പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായി

ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്‌റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്‌സോ കേസിലും പ്രതിയാണ്. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്. രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. […]

Read More

മണ്ഡല പുനര്‍നിര്‍ണയം തലയ്ക്ക് മുകളില്‍ തൂങ്ങുന്ന വാള്‍; പിണറായി വിജയൻ

ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബി.ജെ.പി. മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. “നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.” കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.”ഒരു വശത്ത് ജനസംഖ്യാ വിസ്‌ഫോടനം ഫലപ്രദമായി നേരിട്ടതിന് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ പ്രശംസിക്കുന്നു, […]

Read More

കോഴിക്കോട് തുണിക്കടയിൽ വെച്ച് പന്ത്രണ്ടുകാരന് മർദനം; ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് തുണിക്കടയിൽ വസ്ത്രം മാറിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരന് മർദനം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തുണിക്കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജീവനക്കാരൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.കഴിഞ്ഞദിവസം വാങ്ങിയ വസ്ത്രം മാറിയെടുക്കാനായി തൊട്ടിൽപ്പാലത്തെ തുണിക്കടയിലേക്ക് എത്തിയതാണ് 12 കാരനും മാതാവും. കുട്ടി വസ്ത്രം പലതവണ മാറിയെടുത്തത് ജീവനക്കാരനെ പ്രകോപിതനാക്കി. തുടർന്നായിരുന്നു മർദനം.മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 12 കാരൻ തൊട്ടിൽപാലം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ജീവനക്കാരനായ […]

Read More

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; മുഖ്യപ്രതിക്ക് 11 വര്‍ഷം തടവ്

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ 6വർഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ. കൂടാതെ 2 ലക്ഷം രൂപ പിഴയും നൽകണം. മറ്റ് രണ്ട് പേരും 15000 രൂപ വീതം പിഴയടക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, […]

Read More

തൊടുപുഴയിൽ മൂന്നുദിവസമായി കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; മൂന്നുപേർ കസ്റ്റഡിയിൽ

തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കഴിഞ്ഞ മൂന്നുദിവസമായി കാണാതായത്. കേസിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ കുഴിച്ചുമൂടിയതായാണ് സംശയം. ബിജുവിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ബിജുവിന് പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് പിടിയിലായവർ […]

Read More

കേരളത്തിൽ കെ-റെയിൽ വരില്ല, കേന്ദ്രം അനുമതി നൽകില്ല: ഇ.ശ്രീധരൻ

കെ-റെയിലിന് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കെ-റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ പറഞ്ഞാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാണ്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കെ-റെയിൽ കേരളത്തിൽ വരാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ, അതിന് ഒരു ബദൽ പദ്ധതി ഞാൻ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസൽ കേരള സർക്കാരിന് ഇഷ്ടമായിട്ടുണ്ട്. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിനി ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ബിബിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി.ഇന്നലെ ഉച്ചയ്ക്ക് കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More

സ്വർണവില രണ്ടാം ദിവസവും താഴേക്ക്;ഗ്രാമിന് 40 രൂപ കുറഞ്ഞു

സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും താഴേക്ക്. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇന്നും 40 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 8,230 രൂപയാണ്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 65,840 രൂപയായി കുറഞ്ഞു. ഇന്നലെ 66,160 രൂപയായിരുന്നു.

Read More

എംഡിഎംഎയുമായി പിടിയിലായ യുവതിയിൽ നിന്ന് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.45 ഗ്രാം എം ഡി എം എ കൂടി പിടിച്ചെടുത്തു

കൊല്ലത്ത് എം ഡി എം എയുമായി പിടിയിലായ യുവതിയിൽ നിന്ന് കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തു.മെഡിക്കൽ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.45 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയിൽ നിന്ന് 90.45 ഗ്രാം എം ഡി എം എ കണ്ടെത്തി.ഇന്നലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പനയം രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രൻ (34) അറസ്റ്റിലായത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി […]

Read More

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്;യുവാവിന് ഗുരുതര പരിക്ക്

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പിൽ യുവാവിന് പരിക്ക്.എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ചെമ്പ്രശേരി സ്വദേശി ലുഖ്മാനാണ് വെടിയേറ്റത്. കഴുത്തിന് പരിക്കേറ്റ ലുഖ്മാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.ഉത്സവത്തിനിടെ രണ്ട് പ്രദേശങ്ങളിലെ ആളുകൾ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. പെപ്പർ സ്‌പ്രേയും ഉപയോഗിച്ചു. ആളുകൾ ചിതറിയോടി. ഇതിനിടയിൽ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ആരാണ് വെടിവച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ആക്രമണത്തിൽ ലുഖ്മാന് മാത്രമാണ് പരിക്കേറ്റത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടാഴ്ച മുമ്പും പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.

Read More