ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാര്‍ട്ടായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു

ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാര്‍ട്ടായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു

തൃശൂര്‍: കുന്നംകുളത്ത് ഓട്ടോറിക്ഷ കിണറ്റില്‍ വീണ് അപകടം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് ഓട്ടോ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി കിണറ്റില്‍ വീഴുകയായിരുന്നു. ഓട്ടോയില്‍ ഇരുന്ന് കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു. നിസാര പരിക്കുകളോടെ കുട്ടിയെ രക്ഷപ്പെടുത്തി. വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകര്‍ത്താണ് ഓട്ടോ കിണറ്റില്‍ വീണത്. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വര്‍ഗീസിന്റെ മകള്‍ എല്‍സയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More
 ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട്  മമതാ ബാനർജി

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട്  മമതാ ബാനർജി

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ കടുത്ത നടപടിയുമായി മമതാ ബാനർജി. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം അറിയിച്ചു. വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം പുനസംഘടന ഉണ്ടാകുമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. തന്നെ പ്രതിപക്ഷ നേതാവാക്കണമെന്നും യഥാര്‍ത്ഥ ടിഎംസി തങ്ങളാണെന്നും അവകാശപ്പെട്ട് ഋതബ്രത ബാനര്‍ജി സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് ടിഎംസി നേതൃത്വം എല്ലാ കമ്മിറ്റികളെയും പിരിച്ചുവിട്ടത്. രണ്ടുദിവസം മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ഋതബ്രത ബാനര്‍ജി. തനിക്ക് 60 […]

Read More
 ഇനി സഹയാത്രികനല്ല, സിപിഐ എമ്മിന്റെ ഭാഗം; പാർട്ടി അംഗത്വമെടുത്ത് കെ ടി ജലീൽ

ഇനി സഹയാത്രികനല്ല, സിപിഐ എമ്മിന്റെ ഭാഗം; പാർട്ടി അംഗത്വമെടുത്ത് കെ ടി ജലീൽ

തവനൂർ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെ ടി ജലീൽ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഭാര്യക്കൊപ്പമാണ് സിപിഐ എം അംഗത്വമെടുത്തത്. ഇനി താൻ സഹയാത്രികനല്ല പാർട്ടിയുടെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ടാണ് സിപിഐ എം അംഗത്വമെടുത്ത കാര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സിപിഐ എം എന്നും 2006 ൽ തുടങ്ങിയ ഈ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിൻ്റെ സമൃദ്ധ കാലത്ത് ഏതു പാർട്ടിയിൽ […]

Read More
 ‘എയിംസ് വന്നാൽ ക്രെഡിറ്റ് എനിക്ക്, മറിച്ചാണെങ്കിൽ രാഷ്ട്രീയം വിടും’: സുരേഷ് ഗോപി

‘എയിംസ് വന്നാൽ ക്രെഡിറ്റ് എനിക്ക്, മറിച്ചാണെങ്കിൽ രാഷ്ട്രീയം വിടും’: സുരേഷ് ഗോപി

കേരളത്തിൽ എവിടെ എയിംസ് വന്നാലും നല്ലതാണെന്നും, അത് യാഥാർത്ഥ്യമായാൽ അതിന്റെ പൂർണ്ണമായ ക്രെഡിറ്റ് തനിക്കായിരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന്റെ പേരിൽ മുൻപ് പലരും തന്നെ ഒരുപാട് ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ തന്നെ ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ കൃത്യമായ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കോഴിക്കോട്ട് തന്നെ സ്ഥാപിക്കണമെന്ന നിലപാടാണ് മുൻ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാൽ മറ്റ് അഞ്ച് സ്ഥലങ്ങൾ കൂടി നിർദ്ദേശിക്കാൻ കഴിഞ്ഞ സർക്കാരിനോട് താൻ ആവശ്യപ്പെട്ടിരുന്നതാണെന്ന് […]

