‘ഇന്ന് റിപ്പോർട്ടറെ തേടിയെത്തി, നാളെ നിങ്ങളെയും തേടിയെത്തും’; പൊലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമെന്ന് കെ ടി ജലീൽ

‘ഇന്ന് റിപ്പോർട്ടറെ തേടിയെത്തി, നാളെ നിങ്ങളെയും തേടിയെത്തും’; പൊലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമെന്ന് കെ ടി ജലീൽ

റിപ്പോർട്ടർ ടി.വി ന്യൂസ് ഡെസ്കിലേക്ക് പൊലീസ് അതിക്രമിച്ചു കയറി പരിശോധന നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ. ടി. ജലീൽ രംഗത്തെത്തി. മാധ്യമങ്ങളുടെ ന്യൂസ് റൂമിൽ കയറി ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനു നേർക്കുള്ള നഗ്നമായ കയ്യേറ്റമാണിതെന്നും ജലീൽ വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ഇത്തരം നടപടികൾ കണ്ടിട്ടുള്ളതെന്നും, എന്നാൽ ഇപ്പോൾ അത്തരം രീതികൾ കേരളത്തിലേക്കും പറിച്ചുനടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ […]

Read More
 തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. പുലർച്ചെ 12.30-നും 1.00-നും ഇടയിലാണ് പെൺകുട്ടികൾ കേന്ദ്രത്തിൽ നിന്ന് പുറത്തുപോയത്. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു. പെൺകുട്ടികളെ ഏറെക്കുറെ കണ്ടെത്തിയതായും ഉടൻ തന്നെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധിക്കുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Read More
 ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ കലണ്ടറിൽ ഒക്ടോബർ ആറിന് വെള്ളയും നീലയും നിറമായിരിക്കും. ഫുട്ബോൾ ലോകത്തിന്റെ കണ്ണും മനസുമെല്ലാം അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലേക്ക് ചുരുങ്ങും. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരൻ രണ്ട് പതിറ്റാണ്ടിലേറെ […]

Read More
 5,000 രൂപ വീതം പിഴ; റോഡിലും നടപ്പാതയിലും, ബോര്‍ഡും ബാനറും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍

5,000 രൂപ വീതം പിഴ; റോഡിലും നടപ്പാതയിലും, ബോര്‍ഡും ബാനറും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: റോഡിലും നടപ്പാതയിലും, ബോര്‍ഡും ബാനറും സ്ഥാപിക്കുന്നതിന് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍. അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും ബാനറിനും 5,000 രൂപ വീതം പിഴ ചുമത്തും ബോര്‍ഡും, ബാനറുകളും നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും കുടുങ്ങും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇളവുണ്ടാകില്ല. ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്യാം. പൊതുസ്ഥലങ്ങളിലെ ബോര്‍ഡ് പ്രദര്‍ശനത്തിന് കടിഞ്ഞാണിടുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്‍ട്രല്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ അനധികൃതമായി […]

Read More
 ജനദ്രോഹപരമായ പവർകട്ടിനെതിരെ കുന്ദമംഗലത്ത് ചൂട്ടു കത്തിച്ചു പ്രതിഷേധവുമായി ഭാരതീയ ജനതാ പാർട്ടി

ജനദ്രോഹപരമായ പവർകട്ടിനെതിരെ കുന്ദമംഗലത്ത് ചൂട്ടു കത്തിച്ചു പ്രതിഷേധവുമായി ഭാരതീയ ജനതാ പാർട്ടി

കേരള സർക്കാറിന്റെ ജനദ്രോഹപരമായ പവർകട്ട് അടിച്ചേൽപ്പിച്ചതിനെതിരെ ഭാരതീയ ജനതാ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം കെഎസ്ഇബി ഓഫീസ് മുൻപിൽ നിന്നും കുന്ദമംഗലം ബസ്റ്റാൻഡ് പരിസരത്തേക്ക് ചൂട്ടു കത്തിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. സമാപന പരിപാടി ടി ചക്രായുധൻ ഉദ്ഘാടനം ചെയ്തു കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജിബിൻ മാടഞ്ചേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രവീൺ പടനിലം അധ്യക്ഷത വഹിച്ചു.കെ സി രാജൻ പി സിദ്ധാർത്ഥൻ. പി മണി എന്നിവർ നേതൃത്വം നൽകി

