‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. പ്രതിവര്‍ഷം മൂന്ന് പാചക വാതക സിലിണ്ടറുകള്‍, കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റും, സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപവരെ പലിശരഹിത വായ്പ, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 9000 രൂപ നല്‍കും, ട്രോളിങ് നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്കുള്ള സഹായം 8000 രൂപയാക്കും എന്നിങ്ങനെയാണ് മറ്റ് വാഗ്ദാനങ്ങള്‍. കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് […]

Read More
 തുറവൂർ താലൂക്ക് ആശുപത്രി പഴയ കെട്ടിടത്തിൽ തീപിടിത്തം ; ഒരു കോടിയോളം നഷ്ടം; ആളപായമില്ല

തുറവൂർ താലൂക്ക് ആശുപത്രി പഴയ കെട്ടിടത്തിൽ തീപിടിത്തം ; ഒരു കോടിയോളം നഷ്ടം; ആളപായമില്ല

തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. ആളപായമില്ല. തീപിടുത്തത്തിന് കാരണം ഷോ‍‌ർട്ട് സർക്യൂട്ട്. ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് മുകളിലാണ് അ​ഗ്നിബാധയുണ്ടായത്. അഗ്നിബാധ ശ്രദ്ധയിൽപ്പെട്ട ഉടൻ രോ​ഗികളെ ഡയാലിസിസ് സെന്ററിൽ നിന്ന് മാറ്റി. കൃത്യ സമയത്ത് ഇടപെടലിലൂടെ തീയണച്ചു. ഒരു മണിക്കൂറിലെ പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. ഏകദേശം പത്തു മണിയോടെയാണ് തീപിടുത്തമുണ്ടാവുന്നത്. ഈയടുത്ത് ഉദ്ഘാടനം കഴിഞ്ഞ ആശുപത്രിയുടെ, പഴയക്കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായത് അറിഞ്ഞതിന് തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ നേതാക്കൾ സ്ഥലത്തെത്തുകയും തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ഫയർ ഫോഴ്സിനെ അറിയിക്കുകയും […]

Read More
 സ്വഭാവദൂഷ്യം ചോദ്യം ചെയ്തത് പകയായി; മൂഴിക്കലിലെ 16കാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വഭാവദൂഷ്യം ചോദ്യം ചെയ്തത് പകയായി; മൂഴിക്കലിലെ 16കാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ നസ്രിനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ (20) ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ നസ്രിനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ഷാൾ മുറുക്കി […]

Read More
 മൂഴിക്കലില്‍ 16കാരിയും 20കാരനും മരിച്ചനിലയില്‍

മൂഴിക്കലില്‍ 16കാരിയും 20കാരനും മരിച്ചനിലയില്‍

കോഴിക്കോട്: മൂഴിക്കലില്‍ ബന്ധുക്കളായ പതിനാറുകാരിയേയും ഇരുപതുകാരനേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. 20കാരനായ യുവാവ് ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നസ്രീനയുടെ മൃതദേഹം കഴുത്തിൽ ഷാൾ ചുറ്റിയ നിലയിലും കൈ കാലുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് ചുറ്റിയ നിലയിലുമായിരുന്നു. കള്ളത്താക്കോൽ സംഘടിപ്പിച്ചാണ് യുവാവ് വീട്ടിൽ […]

Read More
 ‘ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രി ആകാനായിരുന്നു ശ്രമം’; കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്

‘ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ നീക്കം നടത്തി, കേരളത്തിൽ മുഖ്യമന്ത്രി ആകാനായിരുന്നു ശ്രമം’; കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്

ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാൻ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ നീക്കം നടത്തിയെന്ന ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്. കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി വിജയിയുമായി കെ സി വേണുഗോപാൽ സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന സയിദ് പറഞ്ഞു. എന്നാൽ ഈ നീക്കം പാളി. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് നടന്ന യോഗത്തിൽ വാക്പോരുണ്ടായെന്നും ഹസീന പറഞ്ഞു. സിഇസി യോഗത്തിൽ ധാരണയിലെത്തിയ സ്ഥാനാർഥിപ്പട്ടിക കെസി ഇടപെട്ട് അട്ടിമറിച്ചു. രാഹുൽ ഗാന്ധി […]

