ദുരൂഹതകൾ തീരാതെ നാല് വയസുകാരിയുടെ കൊലപാതകം:അമ്മ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ്

നാല് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അമ്മ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ്. അമ്മ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.അതേസമയം, കേസില്‍ പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു.മൂന്ന് വനിത എസ്ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളും ടീമിലുണ്ട്. ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ നല്‍കി വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ […]

Read More

മോദിയെ അവഹേളിച്ചു’; റാപ്പർ വേടനെതിരെ എൻഐഎക്ക് പരാതി നൽകി നഗരസഭാ കൗൺസിലർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയെന്നാരോപിച്ച് വേടനെതിരെ എൻഐഎയ്ക്ക് പരാതി.പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ ആണ് പരാതി നൽകിയത്. മോദി കപട ദേശീയ വാദിയാണെന്ന തരത്തിൽ പാട്ട് പാടിയതിനെകുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്‍റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.വേടന്‍ തെറ്റായ സന്ദേശമാണ് പുതുതലമുറക്ക് ഈ പാട്ടിലൂടെ നല്‍കിയതെന്നും ഇത് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുമെന്ന് പരാതിക്കാരിയായ മിനി കൃഷ്ണകുമാര്‍ പറഞ്ഞു

Read More

വയനാട്ടിൽ 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

വയനാട്ടില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇന്നലെ രാത്രിയാണ് പരിശോധനയ്ക്കിടെ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വന്‍ പുകയില ശേഖരം പിടികൂടിയത്. പിടിയിലായ സഫീറിനെ ചോദ്യം ചെയ്തുവരികയാണ്.

Read More

മൂന്നാറില്‍ പുലി വളർത്തു നായയെ കടിച്ചുകൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മൂന്നാറിൽ പുലി വളർത്തു നായയെ കടിച്ചു കൊന്നു. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനിലാണ് പുലിയെത്തിയത്.ഓട്ടോറിക്ഷാ ഡ്രൈവറായ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കടിച്ചുകൊന്നത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്.വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More
 മറുവാട്ട് പറമ്പ് ഹെൽന സൂറത്ത് നിര്യാതയായി

മറുവാട്ട് പറമ്പ് ഹെൽന സൂറത്ത് നിര്യാതയായി

നൊച്ചിപൊയിൽ മറുവാട്ട് പറമ്പ് താമസിക്കും ജംഷീറിൻ്റെ മകൾ ഹെൽന സൂറത്ത് (8)നിര്യാതയായി . മാതാവ്:ഹസ്‌ന സഹോദരങ്ങൾ: ജസീം ഹനാൻ ജനാസ നിസ്കാരം ഇന്ന് രാവിലെ 10:30 ന് കുന്ദമംഗലം മഹൽ ജുമാ മസ്ജിദിൽ

Read More
 മടവൂരിൽ സിനിമ പ്രവർത്തകർ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ മോഷണം; ലാപ്ടോപ്പും, പണവും നഷ്ടപ്പെട്ടു

മടവൂരിൽ സിനിമ പ്രവർത്തകർ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ മോഷണം; ലാപ്ടോപ്പും, പണവും നഷ്ടപ്പെട്ടു

സിനിമ പ്രവർത്തകർ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ മോഷണം. മടവൂർ സി എം മഖാമിന് സമീപമുള്ള വി എം എസ് അപ്പാർട്മെന്റിലാണ് മോഷണം നടന്നത്.ഷൂട്ടിങ്ങിന് പോയ ആർട്ടിസ്റ്റുകൾ തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം പുറത്തറിഞ്ഞത്. സിനിമയുടെ പ്രധാനപ്പെട്ട ഡോക്യൂമെന്റസ് അടങ്ങിയ ലാപ്ടോപ്പും, 3500 രൂപയുമാണ് നഷ്ടമായത്. ഇരുപതോളം ആർട്ടിസ്റ്റുകൾ താമസിക്കുന്ന അപ്പാർട്മെന്റിൽ എല്ലാ റൂമുകളിലും മോഷ്ടാവ് കയറി ഇറങ്ങിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.ക്ലീനിങ് സ്റ്റാഫ് ആയ ചെർപ്പുളശ്ശേറി സ്വദേശി സംഭവത്തിന് ശേഷം മുങ്ങിയതായും ബന്ധപ്പെട്ടവർ പറഞ്ഞു. സംഭവ സ്ഥലത്ത് കുന്ദമംഗലം സബ് […]

