പെരിയ ഇരട്ടക്കൊല കേസ്: പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്
പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍സ് ചിത്രീകരണം. കേസിലെ ഏഴാം പ്രതി അശ്വിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റിയല്‍ അശ്വിന്‍ എന്ന തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയിലാണ് ഇയാള്‍ റീല്‍ പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടരുതെന്ന വ്യവസ്ഥ ഇയാള്‍ ലംഘിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. മാസായ വരവെന്ന് കാണിക്കുന്ന തരത്തില്‍ മീശ പിരിച്ചും പുകയൂതി വിട്ടും സ്ലോ മോഷനില്‍ കാറില്‍ കയറിയുമുള്ള ഒരു റീലാണ് അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സംഭവം വിവാദമായതോടെ റീല്‍ പിന്‍വലിച്ചിട്ടുമുണ്ട്. പെരിയ ഇരട്ടക്കൊല […]
Read More
