കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര്; ആലുവയിലും വി ഡി സതീശനായി ഫ്ലക്സ്

കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര്; ആലുവയിലും വി ഡി സതീശനായി ഫ്ലക്സ്

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നു. വി.ഡി. സതീശനെ പിന്തുണച്ച് ആലുവ തോട്ടുമുഖത്ത് സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. ‘യുഡിഎഫ് ജയിക്കും സതീശൻ നയിക്കും‘ എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഒരു കെട്ടിടത്തിന് മുകളിൽ ഉയർന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അനുയായികൾ തമ്മിലുള്ള സൈബർ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ പരസ്യമായ നീക്കം. മുതിർന്ന നേതാക്കൾ പരസ്യ […]

Read More
 കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ

കണ്ണൂരിൽ അമ്മയുടെ ജീവനെടുത്ത് മകൻ. പേരാവൂർ കൊളക്കാടാണ് നാടിനെ നടുക്കിയ സംഭവം. താന്നിക്കുന്നിലെ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം വീട്ടിൽ തന്നെ തുടർന്ന ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നാണ് വിവരം. ഗീതമ്മയുമായുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നതായി അയൽവാസികള്‍ പറയുന്നു. വീട്ടിൽ നിന്ന് ഗീതമ്മയുടെ നിലവിളികേട്ട അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. […]

Read More
 നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവർ നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം […]

Read More
 കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും’ എന്ന ഫ്ലക്സാണ് ആലുവയിലെ പ്രധാനപാതയിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്. വിക്കിപീഡിയയിൽ കെസി വേണുഗോപാലിന്റെ പേജിൽ ഇന്നലെ മുഖ്യമന്ത്രിയെന്ന് മാറ്റം വരുത്തിയത് ചർച്ചയായിരുന്നു. അതിനുപിന്നാലെയാണ് ഇതും. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രിചർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നത് സമൂഹമാധ്യമ […]

Read More
 കവടിയാർ കൊട്ടാരത്തിലെ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്; ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

കവടിയാർ കൊട്ടാരത്തിലെ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്; ബന്ധുക്കളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കോടികളുടെ മൂല്യമുള്ള ആഭരണങ്ങൾ കവർച്ച ചെയ്ത സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന വിലയിരുത്തലിൽ പൊലീസ്. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ കിട്ടില്ലെന്ന്‌ ശാസ്ത്രീയമായി സ്ഥിരീകരണമായി. റിട്രീവ് ചെയ്യാൻ ഏറെ ശ്രമിച്ചിട്ടും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കേസിൽ പരാതി നൽകാൻ കാലതാമസമെടുത്തത് തിരിച്ചടിയായിട്ടുണ്ട്. അതേസമയം ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കവർച്ച നടന്ന മാസം കൊട്ടാരത്തിൽ എത്തിയ ബന്ധുക്കളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. 20 പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ബെം​ഗളൂരു, […]

Read More
 നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു; പാമ്പ് കൊത്തിയത് പാന്റിൽ

നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു; പാമ്പ് കൊത്തിയത് പാന്റിൽ

സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല. കോഴിക്കോട് നാദാപുരത്ത് പാമ്പു കടിയേൽക്കാതെ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാർഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് മറന്നുവെച്ച സാധനങ്ങൾ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പൂച്ചയെ കണ്ട് കാറിന് താഴെ പതുങ്ങി ഇരുന്ന പാമ്പ് 11 കാരന് നേരെ വന്നടുക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് […]

Read More
 മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇന്നലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടു. ഇന്നലെ ഉക്രുലിൽ നാ​ഗ വില്ലേജ് ​ഗാർഡ് അം​ഗം കൊല്ലപ്പെട്ടിരുന്നു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്.സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിടയിലായിരുന്നു സംഭവം. 2023 മേയ് 3നാണ് മണിപ്പൂരിൽ ‌മെയ്തി -കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വർഷം പിന്നിടുമ്പോഴും സമാധാനം […]

Read More
 ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം; കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല, നടന്നത് ഗുരുതര സുരക്ഷാ ലംഘനം

ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം; കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല, നടന്നത് ഗുരുതര സുരക്ഷാ ലംഘനം

ശബരിമല സന്നിധാനത്ത് അനുമതി ഇല്ലാതെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ ഗുരുതര സുരക്ഷാ ലംഘനമെന്ന് ADGP എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട്. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടി ഹെലികോപ്റ്റർ പറന്നു. കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല. എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് പത്തനംതിട്ട എസ്.പിയെ ചുമതലപ്പെടുത്തി . ശബരിമല മുതൽ നിലക്കൽ വരെ അതീവസുരക്ഷാ മേഖലയാണ്. ഇത്തരത്തിൽ വളരെ […]

Read More
 തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരം ഇന്ന്

തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരം ഇന്ന്

തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂര വിളംബരം ഇന്ന്. നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറക്കുന്നതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് തുടക്കമാകും. രാവിലെ പ്രത്യേക ചടങ്ങുകൾക്കു ശേഷം കാവിൽ നിന്ന് എറണാകുളം ശിവകുമാറും തിടമ്പേറ്റി തൃശ്ശൂർ നഗരത്തിലേക്ക് എത്തും. തുടർന്ന് പ്രത്യേക ചടങ്ങുകൾക്ക് ശേഷം ആകും തെക്കേഗോപുരനട തുറക്കുക. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആർഭാടരഹിതമാണ് ഇത്തവണത്തെ തൃശ്ശൂര്‍ പൂരം. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങള്‍ മാത്രമായി പൂരം പരിമിതപ്പെടുത്തി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള […]

Read More
 ആലപ്പുഴ കുട്ടനാട്ടില്‍ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

ആലപ്പുഴ കുട്ടനാട്ടില്‍ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. ആലപ്പുഴ കുട്ടനാട്ടിലാണ് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചത്. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര ആണു (65) മരിച്ചത്. വൈകിട്ട് 5 മണിയോടെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. (woman died due to snake bite in alappuzha) ഇന്ദിരയ്ക്ക് ആന്റി […]

Read More