പൊള്ളുന്ന വെയിലല്ലേ…; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു

പൊള്ളുന്ന വെയിലല്ലേ…; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു

സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില വീണ്ടും […]

Read More
 ശരദ് പവാർ ആശുപത്രിയിൽ; നെഞ്ചിൽ അണുബാധയും നിർജലീകരണവും

ശരദ് പവാർ ആശുപത്രിയിൽ; നെഞ്ചിൽ അണുബാധയും നിർജലീകരണവും

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ (85) ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൻസറിനെ അതിജീവിച്ച പവാർ നെഞ്ചിലെ അണുബാധയെയും നിർജലീകരണത്തെയും തുടർന്നു കഴിഞ്ഞ 3 മാസത്തിനിടെ 2 തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീൽചെയറിൽ ഇരുന്നാണു സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് ബാരാമതിയിൽ നാളെ നടക്കാനിരിക്കെ ശരദ് പവാറിനു വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതൽ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല. […]

Read More
 വാൽപാറ വാഹനാപടകം: സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും മരിച്ചു, മുഹമ്മദ് ഫായിസിന്റെ നില ഗുരുതരം

വാൽപാറ വാഹനാപടകം: സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും മരിച്ചു, മുഹമ്മദ് ഫായിസിന്റെ നില ഗുരുതരം

മലപ്പുറം: വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും (39) മരണത്തിനു കീഴടങ്ങി. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. നൗഷാദ് അലിയുടെ മരണത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പാങ്ങ് ഗവ എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ 5 അധ്യാപകർ, സ്കൂളിലെ പാചകത്തൊഴിലാളി, സമീപത്തെ പാങ്ങ് ഗവ യുപി സ്കൂൾ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകൻ എന്നിവരാണ് […]

Read More
 ചരിത്രം കുറിച്ച് പരമിത ത്രിപാഠി; കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു

ചരിത്രം കുറിച്ച് പരമിത ത്രിപാഠി; കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. ഇന്ന് (ഏപ്രില്‍ 21, 2026) ബയാന്‍ കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ അവര്‍ കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് തന്റെ ക്രെഡന്‍ഷ്യലുകള്‍ (ഔദ്യോഗിക പത്രിക) സമര്‍പ്പിച്ചു. കുവൈറ്റിലെ ഇന്ത്യയുടെ ഇരുപതാമത് സ്ഥാനപതിയായ പാരാമിത ത്രിപാഠി, ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരത്തില്‍ ഗാര്‍ഡ് ഓഫ് […]

Read More
 മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കൈമാറിയത്. പതിമൂന്ന് പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. പരുക്കേറ്റവരില്‍ 13 പേരില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. കഡാവര്‍ നായ്ക്കളെ എത്തിച്ച് ഉള്‍പ്പടെ പരിശോധന നടത്തും. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും. (search for dead bodies in Mundathikode explosion) മൃതദേഹ ഭാഗങ്ങളുടെ ഡിഎന്‍എ […]

Read More
 തൃശൂർ വെടിക്കെട്ട് ദുരന്തം; എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ നിർദേശം; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തൃശൂർ വെടിക്കെട്ട് ദുരന്തം; എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ നിർദേശം; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽപ്പെട്ട അഞ്ചുപേരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ […]

Read More
 ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകള്‍’ മലയാള പരിഭാഷ പ്രകാശനം ചെയ്തു

ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകള്‍’ മലയാള പരിഭാഷ പ്രകാശനം ചെയ്തു

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ‘ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകള്‍ – ഔദ്യോഗിക റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ വാല്യം- ഏഴ്’ സ്പീക്കര്‍ എ എം ഷംസീർപ്രകാശനം ചെയ്തു. ചീഫ് വിപ്പ് എൻ ജയരാജ്j ആദ്യ പ്രതി ഏറ്റുവാങ്ങി.നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. സി.എ.ഡി പരിഭാഷ പ്രോജക്ട് വിദഗ്ധ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍. കെ. ജയകുമാറിനെ ചടങ്ങില്‍ ആദരിച്ചു.എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കും വിദഗ്ധസമിതി അംഗങ്ങള്‍ക്കും സ്പീക്കര്‍ പ്രശംസാപത്രം […]

Read More
 പെട്രോളിൽ വെള്ളം കല‌ർന്നതായി പരാതി; തൃശൂരിൽ പമ്പ് താല്കാകാലികമായി അടച്ചു

പെട്രോളിൽ വെള്ളം കല‌ർന്നതായി പരാതി; തൃശൂരിൽ പമ്പ് താല്കാകാലികമായി അടച്ചു

തൃശൂർ ജില്ലയിലെ പൊയ്യയിൽ പെട്രോളിൽ വെള്ളം കലർന്നതായി പരാതി. പമ്പിൽ ഇന്ധനം നിറച്ചതിനു പിന്നാലെ നിരവധി വാഹനങ്ങൾ വഴിമധ്യേ ഓഫായി. പരിശോധനയിൽ ഇന്ധനത്തിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയതായി ഉപയോക്താക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. പെട്രോൾ അടിച്ച് യാത്ര തുടർന്ന വാഹനങ്ങളാണ് വഴി മുധ്യേ ഓഫായത്. പിന്നീട് പരിശോധിച്ചപ്പോഴാണ് വെള്ളത്തിൻ്റെ അംശം കണ്ടെത്തിയത്. നാലിലേറെ വാഹനങ്ങൾ ഇതുപോലെ റിപ്പെയറിനായി വന്നതായി മെക്കാനിക് ഉൾപ്പെടെ പറയുന്നു. നിരവധി പേർക്കാണ് ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്.

Read More
 ഇഴജന്തുക്കളെ സൂക്ഷിക്കണം; സംസ്ഥാനത്ത് ചൂട് കൂടുന്നു; അതീവ ജാഗ്രത വേണം; മുഖ്യമന്ത്രി

ഇഴജന്തുക്കളെ സൂക്ഷിക്കണം; സംസ്ഥാനത്ത് ചൂട് കൂടുന്നു; അതീവ ജാഗ്രത വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കടുത്ത ചൂടില്‍ ഇഴജന്തുക്കള്‍ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി പാര്‍പ്പിടങ്ങള്‍ക്കകത്തേക്കും എത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തൃശൂര്‍ കോടാലിയില്‍ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരന്‍ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ആ കുഞ്ഞിനുണ്ടായ ദുരന്തത്തില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും നാടിന്റെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യുഷ്ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും […]

Read More
 ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം

ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം, പൊട്ടിത്തെറി തുടരുന്നു’; തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ 5 മരണം

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ 5 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. 6 പേരുടെ നില അതീവ ​ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ് കാണപ്പെട്ടത്. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ ഇതുവരെ 13 പേരെയാണ് എത്തിച്ചത്. […]

Read More