ഇസ്രായേല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് നീട്ടി

ഇസ്രായേല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് നീട്ടി

ഇസ്രയേല്‍ ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്. അതിനു പിന്നാലെയാണ് കരാര്‍ നീട്ടിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. വളരെ പ്രൊഡക്ടീവായ ചര്‍ച്ചയാണ് നടന്നതെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാല്‍ വെടി നിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചൈനയുമായി നിലനിന്നിരുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് […]

Read More
 ജയിലര്‍ 2 ചിത്രീകരണത്തിനിടെ അപകടം; അണിയറപ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു

ജയിലര്‍ 2 ചിത്രീകരണത്തിനിടെ അപകടം; അണിയറപ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു

രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലര്‍ 2വിന്റെ സെറ്റില്‍ അപകടം. സിനിമ ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകന്‍ ഷോക്കേറ്റ് മരിച്ചു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലുള്ള സ്വകാര്യ ഫിലിം സ്റ്റുഡിയോയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സിനിമയുടെ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന കാര്‍ത്തികേയനാണ് മരിച്ചത്. 28 വയസ്സായിരുന്നു പ്രായം. ചിത്രീകരണത്തിനായി വീടിന്റെ സെറ്റ് നിര്‍മിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് കാര്‍ത്തികേയന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. കാനത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധ […]

Read More
 ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ട; ധൂര്‍ത്തില്ലാതെ ഭരണം തുടങ്ങാന്‍ വി.ഡി. സതീശന്‍

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കേണ്ട; ധൂര്‍ത്തില്ലാതെ ഭരണം തുടങ്ങാന്‍ വി.ഡി. സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വന്‍ തുക ചെലവഴിച്ച് മോടിപിടിപ്പിക്കേണ്ടതില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നിലവില്‍ അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ വസതി മാത്രമല്ല, മറ്റ് മന്ത്രി മന്ദിരങ്ങളും അനാവശ്യമായി ഫണ്ട് ഉപയോഗിച്ച് ആഡംബരമാക്കേണ്ടതില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്തെ ഭരണത്തില്‍ വലിയ രീതിയില്‍ വിവാദങ്ങളില്‍ നിറഞ്ഞ പേരായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. സംസ്ഥാനം കടുത്ത […]

Read More
 വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാം? സാധ്യതകള്‍ ഇങ്ങനെ

വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാം? സാധ്യതകള്‍ ഇങ്ങനെ

തിരുവനന്തപുരം: വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാം? ഇന്ന് ധാരണയിലെത്തുമെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി ഉള്‍പ്പടെ 11 മന്ത്രിമാരും, സ്പീക്കറും, ഡെപ്പൂട്ടി സ്പീക്കറും ആകും കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയുള്ള സ്ഥാനങ്ങള്‍. തിങ്കളാഴ്ചയാണ് യുഡിഎഫിന്റെ പൂര്‍ണ്ണ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. വിഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണ്ണര്‍ക്ക് കൈ മാറും. ആഭ്യന്തരം, വിജിലന്‍സ്, വൈദ്യുതി, ഗതാഗതം, റവന്യൂ, ആരോഗ്യം, ടൂറിസം, ഗ്രാമവികസനം, സഹകരണം, എക്‌സൈസ്, വനം പരിസ്ഥിതി വകുപ്പുകള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കോണ്‍ഗ്രസ് കൈകാര്യം […]

Read More
 വേടന് വന്‍ തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു

വേടന് വന്‍ തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു

കൊച്ചി: ഗാനരചയിതാവും റാപ്പറുമായ വേടന് വന്‍ തിരിച്ചടി. വേടന്റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്ലന്‍ഡില്‍ നിന്നാണ് പുലിപ്പല്ല് […]

Read More
 എസ്എസ്എല്‍സി പരീക്ഷ ഫലം: കുട്ടികളെ അഭിനന്ദിച്ച് നിയുക്ത മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ ഫലം: കുട്ടികളെ അഭിനന്ദിച്ച് നിയുക്ത മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ഫലം വന്നതിനു പിന്നാലെ, പരീക്ഷ എഴുതിയ കുട്ടികളെ നെഞ്ചോട് ചേർത്ത് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കുട്ടികളെ അഭിനന്ദിച്ചതോടൊപ്പം വിജയിക്കാനാകാത്ത കുട്ടികളെ ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിതെന്നും ഓർമിപ്പിച്ചു. വി ഡി സതീശന്റെ കുറിപ്പ്: “എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുത്. ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന […]

Read More
 വാഹനവ്യൂഹം വേണ്ടെന്ന് വി ഡി സതീശൻ; മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്‌കോർട്ടും മാത്രം

വാഹനവ്യൂഹം വേണ്ടെന്ന് വി ഡി സതീശൻ; മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്‌കോർട്ടും മാത്രം

തിരുവനന്തപുരം: തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ യാത്രച്ചൊല്ലി ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദേശമാണ് വി.ഡി. സതീശൻ നൽകിയിരിക്കുന്നത്‌. മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട്‌, പൈലറ്റ് വാഹനങ്ങൾ മാത്രമായിരിക്കും ഇനി അകമ്പടി നൽകുക. തന്റെ യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്ന് വി.ഡി. സതീശൻ അറിയിച്ചിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ തനിക്ക് പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ […]

Read More
 ”പറഞ്ഞയിടത്ത് ബസ് നിർത്തിയില്ല”; പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ച് തകർത്തു

”പറഞ്ഞയിടത്ത് ബസ് നിർത്തിയില്ല”; പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ച് തകർത്തു

കോഴിക്കോട്: സ്റ്റോപ്പിൽ ബസ് നിർത്താത്തതതിൽ പ്രകോപിതയായ യുവതി കെഎസ്ആർടിസിയുടെ ചില്ല് അടിച്ചു തകർത്തു. ബസിൽ കയറിയ യുവതി ലുലു മിംസ് ഭാഗത്തെ സ്റ്റോപ്പിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി പറഞ്ഞ സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തി കൊടുക്കാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതയായ യുവതി ബസിലെ ചുറ്റിക ഉപയോഗിച്ച് ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. അതേസമയം, ബസിൻ്റെ ചില്ല് അടിച്ച് തകർത്ത യുവതി ഇരുപത്തയ്യായിരം രൂപ ഫൈൻ അടച്ചു.

Read More
 ഉന്നാവോ ബലാത്സംഗക്കേസ്; കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീം കോടതി

ഉന്നാവോ ബലാത്സംഗക്കേസ്; കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീം കോടതി. ഡൽഹി ഹൈക്കോടതിയാണ് കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്. സിബിഐ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. കേസിൻ്റെ മെറിറ്റിൽ ഒരു അഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നും ഹൈക്കോടതിക്ക് കേസുമായി മുന്നോട്ട് പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു. കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷയ്ക്കും ജീവപര്യന്തം തടവിനും എതിരായ അപ്പീൽ രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കാൻ ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് […]

Read More
 കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

ശ്രീകണ്ഠാപുരം: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. യാത്രക്കാർ ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് ഓടിക്കൊണ്ടിരിക്കെ മുൻഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. തൊട്ടുപിന്നാലെ തീ വാഹനം മുഴുവൻ പടർന്നുപിടിക്കുകയായിരുന്നു. തീപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ ബസ്സിലെ യാത്രക്കാർ ഇറങ്ങിയോടുകയായിരുന്നു. തീപിടിത്തത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

Read More