വനത്തിനകത്ത് തലയില്‍ ഹെൽമെറ്റ് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

വനത്തിനകത്ത് തലയില്‍ ഹെൽമെറ്റ് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തലയിൽ ഹെൽമെറ്റുവെച്ച നിലയിൽ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശിയായ കുഞ്ഞുമോൻ എന്ന പ്രിൻസിനെയാണ് (52) വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് – പാണ്ഡ്യൻപാറ കെഎസ്ഇബി പവർ സ്റ്റേഷന് സമീപമുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പാലോട് കെഎസ്ഇബി സബ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനാണ് മരിച്ച പ്രിൻസ്. ജോലി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മരണത്തിന് പിന്നിലെ […]

Read More
 തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: ഭരതന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിപിന് ആണ് മര്‍ദനമേറ്റത്. ബിപിന്റെ തലയ്ക്കാണ് പരുക്കേറ്റത്. അതേ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബിപിനെ മര്‍ദ്ദിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബിപിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രക്ഷകര്‍ത്താക്കള്‍ പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പാങ്ങോട് എസ്എച്ച്ഓ പറഞ്ഞു. അതേസമയം സ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം നടന്നതെന്ന് സ്‌കൂള്‍ […]

Read More
 ആനയുടെ ചവിട്ടേറ്റു; കുടകില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം

ആനയുടെ ചവിട്ടേറ്റു; കുടകില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം

കുടകില്‍ ആനയുടെ ചവിട്ടേറ്റ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. സ്വന്തം കാപ്പിത്തോട്ടം സന്ദർശിക്കാനെത്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. വെള്ളിയാഴ്ച രാവിലെ മാനേജർക്കും ഡ്രൈവർക്കുമൊപ്പം തോട്ടത്തിലെത്തിയ സന്ധ്യയുടെ നേർക്ക് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇരുവർക്കും ഓടിരക്ഷപ്പെടാൻ സാധിച്ചെങ്കിലും ആനയുടെ മുന്നിൽ അകപ്പെട്ടുപോയ സന്ധ്യയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അവരെ ഗോണിക്കുപ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
 നിലവിളക്ക് വിവാദം ചെറിയ കാര്യം; ചർച്ച ചെയ്യേണ്ടതില്ല: മന്ത്രി എൻ  ഷംസുദ്ദീൻ

നിലവിളക്ക് വിവാദം ചെറിയ കാര്യം; ചർച്ച ചെയ്യേണ്ടതില്ല: മന്ത്രി എൻ ഷംസുദ്ദീൻ

നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുപരിപാടിയിൽ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും എന്നാൽ ഫാത്തിമ തഹ്‍ലിയ എംഎൽഎ വിളക്ക് കൊളുത്തിയതും വലിയ രീതിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. എന്നാൽ അതൊക്കെ കാലാകാലങ്ങളായി നടന്നുപോരുന്ന കാര്യങ്ങൾ മാത്രമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Read More
 പിഎം ശ്രീയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

പിഎം ശ്രീയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്ര സർക്കാർ നിബന്ധനകൾ മറികടക്കാം എന്ന് വിദ്യാഭ്യാസ മന്ത്രിക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമില്ല. എസ്‌സിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിച്ചാൽ മതിയാകും. നിബന്ധനകൾ പാലിക്കേണ്ടി വരിക സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന പിഎം ശ്രീ ബോർഡിൽ മാത്രമെന്നും, അതിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവിദ്യാഭ്യാസ മന്ത്രിയായി എൻ ഷംസുദ്ദീൻ ചുമതലയേറ്റതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് പിഎം […]

Read More
 ഷുഹൈബ് വധക്കേസ്; കോടതി മാറ്റണമെന്ന പ്രതി ഭാഗത്തിന്റെ ഹര്‍ജി വീണ്ടും തള്ളി

