ദോണാചാര്യ അവാർഡ് ജേതാവ് ഷൂട്ടിങ് പരിശീലകൻ പ്രഫ. സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരിശീലകനായ പ്രൊഫ സണ്ണി തോമസ് (85) അന്തരിച്ചു. ദോണാചാര്യ അവാർഡ് ജേതാവാണ്. ഒളിപ്ക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്.റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ്. 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് […]

Read More

യുഎസിൽ ഭാര്യയെയും മകനെയും വെടിവച്ചു കൊന്ന് ശേഷം ടെക് സംരംഭകൻ ജീവനൊടുക്കി

യുഎസിൽ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇന്ത്യാക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി. ഹർഷവർധന എസ്. കിക്കേരി(57), ഭാര്യ ശ്വേത പന്യം (44) ഇവരുടെ 14 വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ ദമ്പതികളുടെ മറ്റൊരു മകൻ കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ടു.ഹര്‍ഷവര്‍ധനയുടെ വാഷിംഗ്ടണിലെ ന്യൂകാസിലിലുള്ള വീട്ടിൽ ഏപ്രിൽ 24നാണ് സംഭവം.കൊലപാതകത്തിനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്ന് കേസ് അന്വേഷിക്കുന്ന കിംഗ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബത്തിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. […]

Read More

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയെ പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്നാണ് എക്സൈസ് വിലയിരുത്തൽ.നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം ശ്രീനാഥ് ഭാസിയെ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലീമ സുൽത്താനയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ‘ഹൈബ്രിഡ്’ വേണോ എന്ന ചോദ്യത്തിന് ‘WAIT’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് നൽകിയ മറുപടി. കേസിൽ പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്നാണ് എക്സൈസ് വിലയിരുത്തൽ.കഴിഞ്ഞദിവസം നടൻ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി അടക്കം 5 പേരെ […]

Read More

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നു ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായി പരാതി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നൽകിയത്. ഡോക്ടർമാർ ചികിത്സക്കെത്തിയില്ലെന്നും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.ഈ മാസം 22 നാണ് ഗർഭിണിയായ റസീന നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഡോക്ടർ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആകുകയും ചെയ്തു. പിന്നീട് പരിശോധനക്കായി ഡോക്ടർമാരാരും വന്നില്ലെന്നാണ് യുവതിയുടെ പരാതി. തുടർ ചികിത്സ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ആരും […]

Read More

ഇന്ന് പടിയിറങ്ങുന്നത് പ്രമുഖർ

സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ തലവന്മാരായ ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വനംവകുപ്പ് മേധാവി ഗംഗാ സിംഗ്, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ, ഫുട്ബോൾ താരവും പോലീസ് ഡെപ്യൂട്ടി കമാൻഡറുമായി ഐ.എം വിജയൻ എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.ശാരദ മുരളീധരന്‍ ഒഴിയുമ്പോള്‍ എ.ജയതിലക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകും.

Read More

ആന്ധ്രാപ്രദേശിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് എട്ടുമരണം

വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവം ഉത്സവത്തിനിടെമതിൽ ഇടിഞ്ഞുവീണ് എട്ടുപേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള 20 അടി നീളമുള്ള മതിൽ ഭക്തർക്ക് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു.ക്ഷേത്രത്തിൽ പുതുതായി നിർമിച്ച മതിലാണ് തകർന്നുവീണതെന്നും 20 ദിവസം മുമ്പാണ് മതിൽ നിർമ്മിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.അപകടത്തിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പലരും തകർന്നുവീണ മതിലിനടിയിലായിരുന്നു. പരിക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, പുലർച്ചെ […]

Read More

മംഗളൂരുവിലെ ആള്‍ക്കൂട്ട കൊലപാതകം: വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

കർണാടകയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹവുമായി ബന്ധുക്കൾ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. കബറടക്കം മലപ്പുറം പറപ്പൂരിലലെ മഹല്ല് പള്ളിയിൽ നടക്കും. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത്.അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം പറഞ്ഞു. കേസിൽ ഇതുവരെ 20 പേർ അറസ്റ്രിലായി. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയേക്കും. മംഗളൂരുവിലെത്തിയ അഷ്റഫിന്റെ സഹോദരൻ ജബ്ബാറാണ് […]

Read More

ലഹരിക്കേസ് പ്രതി പൊലീസുകാരെ കുത്തി പരുക്കേൽപ്പിച്ചു

പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പൊലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യാനക്കല്‍ സ്വദേശി അര്‍ജാസാണ് കണ്ണഞ്ചേരിയില്‍ വെച്ച് പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ബാബു, സിപിഒ ശരത് രാജന്‍ എന്നിവരെ ആക്രമിച്ചത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. നിരവധി ലഹരികേസുകളില്‍ പ്രതിയാണ് അര്‍ജാസ്. പൊലീസുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇറച്ചിക്കടയില്‍ കയറിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ചിട്ടുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് പിന്തുടര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ പ്രതി ഓടുന്നതിനിടെ വലിച്ചെറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരി കേസുകള്‍ക്ക് […]

Read More

മന്ത്രി പി രാജീവ് കാന്തപുരത്തെ സന്ദർശിച്ചു

കോഴിക്കോട്: കേരള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മർകസ് നോളേജ് സിറ്റിയിൽ ഇന്നലെ(29.04.25 ചൊവ്വ) രാവിലെ നടന്ന ‘വിഷണറി ടോക്കിന്’ ശേഷമാണ് മന്ത്രി കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിലെത്തിയത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും സംസാര വിഷയമായി. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സംസ്ഥാന […]

Read More

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പനിയമ പ്രകാരം നാടുകടത്തപ്പെട്ട വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് ഖാലിദ് അബാദി (25)യെയാണ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ,ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നേതൃത്വത്തിൽ വെള്ളയിൽ എസ് .ഐ ശിവദാസനും സംഘവും ചേർന്ന് പിടികൂടിയത്.ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ നടക്കാവ്, ടൗൺ, കസബ, വെള്ളയിൽ, എന്നീ സ്റ്റേഷനുകളിൽ കളവ്, മയക്കുമരുന്ന്, അടിപിടി, തുടങ്ങിയ വിവിധ തരം കേസുകൾ ഉണ്ട്.ഇയാൾ ക്കെതിരെ നിരന്തരം […]

Read More