ഭൂട്ടാൻ വാഹനക്കടത്ത്: അസമിലെ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് ജാമ്യമില്ല; കീഴടങ്ങാൻ കർശന നിർദേശവുമായി കോടതി

ഭൂട്ടാൻ വാഹനക്കടത്ത്: അസമിലെ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് ജാമ്യമില്ല; കീഴടങ്ങാൻ കർശന നിർദേശവുമായി കോടതി

ഭൂട്ടാൻ വാഹനക്കടത്ത് കേസിലെ പ്രതിയായ അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മാർച്ച് 13-നകം കോടതിയിൽ കീഴടങ്ങാൻ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാതെയും കീഴടങ്ങാതെയും നൽകുന്ന ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കൊച്ചി കസ്റ്റംസ് യൂണിറ്റ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ എന്ന നീക്കത്തിലൂടെയാണ് അന്തർദേശീയ തലത്തിൽ നടന്ന ഈ വൻ വാഹനക്കടത്ത് റാക്കറ്റിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്. വ്യാജ രേഖകൾ ചമച്ച് ഭൂട്ടാനിൽ നിന്ന് […]

Read More
 നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന്

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു. മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു […]

Read More
 കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; അസ്വാഭാവികതയില്ലെന്ന് നിഗമനം

കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; അസ്വാഭാവികതയില്ലെന്ന് നിഗമനം

കൊൽക്കത്തയിൽ മലയാളി നിയമ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. പാലാരിവട്ടം സ്വദേശിയും പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ജുവൽ ജോസ് ജെബിൻ ആണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് ദാരുണമായി മരണപ്പെട്ടത്. ഭക്ഷണത്തിനായി മെസ്സിലേക്ക് പോകുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽ നിർമ്മാണ ജോലികൾ നടന്നിരുന്ന ഭാഗത്തുനിന്നാണ് അപകടം സംഭവിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ […]

Read More
 ബിഡിഎസ് വിദ്യാർത്ഥി നിതിൻ്റെ മരണം: അധ്യാപകർ ഒളിവിൽ; പൊലീസ് അന്വേഷണം തുടരുന്നു

ബിഡിഎസ് വിദ്യാർത്ഥി നിതിൻ്റെ മരണം: അധ്യാപകർ ഒളിവിൽ; പൊലീസ് അന്വേഷണം തുടരുന്നു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർത്ത അധ്യാപകർ ഒളിവിൽ പോയതായി വിവരം. ഡോ. റാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. നിതിന്റെ സഹപാഠികളായ കൂടുതല്‍ വിദ്യാർഥികളുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം ഇന്നും […]

Read More
 ഹോർമുസ് കടലിടുക്കിൽ ഉപരോധം കടുപ്പിച്ച് അമേരിക്ക; എല്ലാ കപ്പലുകളും തടയുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഉപരോധം കടുപ്പിച്ച് അമേരിക്ക; എല്ലാ കപ്പലുകളും തടയുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. തങ്ങളുടെ കപ്പലുകൾ ഭീഷണി നേരിട്ടാൽ ഒരൊറ്റ തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ അറിയിച്ചു. ഈ നീക്കം ​കപ്പൽ ​ഗതാ​ഗതത്തെയും എണ്ണ വിലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്, ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകുന്നതോ അവിടുന്ന് വരുന്നതോ ആയ കപ്പലുകളെ അമേരിക്കൻ നാവികസേന തടയുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ആണ് അറിയിച്ചത്. അതേസമയം, ഇറാനിയൻ തുറമുഖങ്ങളുമായി ബന്ധമില്ലാത്ത കപ്പലുകളുടെ സ്വതന്ത്രമായ […]

Read More
 കായംകുളം ലൈംഗിക അതിക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അന്വേഷണം ഇനി ഡിവൈഎസ്പിക്ക്

കായംകുളം ലൈംഗിക അതിക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അന്വേഷണം ഇനി ഡിവൈഎസ്പിക്ക്

കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കേസ് അന്വേഷണം കായംകുളം ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഇതിന് പുറമെ, അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ മാവേലിക്കര മജിസ്‌ട്രേറ്റിന് ആലപ്പുഴ സിജെഎം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതി സിനിൽ സബാദിനെതിരെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ […]

Read More
 സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി

സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി

സംസ്ഥാനത്തെ ബിഎല്‍ഒമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി. എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ വേതനം ലഭിച്ചിട്ടില്ലെന്നാണ് പരാതി. കുടിശ്ശിക നിരവധി ആയെന്നാണ് പരാതി. എന്തുകൊണ്ടാണ് വേതനം വൈകുന്നതെന്ന് ബന്ധപ്പെട്ട അധികൃതരോട് ചോദിക്കുമ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ബിഎല്‍ഒമാര്‍ പറഞ്ഞു. എസ്.ഐ.ആര്‍ന്റെ ഭാഗമായുള്ള ജോലികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും അതിനുള്ള വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന പരാതി. എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പും ശേഷം ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിഎല്‍ഒമാര്‍ക്ക് […]

Read More
 ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം, ചര്‍ച്ചകള്‍ തുടരണം: യുഎന്‍

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നാണ് യുഎന്‍ നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ ആവശ്യപ്പെട്ടു. സമാധന ശ്രമങ്ങള്‍ക്കായി ഇറാന്റെ ഭാഗത്തുനിന്ന് ‘ശരിയായ ആളുകള്‍’ തന്നെ ബന്ധപ്പെട്ടുവെന്നും ഒരു കരാറിലെത്താന്‍ അവര്‍ക്ക് താത്പര്യമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.എന്നാല്‍ ആരാണ് വിളിച്ചതെന്ന് ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ലോകത്തിലെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്ക് […]

Read More
 ബിഹാറില്‍ ‘നിതീഷ് യുഗം’ അവസാനിക്കുന്നു; നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജി വെക്കും

ബിഹാറില്‍ ‘നിതീഷ് യുഗം’ അവസാനിക്കുന്നു; നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജി വെക്കും

ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന് രാജിക്കത്ത് സമര്‍പ്പിക്കും. ഏപ്രില്‍ 10-ന് രാജ്യസഭാംഗമായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജെഡിയു, ബിജെപി നിയമസഭ കക്ഷി യോഗവും ഇന്ന് എന്‍ഡിഎ യോഗവും ചേരും. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി […]

Read More
 ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

ചുട്ടുപൊള്ളി കേരളം; പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാകാന്‍ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴുകെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, […]

Read More