കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍; നാളെ അടിയന്തര യോഗം

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര, സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍; നാളെ അടിയന്തര യോഗം

പാലക്കാട്: കെ എസ് ആര്‍ ടി സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍. സര്‍ക്കാര്‍ ഈ സൗജന്യ സര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല. സ്വകാര്യ ബസ് മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പ്രതിസന്ധി ഇതേപടി തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായി നിലയ്ക്കുന്ന സാഹചര്യമാണ് […]

Read More
 വയനാട്ടിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതായി ആശങ്ക; സമ്പർക്കത്തിലൂടെ 18 പേർക്ക് രോഗലക്ഷണങ്ങൾ

വയനാട്ടിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതായി ആശങ്ക; സമ്പർക്കത്തിലൂടെ 18 പേർക്ക് രോഗലക്ഷണങ്ങൾ

കൽപ്പറ്റ: വയനാട് കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നോയെന്ന് ആശങ്ക. നേരത്തേ സ്‌കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം ഉയർന്നിരിക്കുന്നത്. കുട്ടികളുടെ സമ്പർക്കത്തിലൂടെ രോഗലക്ഷണങ്ങൾ കണ്ടവരുടെ എണ്ണം 18 ആയി. ഇവരുടെ സാമ്പിൾ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. നേരത്തേ പരിശോധനയ്‌ക്കയച്ച 18 കുട്ടികളുടെ ഫലം ഉടൻ ലഭിക്കും. കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലാണ് ഷിഗെല്ല പടർന്നത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നുണ്ട്. […]

Read More
 അന്‍സിബയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും, പരാതിക്ക് പിന്നില്‍ മത വർഗീയവാദികൾ ഉണ്ടെന്ന് സംശയം: ലക്ഷ്മിപ്രിയ

അന്‍സിബയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും, പരാതിക്ക് പിന്നില്‍ മത വർഗീയവാദികൾ ഉണ്ടെന്ന് സംശയം: ലക്ഷ്മിപ്രിയ

കൊച്ചി: തനിക്കെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ നകഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട് വന്നതിനു പിറകെ അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ.അൻസിബക്കു പിന്നിൽ മത വർഗീയവാദികൾ ഉണ്ടെന്ന് സംശയിക്കുന്നതായി നടി ലക്ഷ്മിപ്രിയ ആരോപിച്ചു.അൻസിബക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും. തന്റെ പരാതിയെ അമ്മ സംഘടനക്ക് വെണ്ണല ക്ഷേത്രം നൽകിയ സംഭാവനയുമായി ബന്ധിപ്പിക്കുന്നത് അൻസിബക്കു പിന്നിൽ മത വർഗീയവാദികൾ ഉണ്ടെന്ന് കൊണ്ടാണെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സ്ത്രീത്വത്തെ […]

Read More
 സലിം കുമാറിനെതിരായ സൈബര്‍ ആക്രമണം കേരളത്തിന് യോജിക്കാത്തത്; വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍പോലും ഇയാള്‍ക്ക് ചത്തുകൂടെ എന്നാണ് ചോദിച്ചത്; വിഡി സതീശന്‍

സലിം കുമാറിനെതിരായ സൈബര്‍ ആക്രമണം കേരളത്തിന് യോജിക്കാത്തത്; വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍പോലും ഇയാള്‍ക്ക് ചത്തുകൂടെ എന്നാണ് ചോദിച്ചത്; വിഡി സതീശന്‍

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. സലിം കുമാര്‍ രോഗബാധിതനായി വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോള്‍ പോലും ഇയാള്‍ക്ക് ചത്തുകൂടേ എന്ന് ചോദിച്ച ക്രൂരമായ മനസ്സുകള്‍ നമുക്കിടയിലുണ്ടെന്നത് വല്ലാത്തൊരു അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച തിക്കുംതിരക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More
 സലിംകുമാറിന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടം: രമേശ് ചെന്നിത്തല

