സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്. അത് മുന്നില്‍ കണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി രോഗപ്രതിരോധത്തെ സംബന്ധിച്ച ബോധവത്കരണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *