കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയം പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെയും ക്ലാസ് റൂമുകളുടെയും പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 2.12 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തുന്നത്. 681 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളടങ്ങിയ കെട്ടിടത്തിന്റെ താഴെ നിലയിൽ ഓഡിറ്റോറിയവും ഒന്നാം നിലയിൽ മൂന്ന് ക്ലാസ്സ് റൂമുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.പ്രബലിത കോൺക്രീറ്റ് ചട്ടക്കൂട്ടിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ അലൂമിനിയം സ്ലൈഡിംഗ് വിൻഡോസ്, […]

Read More

മുഖ്യവനംമേധാവി ഗംഗാ സിങ് ഇന്ന് വിരമിക്കും

വന്യമൃഗസംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ കേരളത്തിന്റെ മുഖ്യ വനംമേധാവി ഗംഗാ സിങ് ഇന്ന് വിരമിക്കും. ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാ സിങ് 1988 ഐഎഫ്എസ് ബാച്ചുകാരനാണ്. 1991-ല്‍ നോര്‍ത്ത് വയനാട് അസിസ്റ്റന്റ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായിട്ടായിരുന്നു തുടക്കം. കോഴിക്കോട് (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം സാമൂഹ്യ വനവത്ക്കരണ വിഭാഗം ആസ്ഥാനം, മണ്ണാര്‍ക്കാട് സൈന്റ്വാലി നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ വിവിധ കാലയളവുകളില്‍ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററായും സേവനം അനുഷ് […]

Read More

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവാവിനെ കരടി ആക്രമിച്ചു

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു.ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഗോപിയെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം

Read More

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം;പ്രാഥമിക ചികിത്സ വൈകിയെന്ന് ഡോക്ടർമാർ

പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക ചികിത്സ വൈകിയെന്ന് ഡോക്ടർമാർ.കുട്ടിയുടെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള നാല് മുറിവുകള്‍ ഉണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമാണ് മറ്റുമുറിവുകള്‍ ഉണ്ടായത്. തലയിൽ ആഴത്തിലുള്ള മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചത് പ്രതിരോധമരുന്ന് ഫലം ചെയ്യാതിരിക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Read More

വിഴിഞ്ഞം ഉദ്ഘാടനത്തിന് വി.ഡി. സതീശന് ക്ഷണം

വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ക്ഷണം. തുറമുഖ മന്ത്രിയുടെ കത്ത് അൽപ്പസമയം മുന്‍പാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. ഇന്നലത്തെ തീയതിയിലാണ് കത്തുള്ളത്. പ്രതിപക്ഷ നേതാവിനെ ഇന്ന് ക്ഷണിച്ചെന്ന് മന്ത്രി വി.എൻ.വാസവനും സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ അടക്കം പേര് ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിനു കത്ത് നൽകിയതെന്നും വേദിയിൽ ആരൊക്കെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് വി.ഡി സതീശന് ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് […]

Read More

ലഹരിക്കടത്ത് കേസ്:നൈജീരിയക്കാരൻ പിടിയിൽ

ലഹരിക്കടത്ത് കേസിലെ പ്രതിയായ നൈജീരിയക്കാരനെ പിടിയിലായി.ഫ്രാങ്ക് ചിക്സിയ 32)ആണ് പിടിയിലായത്. കുന്ദമംഗലം കാരന്തൂരിൽ നിന്ന് രാസലഹരി പിടിച്ച കേസിലെ അന്വേഷണമാണ് നൈജീരിയക്കാരന്റെ അറസ്റ്റിന് വഴിയൊരുക്കിയത്.കേരളത്തിൽ വിദ്യാഭ്യാസത്തിനായി എത്തി വിദ്യാർത്ഥികളെയും മറ്റു ലക്ഷ്യം വെച്ച് ലഹരി വില്പന നടത്തുകയാണ് പ്രതി.ലഹരി വിൽപ്പനയ്ക്കൊപ്പം ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. കേരളത്തിലേക്ക് രാസ ലഹരിയായ എംഡിഎംഎ എത്തിക്കാൻ മലയാളികളടക്കമുള്ളവരുടെ ഒരു സംഘം തന്നെ യുവാവിന് കീഴിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ ടാൻസാനിയൻ സ്വദേശികളായ […]