സലിംകുമാറിന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഒരു സഹോദരനെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടൻ സലിംകുമാറെന്നും, അദ്ദേഹത്തിന്റെ വേർപാട് കോൺഗ്രസിന് തീരാനഷ്ടമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ദിരാഭവനിൽ കെ.പി.സി.സി. സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സലിംകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു സലിംകുമാർ. വ്യക്തിപരമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തോട് അങ്ങേയറ്റം ആഭിമുഖ്യം പുലർത്തിയിരുന്നു. രാഷ്ട്രീയം തുറന്നുപറഞ്ഞാൽ അഭിനയരംഗത്ത് അവസരങ്ങൾ നഷ്ടപ്പെടുമെന്ന ധാരണ സമൂഹത്തിൽ നിലനിന്നിരുന്ന കാലത്തും താൻ കോൺഗ്രസുകാരനാണെന്ന് […]

Read More
 വാഹന നമ്പർ ഉപയോ​ഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി;  ‘ദൃശ്യം 3’ ടീമിനെതിരെ ഇടുക്കി സ്വദേശിയുടെ പരാതി

വാഹന നമ്പർ ഉപയോ​ഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി;  ‘ദൃശ്യം 3’ ടീമിനെതിരെ ഇടുക്കി സ്വദേശിയുടെ പരാതി

ഇടുക്കി: മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം–3’യ്ക്ക് എതിരെ പരാതി. വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്ന് കാട്ടിയാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് ജിത്തു ജോസഫിനും ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും എതിരെ പരാതി നൽകിയത്. തന്റെ വാഹന നമ്പർ ചിത്രത്തിൽ ഉപയോഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി എന്ന് മൂന്നാർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ രാജീവ് പറയുന്നു. ആ ഭാഗം സിനിമയില്‍ നിന്ന് നീക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. […]

Read More
 വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് […]

Read More
 അറസ്റ്റിനിടെ മർദ്ദനമേറ്റെന്ന കൗൺസിലർ സുഗതന്റെയും കുടുംബത്തിന്റെയും വാദം പൊളിയുന്നു; ദൃശ്യം പുറത്ത്

അറസ്റ്റിനിടെ മർദ്ദനമേറ്റെന്ന കൗൺസിലർ സുഗതന്റെയും കുടുംബത്തിന്റെയും വാദം പൊളിയുന്നു; ദൃശ്യം പുറത്ത്

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കാപ്പ കേസ് പ്രതിയും വാഴോട്ടുകോണം ബി.ജെ.പി കൗൺസിലറുമായ ആർ. സുഗതനെ അർദ്ധരാത്രിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. പോലീസ് തങ്ങളെ ക്രൂരമായി മർദ്ദിച്ചെന്ന സുഗതന്റെയും ഭാര്യ അശ്വതിയുടെയും വാദങ്ങൾ തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ. സുഗതനെ ജീപ്പിൽ കയറ്റാതിരിക്കാൻ അനുയായികൾ പോലീസിനെ തടയുന്നതും രംഗം വഷളായതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ മാസം ക്ഷേത്രോത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ […]

Read More
 സൈബര്‍ ആക്രമണം, വ്യാജ പ്രചരണം; പരാതി നല്‍കി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്

സൈബര്‍ ആക്രമണം, വ്യാജ പ്രചരണം; പരാതി നല്‍കി എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി തനിക്കെതിരെ വ്യാപകമായ രീതിയിൽ വ്യാജ പ്രചാരണങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നുവെന്ന് കാണിച്ച് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ് പരാതി നൽകി. സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ് എന്നിവർക്കാണ് അദ്ദേഹം പരാതി കൈമാറിയത്. തന്റെ പേരും ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നുവെന്നും ശിവപ്രസാദ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. തന്റെ വ്യക്തിപരമായ സൽപ്പേരിനും സാമൂഹിക പ്രതിച്ഛായയ്ക്കും കടുത്ത ദോഷമുണ്ടാക്കുന്ന രീതിയിലാണ് […]

Read More
 സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ: മുഖ്യമന്ത്രി

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ: മുഖ്യമന്ത്രി

നഷ്ടം 800 കോടി സൗജന്യയാത്ര ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘പ്രിയദർശിനി’ എന്ന പേരിലാകും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാകും സൗജന്യയാത്ര നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു മാസം സർക്കാരിന് 70 കോടിയോളം ബാധ്യതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യയാത്രയെ തുടർന്ന് 750- 800 കോടിയോളം വരുമാനക്കുറവ് കെഎസ്ആർടിസിക്ക് ഉണ്ടാകും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. […]

Read More