പി.എഫ്.സി കുന്ദമംഗലം പ്രീമിയർ ലീഗ് സീസൺ 7 ന് ആവേശ തുടക്കം

“കളിയാണ് ഞങ്ങൾക്ക് ലഹരി” ലഹരി വിരുദ്ധ സന്ദേശവുമായി പി എഫ് സി ക്ലബ് നടത്തുന്ന കുന്ദമംഗലം പ്രീമിയർ ലീഗ് ഫുട്ബോൾ സീസൺ 7 കിക്ക്‌ ഓഫ് ചെയ്തു. നിലവിൽ ഗോകുലം കേരളയുടെ ഗോൾ കീപ്പറും മുൻ കേരളാ ബ്ലാസ്റ്റർസ്,മോഹൻ ബഗാൻ, ഇന്ത്യ അണ്ടർ19 തരമായ ഷിബിൻ രാജ് ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജാഫർ സ്വാഗതവും ട്രഷറർ റെനീഷ് പയിമ്പ്ര നന്ദിയും പറഞ്ഞു. മുഹയിമിൻ (സാൻഡോസ്) സക്കീർ (സി എഫ് സി) ജാഫർ സി.വി എന്നിവർ ആശംസകൾ […]

Read More

‘നടി വിൻ സിയുടെ വെളിപ്പെടുത്തലിൽ ശക്തമായ അന്വേഷണം നടത്തും;എം ബി രാജേഷ്

Vസിനിമാ സെറ്റുകളിൽ ലഹരിയുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ നടത്തും. പരിശോധനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല. പരിശോധന കൂടിയപ്പോൾ ലഹരിയുടെ വിതരണം കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.നടിയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് മന്ത്രി എം ബി രാജേഷ്. ഗൗരവമായി തന്നെ അതിനെ കാണുന്നു. വിശദമായി എക്സൈസ് അന്വേഷിക്കും. നടൻ മോശമായി പെരുമാറിയത് പൊലീസ് അന്വേഷിക്കും. ഏതെങ്കിലും വ്യക്തി എന്നതിന്റെ അടിസ്ഥാനത്തിലല്ല വരുന്ന പരാതിയുടെയും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.മുൻപത്തെ ലഹരികേസിൽ ഷൈൻ ടോം […]

Read More

മുതലപ്പൊഴിയിൽ മനുഷ്യച്ചങ്ങലയുമായി മത്സ്യത്തൊഴിലാളികൾ

മുതലപ്പൊഴി അഴിമുഖത്തെ പൊഴി മുറിക്കാനുള്ള നടപടികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണു പൊഴി മുറിക്കാനുള്ള ജോലി ഇന്നുതന്നെ തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ പൊഴി മുറിക്കാനുള്ള മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മുതലപ്പൊഴിയിലെ മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞിരുന്നു. അഴിമുഖത്ത് ഡ്രജിങ് കാര്യക്ഷമമാകാതെ പൊഴി തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം.ഇന്ന് രാവിലെ ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് മത്സ്യത്തൊഴിലാളികള്‍ ഇവരെ തടഞ്ഞത്. പ്രതിഷേധം ശക്തമായതിനു […]

Read More

വയനാട്ടിൽ മദ്രസയിലേക്ക് പോയ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു

വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസ്സുകാരിക്കു ഗുരുതര പരുക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരുക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്നു രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അഞ്ചാംക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ എഇഒ

നാദാപുരത്ത് അഞ്ചാംക്ലാസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് എഇഒക്കെതിരായ പരാതി. കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്കൂള്‍ മാനേജർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നല്കിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല.നാദാപുരത്തിന് സമീപത്തെ എല്‍.പി സ്കൂള്‍ അധ്യാപകന്‍ അഞ്ചാംക്സാസുകാരിയോട് ലൈംഗികാതിക്രമം കാണിച്ചത് സ്കൂളിലെ സിസിടിവിയിലൂടെ അറിഞ്ഞ സ്കൂള്‍ മാനേജർ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ പ്രധാനാധ്യപികയോടും നാദാപുരം എഇഒയോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. സ്കൂള്‍ മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോർട്ടാണ് നാദാപുരം പൊലീസും നല്കിയത്. ഭരണാനുകൂല അധ്യാപക സംഘടനയിലെ […]

Read More

ഹോട്ടലിൽ ലഹരി പരിശോധന, ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) ഹോട്ടലിൽ എത്തിയത്.പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്ത്തുക്കൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. റെയ്ഡിനെക്കുറിച്ച് ഷൈന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്നാണ് വിവരം.

Read More

രാഷ്ട്രീയ നേട്ടത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുനമ്പത്തെ ദുരുപയോഗപ്പെടുത്തുന്നു:സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുനമ്പത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്ലിം ലീഗ് വഖഫ് സംരക്ഷണ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മര്യാതക്ക് പരിഹരിക്കാവുന്ന വിഷയം സര്‍ക്കാര്‍ നീട്ടികൊണ്ടു പോയി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. മുനമ്പത്ത് ആവശ്യം ചര്‍ച്ചയാണ്. ശാശ്വതമായ പരിഹാരമാണ് ആവശ്യം. ജനങ്ങള്‍ക്കിടിയില്‍ സൗഹാര്‍ദ്ദമാണ് പരമപ്രധാനമായിട്ടുള്ളത്. വഖഫ് […]

Read More

മുസ്ലിം ലീഗ് വഖഫ് സംരക്ഷണ മഹാറാലി ചരിത്രമായി

കോഴിക്കോട്: കോഴിക്കോട് കടപ്പുറം സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ് വഖഫ് മഹാറാലിക്ക് ഒഴുകിയെത്തിയത്. പ്രതികൂല കാലാവസ്ഥയുടെ കാര്‍മേഘത്തെ പോലും തൃണവല്‍ക്കരിച്ച് ഉച്ചയോടെ തന്നെ നഗരത്തിലേക്ക് സംസ്ഥാനത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രവഹിക്കുകയായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, തെലങ്കാന […]

Read More

നടൻ ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി

ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു മോശം പെരുമാറ്റം. നടിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്‌ച ചേംബ‌ർ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും.നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉടൻ വിവരശേഖരണം നടത്തും. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. വിൻസിയുടെ വെളിപ്പെടുത്തലിൽ സ്റ്റേറ്റ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസെടുക്കാൻ പൊലീസും നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ നടിയുമായി സംസാരിക്കുമെന്നാണ് […]

Read More

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി ഇന്ന് പെസഹ വ്യാഴം

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കാൽ കഴുകലും നടക്കും.സഭാ അധ്യക്ഷന്മാർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്‍റെയും കാൽ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം. വീടുകളിൽ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

Read More