Read More
 നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റം: കേരളം ആ കുടുംബത്തിനൊപ്പം; ജാതീയ വിവേചനങ്ങൾക്കെതിരെ മുഖ്യമന്ത്രി

നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റം: കേരളം ആ കുടുംബത്തിനൊപ്പം; ജാതീയ വിവേചനങ്ങൾക്കെതിരെ മുഖ്യമന്ത്രി

കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ. ബി.ആർ അംബേദ്കറുടെ ജന്മദിനത്തിലാണ് ജാതീയതക്കെതിരായ മുഖ്യമന്ത്രിയുടെ ഫേസബുക്ക് പോസ്റ്റ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളതെന്ന് പറഞ്ഞ അദ്ദേഹം നിതിൻ രാജിന്റെ വേർപാട് അത്യന്തം വേദനയുളവാക്കുന്നതാണെന്നും പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച […]

Read More
 ‘നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പാകിസ്ഥാൻ തീവ്രവാദ ബന്ധം’; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

‘നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പാകിസ്ഥാൻ തീവ്രവാദ ബന്ധം’; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്ഭൽ. തൊഴിലാളികൾക്ക് പാകിസ്ഥാൻ തീവ്രവാദ ബന്ധമുന്നെന്നാണ് ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവന. തൊഴിലാളി സമരത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സർക്കാർ ആരോപിച്ചു. സമരത്തെ പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമം. ഇതുവരെ 300 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ശമ്പള വർധനവും മറ്റു ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരവുമായി തെരുവിലിറങ്ങിയത്.

Read More
 സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്

സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്

പത്തനംതിട്ട: സാമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തിൽ പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തു. ബിനു എസ് നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

Read More
 ഫ്ലെക്‌സിനെ ചൊല്ലി തര്‍ക്കം; ഏഴ് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഫ്ലെക്‌സിനെ ചൊല്ലി തര്‍ക്കം; ഏഴ് സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: ‘ബൈ ബൈ പിണറായി’ എന്ന ഫ്ലെക്‌സ് ബോർഡിനെ ചൊല്ലിയുണ്ടായ തർക്കവും എൽഡിഎഫ്-യുഡിഎഫ് സംഘർഷവും കേസിൽ കലാശിച്ചു. സംഭവത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ ചെങ്ങമനാട് പൊലീസാണ് നടപടിയെടുത്തത്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുഡിഎഫ് സ്ഥാപിച്ച ‘ബൈ ബൈ പിണറായി’ എന്ന ബോർഡിനെ ചൊല്ലി ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും […]

Read More
 ഭൂട്ടാൻ വാഹനക്കടത്ത്: അസമിലെ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് ജാമ്യമില്ല; കീഴടങ്ങാൻ കർശന നിർദേശവുമായി കോടതി

ഭൂട്ടാൻ വാഹനക്കടത്ത്: അസമിലെ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് ജാമ്യമില്ല; കീഴടങ്ങാൻ കർശന നിർദേശവുമായി കോടതി

ഭൂട്ടാൻ വാഹനക്കടത്ത് കേസിലെ പ്രതിയായ അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മാർച്ച് 13-നകം കോടതിയിൽ കീഴടങ്ങാൻ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാതെയും കീഴടങ്ങാതെയും നൽകുന്ന ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കൊച്ചി കസ്റ്റംസ് യൂണിറ്റ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ എന്ന നീക്കത്തിലൂടെയാണ് അന്തർദേശീയ തലത്തിൽ നടന്ന ഈ വൻ വാഹനക്കടത്ത് റാക്കറ്റിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്. വ്യാജ രേഖകൾ ചമച്ച് ഭൂട്ടാനിൽ നിന്ന് […]

Read More