത്ത് പാടങ്ങളിൽ വെള്ളംകയറി.ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം […]
Read More
