ഭർത്താവിനെ കൊന്ന കേസിൽ ഭാര്യയെ കോടതി വെറുതെ വിട്ടു

കൊല്ലത്ത് ഭ‌ർത്താവിനെ പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കേസിൽ ഭാര്യയെ വെറുതെ വിട്ടു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി റീനാ ദാസിന്റേതാണ് ഉത്തരവ്. 2017 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പളം സ്വദേശിയായ ഷാജിയാണ് (40) കൊല്ലപ്പെട്ടത്. കേസിൽ പേരയം പടപ്പക്കര എൻ എസ് നഗർ ആശാ വിലാസത്തിലെ ആശയെയാണ് (44) കോടതി വെറുതെ വിട്ടത്.ഷാജി ആശയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മത്സ്യക്കച്ചവടക്കാരനായ ഷാജി മദ്യപിച്ച് ആശയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. […]

Read More

ഷാജുവിൻ്റെ മോചനത്തിനായി നമുക്ക് കൈകോർക്കാം

കോഴിക്കോട് ജില്ലയിലെ പടനിലം ഉപ്പഞ്ചേരിമ്മൽ ഷാജുവിന്റെ കുടുംബം തകരകൊണ്ട് നിർമ്മച്ച വീട്ടിൽ വരവിനായി കാത്തിരിക്കുന്നത് മൂന്ന് ജീവനുകളാണ്.ഈകുടുംബത്തെ കരുപിടിപ്പിക്കുക എന്ന മോഹത്തോടെയാണ് ഷാജു പ്രവാസത്തിലേക്ക് കടക്കുന്നത്. എന്നാൽ വിധി മറ്റൊന്നായിരുന്നു.ഗൾഫിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ സൗദി പൗരൻ മരണപ്പെട്ടതിനെ തുടർന്ന് 6 വർഷത്തിലധികമായി നാട്ടിലേക്ക് വരാൻ പറ്റാതെ വിദേശത്ത് കുടുങ്ങി കിടക്കുകയാണ് പടനിലം സ്വദേശി ഷാജു. കണ്ണങ്ങോട്ടുമ്മൽ.2019 ആഗസ്റ്റ് 5നാണ് ഷാജു ജോലി ആവശ്യത്തിനായി സൗദിയിലേക്ക് പോയത്.2019 നവംബർ 30 ന് സാജു ഓടിച്ച വാഹനത്തിൻ്റെ പിറകിൽ […]

Read More

സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി രാജേഷ് രവീന്ദ്രന്‍ ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യവനം മേധാവിയായി രാജേഷ് രവീന്ദ്രന്‍ ചുമതലയേറ്റു. എറണാകുളം പാലാരിവട്ടം സ്വദേശിയായ രാജേഷ് രവീന്ദ്രന്‍ 1995 ബാച്ച് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനാണ്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. അസാം കേഡറില്‍ സര്‍വീസ് ആരംഭിച്ച രാജേഷ് കോയമ്പത്തൂര്‍ സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസ് കോളേജില്‍ ലെക്ചറര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായും വെസ്റ്റ് ഫോറസ്റ്റ് കസ്റ്റോഡിയനായുമുള്ള ദീര്‍ഘകാല സേവനത്തിനു ശേഷം സി സി എഫ് തൃശൂര്‍ സെന്‍ട്രല്‍ […]

Read More

വേടന് ആശ്വാസം;’പുലിപ്പല്ല് കേസിൽ തത്കാലം അന്വേഷണം തുടരേണ്ടതില്ലെന്ന് വനംവകുപ്പ്

പുലിപ്പല്ല് കേസിൽ വനം വകുപ്പ് മന്ത്രി മലക്കം മറിഞ്ഞത്തോടെ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ധാരണ . വകുപ്പ് മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നാണ് ഉദ്യോഗസ്ഥർക്കിടെയിലെ അഭിപ്രായം. മന്ത്രിയുടേത് കയ്യടിക്കുവേണ്ടിയുള്ള നിലപാട് മാറ്റം എന്നും വിമർശനം.പൊതുസമൂഹത്തിന്‍റെ വികാരം മാനിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സുരേഷ് ഗോപിക്കും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനും ലഭിക്കണമെന്നുമാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞത്. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്നായിരുന്നു വനംമന്ത്രി കഴിഞ്ഞ ദിവസത്തെ […]