Read More

പോത്തൻകോട് സുധീഷ് വധക്കേസ്: 11 പ്രതികളും കുറ്റക്കാർ, ശിക്ഷാവിധി നാളെ

പോത്തൻകോട് സുധീഷ് വധക്കേസിൽ പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ (ബുധൻ). സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണു പ്രതികൾ.2021 ഡിസംബർ 11നാണു പോത്തൻകോട് കല്ലൂർ പാണംവിള കോളനിയിലെ സുധീഷിനെ കൊലപ്പെടുത്തിയത്. ബന്ധുവീട്ടിൽവച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു കൊലപാതകം. കൊലയ്ക്കു ശേഷം സുധീഷിന്റെ വെട്ടിയെടുത്ത കാൽ അര കിലോമീറ്റർ അകലെയുള്ള റോഡിൽ പ്രതികൾ വലിച്ചെറിഞ്ഞിരുന്നു.

Read More

പുലിപ്പല്ല് കേസ്; റാപ്പർ വേടൻ അറസ്റ്റിൽ

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി പുറത്ത്.അതെ സമയം പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടൻ അറസ്റ്റിലായി . മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇൻസ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടൻ മൊഴി നൽകി.പുലിപ്പല്ല് നൽകിയ ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടിയെ കേന്ദ്രീകരിച്ചും […]

Read More

കേരളത്തിലെ വികസനത്തെ തടയുന്ന ഒരുപാട് ശ്രമങ്ങൾ നടക്കുന്നു;മുഖ്യമന്ത്രി

നമ്മുടെ നാടിന് നല്ലത് സംഭവിച്ചാൽ അത് അംഗീകരിക്കാൻ ചില കൂട്ടർക്ക് സാധിക്കില്ലെന്ന് മുഖ്യമന്ത്രി.നാടിന് ഇപ്പോ പുരോഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ നേടേണ്ട നേട്ടങ്ങൾ നേടിയില്ലെങ്കിൽ നാം പുറകോട്ട് പോകും. കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുന്നു.മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോട്ടയത്ത് മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തങ്ങളിൽ പോലും സഹായം നല്കാൻ തയ്യാറാകുന്നില്ല. എന്നാൽ ഈ പ്രതിസന്ധിയിലും നിരവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നു. വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിന് പിന്നിൽ. പൊതുകടവും ആദ്യന്തര ഉല്പാദനവും […]

Read More

രക്തമൂലകോശ ദാതാവിനെ തേടി അർജ്ജുൻ

അപൂർവ രക്തജന്യ രോഗബാധിതനായ യുവാവ് രക്തമൂലകോശ ദാതാവിനെ തേടുന്നു.ചാത്തമംഗലം ചേനോത്ത് സ്വദേശി അർജുനാണ് സഹായം തേടുന്നത്.ചികിത്സക്കായി എച്ച്.എൽ.എ സാമ്യമുള്ള ബ്ലഡ് സ്റ്റെം സെൽ ഡോണർ അഥവാ രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്നു. ബ്ലഡ് സ്റ്റം സെൽ ട്രാൻസ്പ്ലാന്റ് മാത്രമാണ് ഇതിനായി നിർദ്ദേശിച്ചിരിക്കുന്ന ചികിത്സ. ലോകം മുഴുവൻ ഇതുവരെ രജിസ്റ്റർ ചെയ്ത 43 ദശലക്ഷം സന്നദ്ധ ദാതാക്കളിൽ നിന്നും ആരും സാമ്യമില്ലാതെ വന്നതിനാൽ കൂടുതൽ ആളുകളിൽ സാമ്യം നോക്കുന്നതിനായി രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന; ദാത്രി ബ്ലഡ് സ്റ്റം […]

Read More