Read More
 വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം: ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ KSEB ചെയർമാൻ ഡൽഹിയിൽ

വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം: ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ KSEB ചെയർമാൻ ഡൽഹിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം. ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിയിലെത്തി എൻപിസിഐഎൽ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങുന്നതടക്കമുളള കാര്യങ്ങളിൽ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനമെടുക്കും. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത. ഹിമാചലിൽ നിന്ന് 250 മെഗാവാട്ടും കേന്ദ്ര വിഹിതമായി 150 മെഗാ വാട്ടും ലഭിച്ചത് കേരളത്തിന് സഹായകരമാണ്. പക്ഷേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് മതിയാകില്ല. […]

Read More
 മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്:  സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല; ചാനലിലെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്: സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല; ചാനലിലെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി

മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്വേഷണത്തിന്റെ ഭാഗമായ ചാനലിലെ റെയ്ഡ് നിയമപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ചാനലിൽ നിന്നാണ് താൻ വിവരമറിഞ്ഞത്. ഫോൺ പിടിച്ചെടുത്തത് അന്വേഷണത്തിൻ്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡുകൾ എവിടെ നടത്തണമെന്നത് പൂർണ്ണമായും പൊലീസിന്റെ തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡിന്റെ വിവരം താൻ അറിഞ്ഞത് ആ ചാനലിലൂടെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഇടതുമുന്നണി […]

Read More
 CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തത്: തോമസ് ഐസക്ക്

CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തത്: തോമസ് ഐസക്ക്

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്ന് ഡോ. ടിഎം തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റി അംഗം സംസ്ഥാന സെക്രട്ടറിയേറ്റിന് മുകളിൽ. മാറിയാൽ മാത്രമേ പുതിയ ആളുകൾക്ക് വരാൻ കഴിയും. മാറാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഔപചാരികമായ ഏകസ്വരമല്ല വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കണ്ടത്. ഭരണകാലത്ത് ജനങ്ങളുമായുള്ള ബന്ധത്തിൽ കുറവ് വന്നു. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകങ്ങളുടെ മേൽ പിടിയുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി […]

Read More
 ഇൻ്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു

ഇൻ്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു

വനം വന്യജീവി വകുപ്പ് 2027 ഫെബ്രുവരിയിൽ നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളത്തിൻ്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ടൂറിസം- സാംസ്കാരിക വകുപ്പു മന്ത്രി പി. സി. വിഷ്ണുനാഥ് എന്നിവർ ചേർന്ന് ഫെസ്റ്റിവലിൻ്റെ ബ്രാൻഡ് കോൺസപ്റ്റ് ബ്രോഷർ പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പു സെക്രട്ടറി കെ. ബിജു, വനം വകുപ്പു മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് […]

Read More
 മെസിയുടെ പേരിലെ തട്ടിപ്പ്: പ്രതികൾക്കെതിരെ ഗൂഢാലോചന വഞ്ചനാ കുറ്റങ്ങൾ ചുമത്തി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രതികൾക്കെതിരെ ഗൂഢാലോചന വഞ്ചനാ കുറ്റങ്ങൾ ചുമത്തി

കൊച്ചി: മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ പ്രതികൾക്കെതിരെ ഗൂഢാലോചന വഞ്ചനാ കുറ്റങ്ങൾ ചുമത്തി കേസ്. പ്രതികൾ നിയമവിരുദ്ധവും വ്യാജവുമായ കരാർ ഉണ്ടാക്കിയെന്ന് എഫ്ഐആർ. കലൂർ സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് കൈമാറിയതിൽ, ഡെപ്പോസിറ്റ് ഒഴിവാക്കിയതിലും അന്വേഷണം. 318, 61 ബിഎൻഎസ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലൂർ സ്റ്റേഡിയം കൈമാറുമ്പോൾ 5 കോടി രൂപയാണ് ഡെപ്പോസിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ അത് നൽകിയില്ല. പ്രതികൾ അന്യായമായി ലാഭമുണ്ടാക്കണമെന്ന ലക്ഷ്യം വെച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. സർക്കാരിനെയും നാട്ടുകേരെയും വഞ്ചിച്ചെന്നും നിയമവിരുദ്ധവും വ്യാജവുമായി […]

Read More