Read More

കുഞ്ഞുങ്ങളുടെ കുട്ടിക്കട ഉദ്ഘാടനം ചെയ്യാൻ എംഎൽഎ നേരിട്ടെത്തി

കുഞ്ഞുങ്ങളുടെ കുട്ടിക്കട ഉദ്ഘാടനം ചെയ്യാൻ എംഎൽഎ എത്തിയതോടെ കുട്ടികൾ ആവേശത്തിലായി.തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ആണ് കല്ലുരുട്ടിയി’പുഞ്ചാരത്ത് കുരുന്നുകളുടെ കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്. മദ്യ വേനലവധിയിൽ കുട്ടികൾ ചേർന്നൊരുക്കിയ മിട്ടായിക്കട കേട്ടറിഞ്ഞാണ് എംഎൽഎ അവിടെ എത്തിയത്.കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു എംഎൽഎ കുട്ടികളുടെ കട ഉദ്ഘാടനത്തിനായി എത്തുന്നത്.ഉദ്ഘാടനം ചെയ്യുക മാത്രമല്ല കുരുന്നുകളുടെ കൈകളിൽ നിന്ന് മിഠായി പൊതികൾ സ്വന്തമാക്കിയാണ് എം എൽഎ മടങ്ങിയത്.എംഎൽഎ എത്തിയത് പറഞ്ഞു നാട്ടുകാരും ഒപ്പം കൂടിയത് നവ്യനുഭവമായി.കല്ലുരുട്ടി നഹാസ് സെറീൻ ദമ്പതികളുടെ […]

Read More

പുലിപ്പല്ല് കേസിൽ മലക്കം മറിഞ്ഞ് വനം മന്ത്രി,സമൂഹത്തോട് പ്രതിബദ്ധതയുളള ഗായകനാണ്

റാപ്പർ വേടന്റെ പുലിപ്പല്ല് കേസിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. .നടൻമാരായ മോഹൻലാലിനും സുരേഷ്‌ഗോപിക്കും കിട്ടിയ നീതി വേടനും ലഭിക്കും. പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുളള ബാദ്ധ്യത വനം വകുപ്പിനുണ്ട്.’കേസിൽ എന്തെങ്കിലും നിയമവിരുദ്ധത നടന്നിട്ടുണ്ടോയെന്നും ധാർമികമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും കേസിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുന്നതിന് തടസമില്ല. സമൂഹത്തോട് പ്രതിബദ്ധതയുളള ഗായകനാണ്. അദ്ദേഹം നാടിന്റെ സ്വത്താണ്’- മന്ത്രി കൂട്ടിച്ചേർത്തു.എന്നാൽ പുലിപ്പല്ല് കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സമയമുളള മന്ത്രിയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. റാപ്പർ വേടൻ […]

Read More

ചാലപ്പുറത്ത് 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട് ചാലപ്പുറത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ അലി(18) എന്നിവരാണ് പിടിയിലായത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം ചെറുത്ത് പെൺകുട്ടി ഓടി രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവന്നു.

Read More

വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുകൾ

വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. ഇന്ത്യ അതീവ ജാഗ്രതയിലാണ്, പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.ഇത് തുടർച്ചയായി ഏഴാം ദിവസമാണ് പാക് സൈന്യം നിയന്ത്രണ രേഖയിൽ അശാന്തി സൃഷ്ടിക്കുന്നത്. ഇന്ത്യൻ സൈന്യം മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.ഇതിനിടെ വ്യോമാതിർത്തി അടച്ച് ഇന്ത്യ. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക് […]

Read More

ബിജെപി നേതാവ് കെ.കെ രാധാകൃഷ്ണന്റെ മരണം:ഭാര്യ അറസ്റ്റിൽ

കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവും ഓട്ടോഡ്രൈവറുമായിരുന്ന കെ.കെ രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാത്മംഗലം സ്വദേശിനിയും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസിൽ മൂന്നാം പ്രതിയാണ് മിനി. കൊലക്ക് മുൻപും ശേഷവും ഒന്നാം പ്രതി സന്തോഷുമായി മിനി ഫോണിൽ സംസാരിച്ചിരുന്നതായും കൊലക്ക് ഉപയോഗിച്ച തോക്ക് ഒളിപ്പിക്കാൻ മിനി സഹായിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജെപി […]

Read More

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം എബ്രഹാമിന് സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ കക്ഷികളായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്വത്ത് അനധികൃതമായി സംവദിച്ചതാണെങ്കില്‍ അന്വേഷണം നടക്കേണ്ടതല്ലേ എന്ന് ജസ്റ്റിസ് ദീപാങ്കര്‍ദത്ത ചോദിച്ചു. അഴിമതി നിരോധന നിയമപ്രകാരമല്ല എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി. നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് നടപടി സ്റ്റേ ചെയ്തത്.കേസില്‍ കെഎം എബ്രഹാമിനെതിരായ നടപടി സിബിഐ കടുപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ […]

Read More