ബൈക്ക്‌ മോഷണം: 4 യുവാക്കൾ പിടിയിൽ

കോഴിക്കോട് : ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി ആനിക്കാട്ടുമ്മൽ വീട്ടിൽ മുഹമ്മദ് റബീൻ (23), കൊടുവള്ളി മുക്കാംചാലിൽ വീട്ടിൽ നിസാമുദ്ദീൻ (27) പതിമംഗലം പാലുമണ്ണിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ (23), മുട്ടാഞ്ചേരി പരനിലം വീട്ടിൽ മുഹമ്മദ് റാഫി (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡ് അംഗങ്ങളായ എസ് പി ഒറഷീദ്.കെ.വി, ലാലിജ്.എം, വിഷ്ലാൽ വിശ്വനാഥ് കുന്നമംഗലം പോലീസ് സ്റ്റേഷന്റെ അധികചുമതലയുള്ള […]

Read More

കിടപ്പുരോഗിയായ വയോധികയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ വാടാനപ്പള്ളി നടുവിൽക്കരയിൽ കിടപ്പുരോഗിയായ വയോധികയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോധാനന്ദവിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ പ്രഭാകരനേയും (82) ഭാര്യ കുഞ്ഞിപ്പെണ്ണിനേയും (72) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Read More

കെപിസിസി നൽകുന്ന നിർദ്ദേശങ്ങൾ അച്ചടക്കത്തോട് കൂടി പ്രാവർത്തികമാക്കണം:കെ സുധാകരൻ

പ്രാദേശിക തലത്തിലെ ഭിന്നതകൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും പോലെ ഒരു സംഭവം ഇനി ആവർത്തിക്കരുതെന്നും ഇനി മുതൽ സ്റ്റേജിൽ ആര് ഇരിക്കണമെന്ന് മുൻകൂട്ടി വ്യക്തമാക്കി കസേരകളിൽ പേര് എഴുതി ഒട്ടിക്കണമെന്ന് സുധാകരൻ നിർദ്ദേശിച്ചു. പരസ്പരം കാല് വരുന്ന പ്രവണത അംഗീകരിക്കാനാകില്ല. കെപിസിസി നൽകുന്ന നിർദ്ദേശങ്ങൾ അച്ചടക്കത്തോട് കൂടി പ്രാവർത്തികമാക്കണം. അച്ചടക്കം അനിവാര്യമാണ് അതെല്ലാം എഐസിസി തീരുമാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Read More

ചിറ്റടിക്കടവ് പാലം: 9.20 കോടി രൂപയുടെ ഭരണാനുമതി

എലത്തൂർ നിയോജക മണ്ഡലത്തിലെ ചിറ്റടിക്കടവ് പാലത്തിന് 9.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കോർപ്പറേഷനിലെ മൊകവൂരിനെയും കക്കോടി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. പ്രദേശവാസികളുടെ ചിരകാല ആവശ്യമായിരുന്നു ചിറ്റടിക്കടവ് പാലം. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണം വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

Read More

ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രം ഐസൊലേഷൻ വാർഡ് പ്രവൃത്തി ഉദ്ഘാടനം

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. 1.75 കോടി രൂപ ചിലവിലാണ് നിർമാണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടികെ ശൈലജ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സജിത പൂക്കാടൻ, രവീന്ദ്രൻ പറശ്ശേരി, ബ്ലോക്ക് മെമ്പർമാരായ കെ പുഷ്പലത, സുജിത് കാത്തോളി, പഞ്ചായത്ത് മെമ്പർ കാദർ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷ റംല പുത്തലത്ത് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. […]

Read More

നാഷണൽ ഹെറാൾഡ് കേസ്;സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ ഹാജരാവണ്ട

നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ ഹാജരാവണ്ട. ഇരുവർക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ ഇ.ഡിക്ക് നിര്‍ദേശം നൽകി.നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡൽഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം […]

Read More

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു;ആറാട്ടണ്ണൻ അറസ്റ്റിൽ

സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ കേസിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്.ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്ക് എതിരെ അധികൃതർ […]

Read More

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതു വര്‍ഷക്കാലം ഐ.എസ്.ആര്‍.ഒയുടെ മേധാവിയായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-ലാണ് വിരമിച്ചത്.1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷ​ണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്.

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ എന്ന പിണറായിയുടെ ആവശ്യത്തിന് കേന്ദ്രം കൂട്ട് നിൽക്കുന്നു; പി വി അന്‍വർ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കുക എന്ന പിണറായിയുടെ ആവശ്യത്തിന് കേന്ദ്രം കൂട്ട് നിൽക്കുന്നുവെന്നും പി വി അന്‍വർ ആരോപിച്ചു.ഉപതെരഞ്ഞെടുപ്പ് വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വർ. നിലമ്പൂർ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിറകോട്ട് പോകുന്നുവെന്ന് സംശയിക്കുന്നതായും പി.വി അന്‍വർ ആരോപിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നും അന്‍വർ വ്യക്തമാക്കി.

Read More

ക്രിക്കറ്റ് മൈതാനത്തും പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ

26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകി തുടങ്ങി.പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മൈതാനത്തും പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. എന്നാല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കങ്ങള്‍. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യ ഐസിസിക്ക് കത്തയച്ചുവെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. സെപ്റ്റംബറില്‍ ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പിന്റെ കാര്യത്തിലും പ്രതിസന്ധിയുണ്ടാകും. ഈ ടൂര്‍ണമെന്റിന് […]

Read More