തമിഴ്നാട്ടിൽ പണം ഒഴുകുന്നു; ഡിഎംകെ നേതാവിന്റെ കാറിൽ നിന്ന് 2.44 കോടി രൂപ പിടികൂടി

തമിഴ്നാട്ടിൽ പണം ഒഴുകുന്നു; ഡിഎംകെ നേതാവിന്റെ കാറിൽ നിന്ന് 2.44 കോടി രൂപ പിടികൂടി

2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരമ്പല്ലൂരിൽ വൻ പണവേട്ട. ഡിഎംകെ നേതാവിന്റെ കാറിൽ നിന്ന് 2.44 കോടി രൂപ പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. പെരമ്പലൂരിലെ ഡിഎംകെ കർഷക യൂണിയൻ നേതാവ് ജയരാമന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. ഡിഎംകെ ജില്ലാ കർഷക വിഭാഗം ഡെപ്യൂട്ടി ഓർഗനൈസറായ കീലപുലിയൂർ സ്വദേശി ജയരാമൻ, രാജേഷ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത പണം പെരമ്പല്ലൂർ അസംബ്ലി മണ്ഡലത്തിലെ ഇലക്ഷൻ ഓഫീസർ അനിതയ്ക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ […]

Read More
 കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത്‌ വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുക. വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ, വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ […]

Read More
 ‘ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും’; ഭീഷണിയുമായി കാലടി സർവകലാശാല മേധാവി

‘ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും’; ഭീഷണിയുമായി കാലടി സർവകലാശാല മേധാവി

കാലടി സർവകലാശാലയിലെ ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിയുമായി വ്യാകരണ വിഭാഗം മേധാവി. ഗവേഷകരെയും വിദ്യാർത്ഥികളെയുമാണ് ഡോ. ആർ. ഡി സുനിൽകുമാർ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഭീഷണി. ആർഎസി, ഓപ്പൺ ഡിഫൻസ് സെഷനുകളിൽ സഹായം നൽകില്ലെന്നാണ് മേധാവി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയത്. ഗവർണറുടെ പരിപാടിയിലും അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കണം എന്നാണ് കർശന നിർദേശം. സഹകരിക്കുന്ന വിദ്യാർഥികളുടെ പേരുകൾ രേഖപ്പെടുത്തുമെന്നും ശബ്ദരേഖയിൽ വകുപ്പ് മേധാവി പറയുന്നു.

Read More
 മുംബൈക്കെതിരായ മത്സരത്തില്‍ പാഠങ്ങളേറെ, ബൗളിങ് യൂണിറ്റ് ശക്തമാകണം; ബോളർമാരെ പരസ്യമായി വിമർശിച്ച് ശുഭ്മാൻ ഗിൽ

മുംബൈക്കെതിരായ മത്സരത്തില്‍ പാഠങ്ങളേറെ, ബൗളിങ് യൂണിറ്റ് ശക്തമാകണം; ബോളർമാരെ പരസ്യമായി വിമർശിച്ച് ശുഭ്മാൻ ഗിൽ

മുംബൈ ഇന്ത്യൻസിനോടേറ്റ 99 റൺസിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിൽ കടുത്ത നിരാശ. പവർപ്ലേ ഓവറുകളിൽ കാഗിസോ റബാഡ മുംബൈയെ സമ്മർദ്ദത്തിലാക്കിയെങ്കിലും മധ്യ ഓവറുകളിൽ ബോളർമാർ അമിതമായി റൺസ് വിട്ടുകൊടുത്തതാണ് തിരിച്ചടിയായതെന്ന് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ തുറന്നുപറഞ്ഞു. പിച്ചിന്റെ സ്വഭാവം മുൻകൂട്ടി മനസ്സിലാക്കിയിട്ടും അത് മുതലാക്കാൻ ബോളിംഗ് നിരയ്ക്ക് സാധിച്ചില്ലെന്നും 160-170 റൺസ് മാത്രം പ്രതീക്ഷിച്ചയിടത്ത് മുംബൈ 200 റൺസിലേക്ക് എത്തിയത് വിനയായെന്നും ഗിൽ മത്സരശേഷം വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റൻസിന്റെ ഐപിഎൽ ചരിത്രത്തിലെ […]