Read More
 വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര; മേയ് 19ന് കുന്ദമംഗലം മണ്ഡലത്തിൽ

വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര; മേയ് 19ന് കുന്ദമംഗലം മണ്ഡലത്തിൽ

കുന്ദമംഗലം: വംശീയതക്കും സാമൂഹിക വിദ്വേഷത്തിനും സാമുദായിക ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന ‘സാഹോദര്യ കേരള പദയാത്ര’ ക്ക് മെയ് 19ന് കുന്നമംഗലം മണ്ഡലത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. “നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം” എന്ന തലക്കെട്ടിൽ ഏപ്രിൽ 19-ന് തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും […]

Read More
 പെർമിറ്റ്,ഇൻഷുറൻസ്,ഫിറ്റ്നസ്, ടാക്സ് എന്നിവ ഇല്ല; വ്യാജനമ്പർ ബോർഡ് വച്ച് സർവീസ് നടത്തിയ കാർ മുണ്ടിക്കൽ താഴത്ത് വെച്ച് പിടിച്ചെടുത്തു

പെർമിറ്റ്,ഇൻഷുറൻസ്,ഫിറ്റ്നസ്, ടാക്സ് എന്നിവ ഇല്ല; വ്യാജനമ്പർ ബോർഡ് വച്ച് സർവീസ് നടത്തിയ കാർ മുണ്ടിക്കൽ താഴത്ത് വെച്ച് പിടിച്ചെടുത്തു

പെർമിറ്റ്,ഇൻഷുറൻസ്,ഫിറ്റ്നസ്, ടാക്സ് എന്നിവ ഇല്ലാതെ വ്യാജനമ്പർ ബോർഡ് വച്ച് സർവീസ് നടത്തിയ കാർ പിടിച്ചെടുത്തു.കർണാടകയിൽ രജിസ്റ്റർ ചെയ്ത ടാക്സി കാർ കേരളത്തിലേക്ക് പ്രൈവറ്റ് വാഹനത്തിൻ്റെ നമ്പർ ബോർഡ് വച്ച് കൊണ്ടുവന്ന് ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. കോഴിക്കോട് മുണ്ടിക്കൽ താഴത്ത് വച്ച് വാഹന പരിശോധന നടത്തുമ്പോൾ അത് വഴി വന്ന കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.പരിശോധനയിൽ ഈ വാഹനം യഥാർത്ഥത്തിൽ ടാക്സി ആണെന്നും,കേരളത്തിൽ സർവീസ് നടത്തുന്നതിനായി ഇതിന് ടാക്സ്, പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലെന്നും വ്യക്തമായി. വാഹന പരിശോധനയിൽ […]

Read More
 യുവ അഭിഭാഷകയെ മർദിച്ച സംഭവം;അറസ്റ്റിലായ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ച

യുവ അഭിഭാഷകയെ മർദിച്ച സംഭവം;അറസ്റ്റിലായ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ച

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതി ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്.നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ […]

Read More
 മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്ത് തട്ടിപ്പ്; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്ത് തട്ടിപ്പ്; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

മരണപ്പെട്ടെന്ന് സ്വയം വാർത്ത നൽകി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് നാലരലക്ഷം രൂപ തട്ടിയ കുമാരനല്ലൂര്‍ സ്വദേശിയായ സജീവിനെയാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി പത്രങ്ങളില്‍ മരണപ്പെട്ടു എന്ന് പരസ്യം നല്‍കുകയായിരുന്നു. 2023 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ചാണ് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ സജീവ് എന്ന സുബി വാങ്ങിയത്. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് […]

Read More