സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർണമായില്ല; നിരവധി വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിക്കാനുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് :അധ്യയന വര്ഷം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കണമെന്ന നിർദ്ദേശം പൂർണമായി നടപ്പായില്ല. നഗര പരിധിയിൽ 100 ഓളം വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിക്കാനുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ഏതെങ്കിലും വാഹനങ്ങൾ ജില്ലയിലെ മറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തിയോ എന്ന് പരിശോധിച്ചു വരികയാണ്. ