രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; വി ഡി സതീശനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായെന്ന് സൂചന

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; വി ഡി സതീശനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായെന്ന് സൂചന

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി സ്ഥാനം വേണമെന്നുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായി സൂചന. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ സമവായമാണെന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി.സതീശന്‍ ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിലെത്തിയിരുന്നു. ഒരു ദിവസത്തിനിടെ രണ്ടാം തവണയാണ് വി.ഡി.സതീശന്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അതോടൊപ്പം അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയും മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കി ഉള്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Read More
 കെ സി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍

കെ സി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കെസി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ദില്ലിയില്‍ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാന്‍ വിഡിയെത്തിയത്.

Read More
 വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാന്‍ വീട്ടിലെത്തി വി ഡി സതീശന്‍

വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാന്‍ വീട്ടിലെത്തി വി ഡി സതീശന്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും രമേശ് ചെന്നിത്തലയെ കാണാനെത്തി. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു. അനുനയ നീക്കങ്ങളില്‍ അയയാതെ ഇടഞ്ഞുതന്നെ നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും […]

Read More
 കെ.എം ഷാജി പുറത്ത്; മുസ്ലീം ലീഗ് മന്ത്രിമാരില്‍ ധാരണ; കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

കെ.എം ഷാജി പുറത്ത്; മുസ്ലീം ലീഗ് മന്ത്രിമാരില്‍ ധാരണ; കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

കോഴിക്കോട്: കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവര്‍ണ്ണര്‍ക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും. മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്ന പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രമുഖ നേതാവ് […]

Read More
 ഐ.എസ് രണ്ടാമന്‍ അബു ബിലാല്‍ അല്‍ മിനൂക്കിയെ വധിച്ചതായി ട്രംപ്

ഐ.എസ് രണ്ടാമന്‍ അബു ബിലാല്‍ അല്‍ മിനൂക്കിയെ വധിച്ചതായി ട്രംപ്

വാഷിങ്ടണ്‍: ഐ.എസിന്റെ നേതാക്കന്‍മാരില്‍ രണ്ടാമനായ അബു ബിലാല്‍ അല്‍ മിനൂക്കിയെ നൈജീരിയയില്‍ വെച്ച് വധിച്ചതായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എസ്-നൈജീരിയന്‍ സേനകളുടെ സംയുക്ത ആക്രമണത്തിലാണ് അല്‍ മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. അല്‍ മിനൂക്കി ഇനി ആഫ്രിക്കയിലെ ജനങ്ങളെ ഭീകരവല്‍ക്കരിക്കുകയോ അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയോ ഇല്ലെന്ന് ട്രംപ് പറഞ്ഞു. കൂടാതെ സംയുക്ത ഓപറേഷനില്‍ പങ്കെടുത്ത നൈജീരിയന്‍ സര്‍ക്കാറിന് നന്ദി അറിയിക്കുകയും ചെയ്തു. ‘ഇന്ന് രാത്രി എന്റെ നിര്‍ദേശപ്രകാരം അമേരിക്കന്‍ സൈന്യവും നൈജീരിയന്‍ സേനയും ചേര്‍ന്ന് […]

Read More
 വി.ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖര്‍; ബി.ജെ.പി എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും

വി.ഡി. സതീശന് ആശംസയുമായി രാജീവ് ചന്ദ്രശേഖര്‍; ബി.ജെ.പി എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും നേമം നിയുക്ത എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. സതീശന്‍ ഫോണില്‍ വിളിക്കുകയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചു. ബി.ജെ.പി, എന്‍.ഡി.എ മുന്നണിയിലെ സഹ എം.എല്‍.എമാരും സഹപ്രവര്‍ത്തകരും മെയ് 18ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം സതീശനെ ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ അഭിനന്ദിക്കുന്നത്. സെന്‍ട്രല്‍ […]

Read More
 ഇ ഡി കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വാധ്രക്ക് ജാമ്യം

ഇ ഡി കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വാധ്രക്ക് ജാമ്യം

ന്യൂഡല്‍ഹി: ഷികോഹ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വാധ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഭൂമി ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറേക്ടറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണം തടയല്‍ നിയമം പ്രകാരമുള്ള (പി എം എല്‍ എ) കേസിലാണ് ജാമ്യം. കേസില്‍ വാധ്ര ഇന്ന് രാവിലെ കോടതിയില്‍ ഹാജരായിരുന്നു. 50.000 രൂപയ്ക്കും തത്തുല്യമായ ആള്‍ജാമ്യത്തിലുമാണ് വാധ്രയെ വിട്ടയച്ചത്.

Read More
 സിംഗിള്‍ മദറായിട്ട് 30 വര്‍ഷം; മുകേഷിന് നന്ദി പറഞ്ഞ് സരിത

സിംഗിള്‍ മദറായിട്ട് 30 വര്‍ഷം; മുകേഷിന് നന്ദി പറഞ്ഞ് സരിത

ചെന്നൈ: മാതൃദിനത്തില്‍ നടി സരിത പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. സിംഗിള്‍ മദറായുള്ള തന്റെ 30 വര്‍ഷത്തെ ജീവിതത്തെക്കുറിച്ചും കടന്നുപോയ വഴികളെക്കുറിച്ചുമാണ് സരിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പില്‍ മുന്‍ഭര്‍ത്താവ് മുകേഷിന് നന്ദിയും പറയുന്നുണ്ട്. സരിതയുടെ കുറിപ്പ് ‘ലോകത്തിലെ എല്ലാ പ്രിയപ്പെട്ട അമ്മമാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍! ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍, ഏറ്റവും കരുത്തയായ ഒരു അമ്മയായി എന്റെ ജീവിതം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് കൃത്യം 30 വര്‍ഷം തികയുകയാണ്… […]

Read More
 അയയാതെ രമേശ് ചെന്നിത്തല; മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കരുത്, പരിഗണിക്കണമെന്ന് ആവശ്യം

അയയാതെ രമേശ് ചെന്നിത്തല; മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കരുത്, പരിഗണിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുനയ നീക്കങ്ങളില്‍ അയയാതെ രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന് ചെന്നിത്തല അറിയിച്ചു. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്നാണ് പ്രധാന ആവശ്യം. അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ തുടങ്ങിയവരെ ഒഴിവാക്കരുതെന്നും മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കണമെന്നുമാണ് ആവശ്യം. കൂടാതെ ടി ജെ വിനോജ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒഴിവാക്കിയാല്‍ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതില്‍ പിന്നെ രമേശ് ചെന്നിത്തല ഇടഞ്ഞു തന്നെയാണ്. അനുനയിപ്പിക്കാനുള്ള […]

Read More
 ഇസ്രായേല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് നീട്ടി

ഇസ്രായേല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് നീട്ടി

ഇസ്രയേല്‍ ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്. അതിനു പിന്നാലെയാണ് കരാര്‍ നീട്ടിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. വളരെ പ്രൊഡക്ടീവായ ചര്‍ച്ചയാണ് നടന്നതെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാല്‍ വെടി നിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചൈനയുമായി നിലനിന്നിരുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് […]

Read More