പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി തുടരുന്നതായി പോളിംഗ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് ഇതുവരെ കിട്ടിയില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ലെന്നും പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചമൂലം ഇതുവരെ വോട്ട് ചെയ്യാനായില്ല. കമ്മീഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നു. തുടങ്ങിയ ഗുരുതര ആക്ഷേപവുമായാണ് ഒരുകൂട്ടം […]

Read More
 കോഴിക്കോട്ട് ഡെങ്കിപ്പനി വര്‍ധിക്കുന്നു; കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്ട് ഡെങ്കിപ്പനി വര്‍ധിക്കുന്നു; കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ.രാജാറാം അറിയിച്ചു. വീട്ടിനകത്തും വീടിന് ചുറ്റുവട്ടത്തുമാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. വെള്ളം സംഭരിച്ചുവെച്ച പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍ വളര്‍ത്തുന്ന ചെടിച്ചട്ടി, ചെടികളുടെ അടിയില്‍ വെക്കുന്ന ട്രേ, ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, വിറകും മറ്റും മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, […]

Read More
 സ്ത്രീകളെ മറയാക്കി രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്നു; വനിതാ സംവരണ ബില്ലിനെതിരെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി

സ്ത്രീകളെ മറയാക്കി രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്നു; വനിതാ സംവരണ ബില്ലിനെതിരെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഈ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും സ്ത്രീ ശാക്തീകരണവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം ഏകപക്ഷീയമായി മാറ്റിവരയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെ സ്ത്രീകളെ മുൻനിർത്തി മണ്ഡല പുനർനിർണ്ണയത്തെ ഒളിച്ചുകടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മണ്ഡല പുനർനിർണ്ണയത്തിലൂടെ രാജ്യത്തിന്റെ ഭൂപടം പുനഃക്രമീകരിക്കുക എന്ന ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നിലുള്ളതെന്ന് രാഹുൽ […]

Read More
 ‘മജീഷ്യൻ പിടിക്കപ്പെട്ടു’; പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

‘മജീഷ്യൻ പിടിക്കപ്പെട്ടു’; പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

മോദി – അംബാനി ബന്ധത്തിന് പരോക്ഷ വിമർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും ബില്ലിൽ സ്ത്രീശാക്തീകരണവുമായി ബന്ധമില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാരിന്റേത് നാണംകെട്ട കളിയാണ്. 2023 ൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കിയതാണ് മജീഷ്യനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മജീഷ്യന്റെ എല്ലാ ചരിത്രവും […]

Read More
 കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യതയാണുള്ളത്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് (17/04/2026) […]

Read More
 ‘കുംഭമേള താരത്തിന്റെ കല്യാണം ലൗ ജിഹാദ് അല്ല, പരാതി വ്യാജം; അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം’; രാഹുൽ ഈശ്വർ

‘കുംഭമേള താരത്തിന്റെ കല്യാണം ലൗ ജിഹാദ് അല്ല, പരാതി വ്യാജം; അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം’; രാഹുൽ ഈശ്വർ

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നത്. കല്യാണം ലൗ ജിഹാദ് അല്ല. നിർബന്ധിത മതപരിവർത്തനമല്ല. രണ്ടുപേർ പരസ്പരം മതം മാറിയിട്ടില്ല. പ്രണയിച്ചു വിവാഹിതരായവരാണ്. ദമ്പതികൾക്ക് കേരളത്തിൽ ജീവിക്കാനാണ് താല്പര്യം എന്ന് താനുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. പെൺകുട്ടിക്ക് 18 വയസ്സായി എന്ന് മധ്യപ്രദേശിലെ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടിയെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം. സഹോദരന്റെ ജനന തിയതിയാണ് പെൺകുട്ടിയുടെ ജനന തിയതിയായി കാണിച്ചിരിക്കുന്നത് […]

Read More
 വിഴിഞ്ഞം കൊലപാതകം; മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതിനാൽ

വിഴിഞ്ഞം കൊലപാതകം; മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതിനാൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ക്രൂരമായ മർദനത്തെത്തുടർന്ന് വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറിയതാണ് സുമന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. നെഞ്ചിലേറ്റ കടുത്ത ചവിട്ടിലാണ് വാരിയെല്ലുകൾ തകർന്നത്. പ്രതികളായ അച്ചു, അനന്തു എന്നിവർ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ബാറിനുള്ളിൽ തുടങ്ങിയ തർക്കം റോഡിലേക്ക് നീളുകയും, അവിടെയിട്ട് നെഞ്ചിലും മുഖത്തും ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. പ്രതികൾക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് […]

Read More
 കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം ജീർണിച്ച നിലയിൽ

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം ജീർണിച്ച നിലയിൽ

കോതമംഗലം: കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ പുത്തൻകുളം പാടശേഖരത്തിലാണ് ഏകദേശം രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് പണിയെടുക്കാൻ എത്തിയവരാണ് ദുർഗന്ധത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ ജഡം കണ്ടെത്തിയത്. മൃതദേഹം സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ തെങ്ങുകയറ്റ തൊഴിലാളിയുടേതാണെന്ന് പ്രാഥമിക നിഗമനമുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് വാക്കത്തിയും കുറച്ച് തേങ്ങകളും കണ്ടെടുത്തിട്ടുണ്ട്. ഇത് കാണാതായ തൊഴിലാളിയാണെന്ന സംശയത്തിന് ബലം നൽകുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. […]

Read More
 മന്തി റസ്റ്റോറൻ്റിലെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; കേസെടുത്ത് പൊലീസ്

മന്തി റസ്റ്റോറൻ്റിലെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ; കേസെടുത്ത് പൊലീസ്

ആലപ്പുഴ: ചേർത്തലയിൽ മന്തി റസ്റ്റോറൻ്റിൻ്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണനെ ഉപയോഗിച്ചതിൽ കേസ്. മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് പൊലീസ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം ഉണ്ടാക്കിയതിനാണ് കേസ്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് അർഷാദിനെതിരെ ചുമത്തിയിരിക്കുന്നത്. ചേർത്തലയിലെ മന്തി കടയ്ക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.

Read More
 സമുദ്ര ഉപരോധം കടുപ്പിച്ച് അമേരിക്ക; ചരക്കുകപ്പൽ തടയുന്ന ദൃശ്യങ്ങൾ പുറത്ത്

സമുദ്ര ഉപരോധം കടുപ്പിച്ച് അമേരിക്ക; ചരക്കുകപ്പൽ തടയുന്ന ദൃശ്യങ്ങൾ പുറത്ത്

ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമാക്കി ഏർപ്പെടുത്തിയ ഉപരോധം കർശനമാക്കുന്നതിന്റെ ഭാഗമായി, ഒരു ചരക്കുകപ്പലിനെ അമേരിക്കൻ നാവികസേന തടയുന്ന ദൃശ്യങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. യുഎസ്എസ് മൈക്കൽ മർഫി എന്ന യുദ്ധക്കപ്പൽ മോട്ടോർ വെസൽ മോളി എന്ന ചരക്കുകപ്പലിനെ തടഞ്ഞ് മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉപരോധത്തെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയ നാവികർ, കപ്പലിനെ സുരക്ഷിതമായി മറ്റൊരു തുറമുഖത്തേക്ക് അനുഗമിക്കുകയും ചെയ്തു. പതിനായിരത്തിലധികം സൈനികരും പന്ത്രണ്ടിലധികം യുദ്ധക്കപ്പലുകളും നൂറിലധികം വിമാനങ്ങളും ഉൾപ്പെടുന്ന വൻ സന്നാഹമാണ് ഈ സമുദ്ര ഉപരോധത്തിനായി […]

Read More