Read More
 അതിശക്തമായ മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ,കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. മറ്റ് പതിനൊന്നു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ,ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലെർട് ആണ്. മഴ ശക്തിയായി തുടരുന്ന പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. കൂടാതെ കേരള -കർണാടക- ലക്ഷദ്വീപ്‌ […]

Read More
 ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്; പിണറായി വിജയൻ എല്ലാ കാലത്തും ആ കസേരയിൽ തന്നെ തുടരട്ടെ: വി ടി ബൽറാം

ശത്രുക്കൾക്ക് പോലും ഈ ഗതി വരരുത്; പിണറായി വിജയൻ എല്ലാ കാലത്തും ആ കസേരയിൽ തന്നെ തുടരട്ടെ: വി ടി ബൽറാം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും ഇടതുപക്ഷ മുന്നണിയെയും പരിഹസിച്ച് യുഡിഎഫ് പ്രതിനിധി വി ടി ബൽറാം എംഎൽഎ പിണറായി വിജയൻ എല്ലാ കാലത്തും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ തന്നെ തുടരട്ടെയെന്ന് താൻ ആശംസിക്കുകയാണെന്ന് ബൽറാം സഭയിൽ പറഞ്ഞു. പടർന്നു പന്തലിച്ചു നിന്നിരുന്ന എൽഡിഎഫ് വെറും 26 സീറ്റുകളിലേക്ക് ചുരുങ്ങിയെങ്കിൽ അവർ ആത്മപരിശോധന നടത്താൻ തയ്യാറാകണം. ‘ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ’ എന്ന് പറയാറുള്ള അവസ്ഥയിലാണ് ഇപ്പോൾ ഇടതുപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു. അപ്പുറത്തിരിക്കുന്ന ആളുകളെ […]

Read More
 “കെ എം ബഷീറിന്റെ കൊലയാളി വേണ്ട’; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം

“കെ എം ബഷീറിന്റെ കൊലയാളി വേണ്ട’; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം

തിരുവനന്തപുരം: കൃഷി മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ പ്രതിഷേധം ഉയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍. ‘മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ കൊലയാളിയെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെ’ന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം തന്നെ പുറത്തിറങ്ങിപ്പോയി. നിയമസഭയിലെ മീഡിയ റൂമില്‍ വച്ചായിരുന്നു കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനം. ആദ്യം മന്ത്രി മാത്രമായിരുന്നു എത്തിയത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് ശ്രീരാം വെങ്കിട്ടരാമന്‍ അങ്ങോട്ടേക്ക് എത്തിയത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. 2019ലാണ് സിറാജ് […]

Read More
 പെരിയ ഇരട്ടക്കൊല കേസ്: പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

പെരിയ ഇരട്ടക്കൊല കേസ്: പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍സ് ചിത്രീകരണം. കേസിലെ ഏഴാം പ്രതി അശ്വിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റിയല്‍ അശ്വിന്‍ എന്ന തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയിലാണ് ഇയാള്‍ റീല്‍ പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടരുതെന്ന വ്യവസ്ഥ ഇയാള്‍ ലംഘിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. മാസായ വരവെന്ന് കാണിക്കുന്ന തരത്തില്‍ മീശ പിരിച്ചും പുകയൂതി വിട്ടും സ്ലോ മോഷനില്‍ കാറില്‍ കയറിയുമുള്ള ഒരു റീലാണ് അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സംഭവം വിവാദമായതോടെ റീല്‍ പിന്‍വലിച്ചിട്ടുമുണ്ട്. പെരിയ ഇരട്ടക്കൊല […]

Read More
 ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം

ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മാൽവിയ നഗറിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം. അപകടത്തിൽ 20 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 11 പേർക്ക് പരിക്കേറ്റു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 40 പേരോളം അപകടസ്ഥലത്ത് ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം. വിദേശികൾ ഉൾപ്പെടെയുള്ളവർ വന്ന താമസിക്കുന്ന സ്ഥലം കൂടിയാണ് അപകടം നടന്ന ഹോട്ടൽ.

Read More