Read More
 ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്: കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസിൽ കേന്ദ്ര സര്‍ക്കാരിന് പിഴചുമത്തിയ നടപടി സുപ്രീം കോടതി പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വിവരം നല്‍കിയതിന് 25,000 രൂപയാണ് പിഴയിട്ടിരുന്നത്. കേസിൽ കേന്ദ്രം അറിയിച്ച വിവരം തെറ്റാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നെതര്‍ലാന്‍ഡിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു രാവിലെ കോടതിയെ അറിയിച്ചത്. എന്നാൽ കേന്ദ്ര […]

Read More
 പശ്ചിമബം​ഗാൾ പോളിംഗ് ബൂത്തിലേക്ക്; കൊട്ടിക്കലാശം ഇന്ന്

പശ്ചിമബം​ഗാൾ പോളിംഗ് ബൂത്തിലേക്ക്; കൊട്ടിക്കലാശം ഇന്ന്

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. വടക്കൻ ബംഗാളിലെ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 മണ്ഡലങ്ങളാണ് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നത്. ഏകദേശം 3.6 കോടി വോട്ടർമാരുടെ വിധി നിർണ്ണയിക്കുന്ന ഈ ഘട്ടത്തിൽ, മുർഷിദാബാദ്, മാൾഡ തുടങ്ങിയ ന്യൂനപക്ഷ സ്വാധീന മേഖലകളും ഉൾപ്പെടുന്നു. അക്രമസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയും 2400 കമ്പനി കേന്ദ്രസേനയെയും വിവിധയിടങ്ങളിലായി വിന്യസിച്ചു കഴിഞ്ഞു. പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ […]

Read More
 വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

തമിഴ്നാട് വിരുദുനഗർ പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. വനജ ഫയർ വർക്ക്സ് ഉടമഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. പൊലിസ് നാല് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഫോടനത്തിൽ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. പടക്ക നിർമാണ ശാലയിലുണ്ടായ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകി. ദുരന്തത്തിൽ സ്വമേധയാ കേസെടുക്കണമെന്ന അഡ്വ. ആർ. […]

Read More
 നിതിൻ രാജിന്റെ മരണം: ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ

നിതിൻ രാജിന്റെ മരണം: ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. പൊലീസ് അന്വേഷണം പരാജയമെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. 52 ദളിത് സംഘടനകൾ ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം അതിനിടെ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ കുടുംബം കോളേജിൽ എത്തിയിരുന്നു. നിതിൻ രാജിന്റെ […]

Read More
 നെഞ്ചുപൊട്ടിക്കരഞ്ഞ് നിതിൻ്റെ അച്ഛൻ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ

നെഞ്ചുപൊട്ടിക്കരഞ്ഞ് നിതിൻ്റെ അച്ഛൻ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചതിന് പിന്നാലെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി കുടുംബം. നെഞ്ചുപൊട്ടിക്കരഞ്ഞ് കൊണ്ടാണ് അച്ഛൻ രാജൻ കോളേജ് ക്യാംപസിലൂടെ നടന്നത്. രാജൻ വികാരാധീനയായി പ്രതികരിച്ചു. ആരോപണവിധേയരായവർ എല്ലാം പ്രതികളാണ് എന്നും എൻ്റെ മോനെ കൊന്നവരെ കണ്ടാൽ കുത്തിക്കൊല്ലുമെന്നുമാണ് പ്രതികരിച്ചു. നിതിൻ രാജിൻ്റെ മരണത്തിൽ നടത്തുന്ന അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. പൊലീസ് സ്വമേധയാ എടുത്ത ലോൺ ആപ്പിൻ്റെ കേസിൽ ആണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കുടുംബം നൽകിയ പരാതിയിൽ […]

Read More
 ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രിംകോടതിയിലെ വാദത്തിനിടെ, സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ല. അവിശ്വാസി അവിശ്വാസിയായി തുടരുന്നതിനാൽ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. ഓരോ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്ന് മുൻ തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവി ഗിരി വാദിച്ചു. ഏതൊരു ക്ഷേത്രത്തിലും പിന്തുടരുന്ന ചടങ്ങുകളും അനുഷ്ഠാനങ്ങളും മതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആരാധന നിയമങ്ങളിൽ ഏതെങ്കിലും വ്യതിചലനമോ ലംഘനമോ ഉണ്ടായാൽ […]

Read More