9 വയസുകാരി നേരിട്ടത് അതിക്രൂരത;കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുകൾ; ദില്ലിയിൽ പെൺകുട്ടി ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടു

ദില്ലി: 9 വയസ്സുകാരിയെ അതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ദില്ലി ദയാൽപൂരിലാണ് സംഭവം.അയൽവാസിയുടെ വീട്ടിൽ നിന്ന് സ്യൂട്ട്കേസിൽ അടച്ചനിലയിൽ പെൺകുട്ടിയെ പരിക്കേറ്റ് കണ്ടെത്തുകയായായിരുന്നു. കൃത്യം നടത്തിയെന്ന് സംശയിക്കുന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുകൾ ഉള്ളതായി പ്രാഥമിക പരിശോധനയിൽ ഡോക്ടർ കണ്ടെത്തി. അയൽവാസിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി, പ്രതിയെ കണ്ടെത്താൻ വൈകുന്നതിൽ പോലീസിനെതിരെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയിലേക്ക് ചക്ക വീണ് അപകടം; ഗ്ലാസ് തകർന്നു

കൊച്ചിയിൽ ചക്ക വീണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് തകർന്നു. കോതമംഗലം ഡിപ്പോ‌യുടെ ആർ എസ് ഇ 34 ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് തകർന്നത്. ഓടക്കാലിയിൽ വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

Read More

തീരാ നോവായി അനന്തു;ഉള്ളുലഞ്ഞു ഉറ്റവര്‍

നിലമ്പൂര്‍: ആ ചിരി ഇനിയില്ലെന്ന് ഉൾകൊള്ളാൻ ആർക്കും കഴിഞ്ഞില്ല. നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ചു. അനന്തുവിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാഗരം തന്നെയായിരുന്നു.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അപകടത്തിന്റെ ഞെട്ടിലില്‍നിന്ന് ആ നാട് ഇതുവരെയും പുറത്തുവന്നിട്ടില്ല. ശനിയാഴ്ച പെരുന്നാളിന്റെ […]

Read More

പലസ്തീൻ ഭീകര സംഘടനയുടെ നേതാവിനെ വധിച്ചതായി ഇസ്രയേൽ സൈന്യം

പലസ്തീൻ മുജാഹിദീൻ പ്രസ്ഥാനത്തെയും സായുധ വിഭാഗമായ മുജാഹിദീൻ ബ്രിഗേഡ്‌സിനെയും നയിച്ചിരുന്ന അസദ് അബു ഷരിയയെ വധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. 2023 ഒക്ടോബർ 7-ന് ദക്ഷിണ ഇസ്രയേലിൽ നടന്ന ആക്രമണങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നതായി സൈന്യം അറിയിച്ചു. ഇസ്രയേലിന്റെ ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഷരിയയെ വധിച്ചത്. അസദ് അബു ഷരിയയുടെയും സഹോദരൻ അഹമ്മദ് അബു ഷരിയയുടെയും മരണം സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ സിറ്റിയിലെ സബ്ര മേഖലയിലുള്ള ഷരിയയുടെ കുടുംബവീട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി […]

Read More

കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച പ്രതി പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയുടെ അറസ്‌റ് രേഖപ്പെടുത്തി. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയണ് കേസെടുത്തിരിക്കുന്നത്. അജ്‌നാസിനെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം […]

Read More

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ കേസ്സിലെ പ്രതി ബിനീഷ് പോലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടത്.കുട്ടിയ്ക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ സത്യം താമസിയാതെ തന്നെ […]

Read More
 പുറ്റാട്ട് മുപ്രമ്മൽ മുഹമ്മദ് അലി വാഹനാപകടത്തിൽ മരണപ്പെട്ടു

പുറ്റാട്ട് മുപ്രമ്മൽ മുഹമ്മദ് അലി വാഹനാപകടത്തിൽ മരണപ്പെട്ടു

പുറ്റാട്ട് മുപ്രമ്മൽ മുഹമ്മദ് അലി(72 ) വാഹനാപകടത്തിൽ മരണപ്പെട്ടു. സഞ്ചരിച്ചുക്കൊണ്ടിരുന്ന സ്കൂട്ടർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഭാര്യ:ഖദീജമക്കൾ:ഷമീർ , പരേതയായ ഷാഹിന.മയ്യത്ത് നമസ്കാരം 4 30ന് കുന്ദമംഗലം മഹല്ല് ജുമാമസ്ജിദ്

Read More

ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്;ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കും

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് പൊലീസ് കത്ത് നൽകി. ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ പുതിയ വീഡിയോ പുറത്തുവിട്ടത്. ദിയ കൃഷ്ണകുമാറിനും കൃഷ്ണകുമാറിനും എതിരായി […]

Read More

മോഷണം നടന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ കടത്തിയത് 80 കുപ്പി മദ്യം;2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെൻഡ് ചെയ്തു

വയനാട്: തൊണ്ടർനാട് ചീപ്പാട് ബിവറേജസിലെ മോഷണം നടന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ മദ്യക്കുപ്പികൾ കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ജനുവരിയിൽ ഉണ്ടായ സംഭവത്തിൽ 2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെൻഡ് ചെയ്തു. നാല് മദ്യക്കുപ്പികളാണ് മോഷണം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ 80 മദ്യക്കുപ്പികൾ മോഷണം പോയെന്ന് രേഖകൾ ഉണ്ടാക്കി ഉദ്യോഗസ്ഥർ കുപ്പികൾ കടത്തുകയായിരുന്നു. ബിവറേജസ് ഔട്‌ലെറ്റ് ഓഡിറ്റ് മാനേജർ ബിജു കെ ടി, ഷോപ്പ് ഇൻ ചാർജ് ഹരീഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യ കടത്ത് പിടിക്കപ്പെടുമെന്നായപ്പോൾ രേഖകൾ […]

Read More

ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം;അടിക്കടിയുള്ള തലവേദന,ഓർമക്കുറവ്,കൈകാലുകളുടെ ശക്തിക്കുറവ്രാവിലെയുള്ള ഛര്‍ദ്ദി ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാം

ആഗോളതലത്തില്‍ ബ്രെയിന്‍ ട്യൂമറുകള്‍ ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്.ബ്രെയിന്‍ ട്യൂമറുകള്‍ ലോകവ്യാപകമായി നിരന്തരം കണ്ടെത്തുകയും ചികിത്സിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവയെക്കുറിച്ച് കൃത്യമായ അവബോധത്തിന്റെയും ഗവേഷണത്തിന്റെയും അഭാവം ഇപ്പോഴും നിലനില്‍ക്കുന്നു. ഓരോ വര്‍ഷവും ഏകദേശം 30,000 പുതിയ ബ്രെയിന്‍ ട്യൂമര്‍ കേസുകള്‍ കണ്ടെത്തുന്നതായി കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ കാന്‍സര്‍ കേസുകളില്‍ ഏകദേശം രണ്ടു ശതമാനം ബ്രെയിന്‍ ട്യൂമറുകളാണ്. കേരളത്തില്‍, ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രെയിന്‍ ട്യൂമറുകളുടെ നിരക്ക് താരതമ്യേന കൂടുതലാണ്. ആഗോളതലത്തില്‍, കുട്ടികളിലും കൗമാരക്കാരിലും ക്യാന്‍സറുമായി […]

Read More