ഐഐഎം ഏരിയ റസിഡൻസ് അസോസിയേഷൻ വാർഷികപൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കുന്ദമംഗലം: ഐഐഎം ഏരിയ റസിഡൻസ് അസോസിയേഷൻ ‘ആരവം ’25 ‘ വാർഷികപൊതു യോഗവും കുടുംബ സംഗമവും അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് കുടുംബങ്ങളെ അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ലഹരി മാഫിയകളുടെ വേര് കുടുംബ ബന്ധങ്ങളുടെ സുരക്ഷയിലേക്ക് കടന്നു കയറി വരുന്നതിനെതിരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.പതിനഞ്ചാം വാർഡ് മെമ്പർ ലിബിനാ രാജേഷ് ,പതിനാലാം വാർഡ് മെമ്പർ കൗലത്ത് ,ഇരുപതാം വാർഡ് മെമ്പർ ജസീല ബഷീർ ,ഐഐഎം ഡീൻ ആനന്ദക്കുട്ടൻ […]

Read More

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളുടെ രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് പൊലീസ്

താമരശ്ശേരിയിൽ സഹപാഠികളുടെ ആക്രമത്തിൽ കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് . അന്വേഷണത്തിൽ രക്ഷിതാക്കൾക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. കേസിൽ ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും.ആറ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈൽ ഹോമിലാണ് വിദ്യാർഥികളുളളത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകത്തവരാണ്. ആരോപണ വിധേയരായ കുട്ടികള്‍ക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.

Read More

എസ്.സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന എസ്. സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.എം മോഹനൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കെഎസ് അരുൺകുമാർ, ഷാജി മുഹമ്മദ് എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉൾപ്പെടുത്തി.

Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.കർദിനാളിനെ കണ്ട അദ്ദേഹം ഈസ്റ്റര്‍ ആശംസകള്‍ കൈമാറി. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ആലഞ്ചേരി പിതാവിന് ബിജെപി പ്രസിഡന്റ് ജന്മദിനാശംസകളും നേര്‍ന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സഭാവിശ്വാസികളെയും സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നതായും രാജീവ് […]

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെ.സി വേണുഗോപാൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽവിജയിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് മീഡിയവണിനോട് പറഞ്ഞു.. സ്ഥാനാർഥി ആരാണെങ്കിലും പിന്തുണയ്ക്കുമെന്നാണ് പി.വിഅൻവർ പറഞ്ഞതെന്നും ജോയ് പറഞ്ഞു.അൻവറിന്റെ മുന്നണിപ്രവേശനം യുഡിഎഫ് ഉന്നത നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ കിട്ടാൻ പോകുന്നില്ലെന്നും […]

Read More

ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം:ഡിവെെഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതി2 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

മലപ്പുറത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരാളെ സ്ഥലംമാറ്റി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. സിവിൽ പൊലീസ് ഓഫിസർ ജെ.ജോജയെ കോട്ടയ്ക്കലിലേക്ക് സ്‌ഥലം മാറ്റി.ഏപ്രിൽ 2ന് നടന്ന പുഴക്കര ഉത്സവത്തിൽ ഉണ്ടായ സംഘർഷത്തിൽ പെരുമ്പടപ്പ് […]

Read More

എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങി ഷൈൻ ടോം ചാക്കോ

രാസലഹരിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. എഫ്‌ഐആർ റദ്ദാക്കാനുളള സാദ്ധ്യത തേടി നടൻ അഭിഭാഷകരെ സമീപിച്ചു. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനുശേഷം നിയമനടപടികൾ തുടങ്ങിയേക്കുമെന്നാണ് വിവരം. ഫലം നടന് അനുകൂലമാണെങ്കിൽ പൊലീസ് കളളക്കേസാണ് ചുമത്തിയതെന്ന വാദവുമായി ഹൈക്കോടതിയെ സമീപിക്കും. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും.വിവാദങ്ങൾക്കിടയിലും ഷൈൻ ടോം ചാക്കോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് ഈസ്റ്റർ ആശംസകൾ നേർന്നതും ചർച്ചയായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ […]

Read More

കോന്നിയിൽ വീട്ടിലെ തീപിടിത്തം; മനോജ് സ്ഥിരം മദ്യപാനി,വഴക്ക് പതിവെന്നും അയൽക്കാർ

കോന്നി ഇളകൊള്ളൂരിൽ വീടിനു തീപിടിച്ച് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മനോജ് സ്ഥിരം മദ്യപാനി ആയിരുന്നെന്നും വീട്ടിൽ പതിവായി വഴക്കുണ്ടായിരുന്നായി നാട്ടുകാർ പറയുന്നു.ഇന്നലെ രാത്രിയും മദ്യലഹരിയിൽ വഴക്കുണ്ടായിരുന്നു. മകൻ വീടിന് തീയിട്ടപ്പോൾ അച്ഛനും അമ്മയും പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും അയൽക്കാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.ഇളകൊള്ളൂർ ലക്ഷം വീട് ഭാഗത്തെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകൻ മനോജ് ആണ് മരിച്ചത്. അപകട സമയത്ത് മനോജും മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല എന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ […]

Read More

കുടുംബശ്രീ വാർഷികം ഗ്രാമോത്സവം വിപുലമായി ആഘോഷിച്ചു

കുന്ദമംഗലം പഞ്ചായത്ത്‌ വാർഡ് 12കുടുംബശ്രീ വാർഷികം ഗ്രാമോത്സവം 25 അഡ്വ. പി ടി എ റഹിം എംഎൽഎ ഉത്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ പി.പി ഷീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥി ആയിരുന്നു.ആരോഗ്യ പ്രവർത്തകൻ സി. പി. സുരേഷ് ബാബു പ്രഭാഷണം നടത്തി. കേരള ഫയർ ആൻഡ്‌ റെസ്ക്യൂ ഫോഴ്സ് അഗ്നി സുരക്ഷ ബോധ വൽക്കരണവും ഡെമോൻ സ്ട്രക്ഷൻ ക്ലാസും നടത്തി.പി. പി. ഉണ്ണികൃഷ്ണൻ, ബൈജു. വി. പി, സുഭാഷ്. പി എം, […]

Read More

മർകസ് സ്ഥാപകദിനം ആചരിച്ചു

കോഴിക്കോട്: വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന മർകസിന്റെ 48-ാമത് സ്ഥാപക ദിനാചരണം പൗഢമായി. കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടന്ന പതാകയുയർത്തലിന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസിലൂടെ ജീവിതത്തിന്റെ മാർഗരേഖ തയ്യാറാക്കിയ അനവധി ജനങ്ങളുടെ സന്തോഷത്തിന്റെ ആഘോഷമാണ് മർകസ് ദിനാചരണങ്ങൾ എന്നും കൂടുതൽ ഉത്സാഹത്തോടെ സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മർകസ് കുടുംബം ലക്ഷ്യമിടുന്നതെന്നും ഉസ്താദ് സന്ദേശത്തിൽ പറഞ്ഞു.മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചടങ്ങിൽ […]

Read More