ഷുഹൈബ് വധക്കേസ്; കോടതി മാറ്റണമെന്ന പ്രതി ഭാഗത്തിന്റെ ഹര്‍ജി വീണ്ടും തള്ളി

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതി ഭാഗത്തിന്റെ ഹര്‍ജി വീണ്ടും തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ പ്രതിഭാഗം മനഃപൂര്‍വം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതി മാറ്റ ഹരജി സമര്‍പ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകന്‍ സമര്‍പ്പിച്ച ഈ ഹര്‍ജി മുന്‍പ് പരിഗണിച്ച സെഷന്‍സ് കോടതി, അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരവുമായി സഹകരിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ തയ്യാറായിരുന്നില്ല. […]

Read More
 കരുവന്നൂര്‍ കള്ളപണക്കേസില്‍ സിപിഐഎമ്മിന് തിരിച്ചടി; പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് പിഎല്‍എംഎ കോടതി

കരുവന്നൂര്‍ കള്ളപണക്കേസില്‍ സിപിഐഎമ്മിന് തിരിച്ചടി; പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് പിഎല്‍എംഎ കോടതി

കണ്ണൂര്‍: കരുവന്നൂര്‍ കള്ളപണക്കേസില്‍ സിപിഐഎമ്മിന് തിരിച്ചടി. കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമന്‍സ് അയച്ച് കോടതി. പിഎല്‍എംഎ കോടതിയുടെതാണ് വിധി. പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, എസി മൊയ്തീന്‍, എം എം വര്‍ഗീസ് അടക്കമുള്ള മുഴുവന്‍ പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു. അടുത്തമാസം നാലിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേര്‍ക്കാണ് സമന്‍സ് അയച്ചത്.

Read More
 ഹിമാചലിൽ ശക്തമായ ഭൂചലനം; കാംഗ്രയിലും ചമ്പയിലും ജനങ്ങൾ ആശങ്കയിൽ, ആളപായമില്ല

ഹിമാചലിൽ ശക്തമായ ഭൂചലനം; കാംഗ്രയിലും ചമ്പയിലും ജനങ്ങൾ ആശങ്കയിൽ, ആളപായമില്ല

ഹിമാചൽ പ്രദേശിലെ സമീപ പ്രദേശങ്ങളായ കാംഗ്ര, ചമ്പ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാത്രി 10.4 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 5 കിലോമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കാംഗ്രയിലെ ധാർ ഗോഡോയിക്ക് അടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് അധികൃതർ പറയുന്നത്. ധർമ്മശാലയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതയെന്നു ധർമ്മശാലയിലെയും സമീപ പ്രദേശങ്ങളിലുമുള്ള ആളുകൾ പരിഭ്രന്തിയിലാണങ്കിലും ആളപായമില്ലന്നു അധികൃതർ വ‍ൃക്തമാക്കി. സാധാരണ കാംഗ്ര, ചമ്പ ജില്ലകൾ ഭൂചലന മേഖലയുടെ അഞ്ചിന്റെ പരിധിയിലാണ് വരുന്നത്. അതുകൊണ്ട് തന്നെ […]

Read More
 അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന 9-ാം ക്ലാസുകാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന 9-ാം ക്ലാസുകാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു

കൊല്ലം: കൊല്ലത്ത് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന 14കാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അയത്തില്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാല്‍കുളങ്ങരയ്ക്ക് സമീപത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മ […]

Read More
 മത തീവ്രവാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ പൊലീസ് അന്വേഷണം

മത തീവ്രവാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ പൊലീസ് അന്വേഷണം

കൊച്ചി: നടൻ ടിനി ടോമിൻ്റെ മത തീവ്രവാദി പരാമർശത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടിനി ടോം തന്നെ മത തീവ്രവാദിയാക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് അൻസിബ പരാതി നൽകിയത്. പൊലീസ് തിങ്കളാഴ്ച അൻസിബയുടെ മൊഴിയെടുക്കും. അൻസിബയുടെ മൊഴി പരിശോധിച്ച ശേഷം ടിനിയെ വിളിപ്പിക്കുന്നതിൽ തീരുമാനമെടുത്തേക്കും. ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്. ‘താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് നടൻ അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നു’ എന്നാണ് അൻസിബയുടെ വെളിപ്പെടുത്തൽ. കൂടാതെ, തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം […]

Read More