
ദില്ലി: 9 വയസ്സുകാരിയെ അതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ദില്ലി ദയാൽപൂരിലാണ് സംഭവം.അയൽവാസിയുടെ വീട്ടിൽ നിന്ന് സ്യൂട്ട്കേസിൽ അടച്ചനിലയിൽ പെൺകുട്ടിയെ പരിക്കേറ്റ് കണ്ടെത്തുകയായായിരുന്നു.
കൃത്യം നടത്തിയെന്ന് സംശയിക്കുന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവുകൾ ഉള്ളതായി പ്രാഥമിക പരിശോധനയിൽ ഡോക്ടർ കണ്ടെത്തി.
അയൽവാസിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി, പ്രതിയെ കണ്ടെത്താൻ വൈകുന്നതിൽ പോലീസിനെതിരെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.