നടന്‍ സലിം കുമാറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്

നടന്‍ സലിം കുമാറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ സലിം കുമാറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററില്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറിച്ചു വര്‍ഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് താരം കടുത്ത വെല്ലുവിളികള്‍ നേരിട്ടിരുന്നു.

Read More
 കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു

കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു

പയ്യന്നൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്. പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. മെയ് 30-നാണ് സർവീസിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പിൽ 1969 നവംബർ 24-ന് ആയിരുന്നു ജനനം. എ.സി. ദാമോദരൻ നമ്പൂതിരിയും സാവിത്രി അന്തർജ്ജനവുമാണ് […]

Read More
 വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി

വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം ഉണ്ടായതായി കുവൈത്ത് ആര്‍മി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായും ആര്‍മി ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ കേള്‍ക്കുന്ന വലിയ സ്ഫോടന ശബ്ദങ്ങള്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടരുതെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും ആര്‍മി അഭ്യര്‍ത്ഥിച്ചു. ആക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യവ്യാപകമായി മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് […]

Read More
 പനിയും ഛര്‍ദിയും വയറിളക്കവും; വയനാട്ടില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

പനിയും ഛര്‍ദിയും വയറിളക്കവും; വയനാട്ടില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

വയനാട്: വയനാട്ടില്‍ പനിയും ഛര്‍ദിയും വയറിളക്കവും ബാധിച്ച് 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. ഇന്ന് എട്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയോ വൈറല്‍ പനിയോ എന്നാണ് സംശയം. ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പലര്‍ക്കും കടുത്ത പനിയുണ്ടെന്നും ആര്‍ക്കും ഗുരുതരാവസ്ഥ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ.വി സിന്ധു പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് […]

Read More
 പാറ്റകള്‍ ജന്തര്‍ മന്ദറില്‍; അംബേദ്കറുടെ പുസ്തകം ഉയര്‍ത്തിപിടിച്ച് അഭിജീത് ദീപ്കെ, പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

പാറ്റകള്‍ ജന്തര്‍ മന്ദറില്‍; അംബേദ്കറുടെ പുസ്തകം ഉയര്‍ത്തിപിടിച്ച് അഭിജീത് ദീപ്കെ, പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജീത് ദീപ്‌കെ ജന്തര്‍ മന്ദറില്‍ എത്തി. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപിയുടെ ഔദ്യോഗിക പ്രതിനിധികളില്‍ ഒരാളായ വിജേതാ ദഹിയ പറഞ്ഞു. നിലവില്‍ സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ജന്തര്‍ മന്ദറില്‍ എത്തിയിട്ടുണ്ട്. പാര്‍ലമെന്റിലേക്കല്ല, ജന്തര്‍ മന്ദറിലേക്ക് വരണമെന്ന് സൗരവ് ദാസ് സിജെപി അനുകൂലികളോട് ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ ഡല്‍ഹി പൊലീസുമായി […]

Read More
 പിഎം ശ്രീയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല; വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല; വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍

തിരുവനന്തപുരം: പിഎം ശ്രീയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് തീരുമാനമെടുക്കും . ഫണ്ടുകള്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉപാധികള്‍ വെക്കാന്‍ പാടില്ലെന്നും നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീയുമായി മുന്നോട്ട് പോകാന്‍ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കൊല്ലത്ത് […]

Read More
 “പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല”; പൊലീസ് ഉദ്യോഗസ്ഥന് നേരെ അർജുൻ ആയങ്കിയുടെ  ഭീഷണി

“പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല”; പൊലീസ് ഉദ്യോഗസ്ഥന് നേരെ അർജുൻ ആയങ്കിയുടെ ഭീഷണി

സിഐക്കെതിരെ ഭീഷണിയുമായി സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി. എറണാകുളം കോതമംഗലം സിഐക്കെതിരെയാണ് ഭീഷണി മുഴക്കിയത്. പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ തന്നെയും സുഹൃത്തുക്കളെയും കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ‘ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ […]

Read More
 തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ മണലൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂര്‍ സ്വദേശി തൃഷ്ണത്ത് വീട്ടില്‍ 27 വയസുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവര്‍ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നില്‍ക്കുന്നത് ഇന്നലെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി. വിഷ്ണു ഈ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകളില്‍ ഭാഗത്തേക്ക് […]

Read More
 സംസ്ഥാനത്ത് കാറ്റോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് കാറ്റോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്. വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ കനക്കുന്നതാണ് അധികൃതരുടെ ആശങ്ക. […]

Read More
 അഭിജീത് ദീപ്‌കെ ദില്ലിയില്‍; പ്രതിഷേധത്തിന് അനുമതി; 2000 പൊലീസുകാരുടെ വിന്യാസം

അഭിജീത് ദീപ്‌കെ ദില്ലിയില്‍; പ്രതിഷേധത്തിന് അനുമതി; 2000 പൊലീസുകാരുടെ വിന്യാസം

ദില്ലി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ദില്ലി വിമാനത്താവളത്തിലെത്തി. വിമാനമിറങ്ങി ഒരുമണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ പൊലീസ് അഭിജീത്തുമായി സംസാരിച്ചു. നിലവില്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നല്‍കി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദര്‍മന്ദറില്‍ എത്താനും നിര്‍ദേശിച്ചു. 10 മുതല്‍ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് […]

Read More