വയനാട്ടിൽ ഷിഗെല്ല വ്യാപനം; 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

വയനാട്ടിൽ ഷിഗെല്ല വ്യാപനം; 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ: വയനാട്ടിൽ എട്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നു. രോഗബാധിതരായ കുട്ടികളുമായി സമ്പർക്കത്തിൽ വന്നവർ പഠിക്കുന്ന 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികളുമായി അനാവശ്യ യാത്രകൾ നടത്തുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും ബന്ധുവീടുകൾ സന്ദർശിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം. കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പനി, വയറിളക്കം, വയറുവേദന, […]

Read More
 കടയ്ക്കുമുന്നില്‍ കിടക്കുന്ന അപകടകാര്‍, അടഞ്ഞുകിടക്കുന്ന ഉപജീവനം; ഭിന്നശേഷിക്കാരനായ മനോജിന്റെ കണ്ണീര്‍കഥ

കടയ്ക്കുമുന്നില്‍ കിടക്കുന്ന അപകടകാര്‍, അടഞ്ഞുകിടക്കുന്ന ഉപജീവനം; ഭിന്നശേഷിക്കാരനായ മനോജിന്റെ കണ്ണീര്‍കഥ

കുന്ദമംഗലം: ഓരോ ദിവസവും രാവിലെ തന്റെ മുച്ചക്ര വാഹനത്തില്‍ എത്തി അടഞ്ഞുകിടക്കുന്ന ലോട്ടറി കടയുടെ മുന്നില്‍ നിസ്സഹായനായി നില്‍ക്കുകയാണ് കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ വീട്ടില്‍ മനോജ്. കട തുറക്കാന്‍ ആഗ്രഹമുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മനസ്സുണ്ട്. പക്ഷേ കടയ്ക്കുമുന്നില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഒരു കാര്‍ ആ സ്വപ്നങ്ങള്‍ക്ക് തടസ്സമായി മാറിയിരിക്കുകയാണ്. ഈകാറാണ്ജീവിത സ്വപ്നങ്ങള്‍ക്കും മുടക്കമായത്കഴിഞ്ഞ മേയ് 28-ന് പടനിലം വളവില്‍ അപകടം. ആരാമ്പ്ര ഭാഗത്ത് നിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം മനോജിന്റെ […]

Read More
 മാസപ്പടിക്കേസ്; ടി വീണ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

മാസപ്പടിക്കേസ്; ടി വീണ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാല്‍ […]

Read More
 നിപ ബാധയെന്ന് സംശയം; കോഴിക്കോട്ട് ഒരാൾ ചികിത്സയിൽ; സ്രവം പരിശോധനയ്ക്ക് അയച്ചു

നിപ ബാധയെന്ന് സംശയം; കോഴിക്കോട്ട് ഒരാൾ ചികിത്സയിൽ; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. പരിശോധനാ ഫലം നാളെ അറിയാം. ജന്തുജന്യ വൈറസ് രോഗമാണ് നിപ രോഗം. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും രോഗം പകരും. വൈറസ് ബാധയുള്ള […]

Read More
 കണ്ണൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ – കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് സ്ക്വഡ് പരിശോധന നടത്തുന്നു. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്തെ ശുചിമുറിയിൽ നിന്നും ലഭിച്ച പേപ്പർ കഷ്‌ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. ഇതേ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സിഐഎസ്എഫിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂർ പൊലീസ് സ്റ്റേഷനിലെ ബോംബ് സ്‌ക്വാഡ് അടക്കം എത്തി വിമാനത്തിനകത്ത് പരിശോധന നടത്തുകയാണ്.

Read More
 കടകംപള്ളിക്ക് കോടതിയിൽ  തിരിച്ചടി; വി ഡി സതീശനെതിരായ ഉപഹർജി തള്ളി

കടകംപള്ളിക്ക് കോടതിയിൽ  തിരിച്ചടി; വി ഡി സതീശനെതിരായ ഉപഹർജി തള്ളി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വർണക്കൊള്ള വിവാദത്തിൽ വി ഡി സതീശൻ തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് വിലക്കണമെന്നായിരുന്നു കടകംപള്ളിയുടെ ആവശ്യം. സ്വർണക്കടത്ത് കേസിലെ കോടതി നടപടികൾ വി ഡി സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇത് തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹർജി നൽകിയത്. സ്വർണക്കൊള്ള ആരോപണങ്ങൾ മൂലം തനിക്ക്ണ്ടായ അപകീർത്തിക്ക് 10 ലക്ഷം രൂപ […]

Read More
 ഷുഹൈബ് വധക്കേസ്: വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

ഷുഹൈബ് വധക്കേസ്: വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. അപ്പീലില്‍ പ്രൊസിക്യൂഷന്‍ മറുപടി നല്‍കണമെന്നും കേടതി നിർദേശിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയടക്കമുള്ള 17 സിപിഐഎം പ്രവർത്തകരാണ് കേസിൽ പ്രതികളായുള്ളത്. വിചാരണക്കോടതി മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം.

Read More
 പരീക്ഷാഫലം അടുത്ത മാസം മാത്രം; പ്ലസ് വണ്ണിന്റെ ഫലപ്രഖ്യാപനം ജൂലൈ 15-ലേക്ക് നീട്ടി

പരീക്ഷാഫലം അടുത്ത മാസം മാത്രം; പ്ലസ് വണ്ണിന്റെ ഫലപ്രഖ്യാപനം ജൂലൈ 15-ലേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം നീട്ടിവെച്ചു. പുതുക്കിയ തീയതി പ്രകാരം ജൂലൈ 15-നായിരിക്കും പ്ലസ് വൺ ഫലം പ്രസിദ്ധീകരിക്കുകയെന്ന് അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്ലസ് വൺ പരീക്ഷകൾ മുൻപ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഈ കേന്ദ്രങ്ങളിലെ പരീക്ഷകൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കി, അവിടുത്തെ വിദ്യാർത്ഥികളുടെ ഫലം കൂടി ഉൾപ്പെടുത്തി ഒന്നിച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതിനാലാണ് ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടിയത്. നേരത്തെ, സംസ്ഥാനത്തെ പ്ലസ് […]

Read More
 മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിട്ട് രാജ്യസഭ എംപി സുസ്മിത ദേവ്; ബിജെപിയിലേക്കെന്ന് സൂചന

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിട്ട് രാജ്യസഭ എംപി സുസ്മിത ദേവ്; ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കല്‍ തുടരുന്നു. രാജ്യസഭ എംപി സുസ്മിത ദേവാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. എംപി സ്ഥാനവും രാജിവെച്ചിട്ടുണ്ട്. 61 എംഎല്‍എമാര്‍ മമതക്കെതിരെ നിലപാടെടുത്ത് വിമതഗ്രൂപ്പ് രൂപീകരിച്ചതിന് പിന്നാലെയാണ് എംപിമാരില്‍ നിന്നും കൊഴിഞ്ഞു പോക്ക് ആരംഭിച്ചത്. ലോക്സഭയിലെ 20 എംപിമാര്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് സുസ്മിത ദേവ് രാജിവെച്ചിരിക്കുന്നത്. രാജിവെച്ച സുസ്മിത ബിജെപിയിലേക്കാണെന്നാണ് സൂചന. രാജി […]

Read More
 അടുത്ത 5 ദിവസം കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ; കൺട്രോൾ റൂമുകൾ തുറന്നു

അടുത്ത 5 ദിവസം കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ; കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽക്ഷോഭവും കാറ്റും കനക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്താകെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ജൂൺ 11-ന് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 12-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 12-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലും […]

Read More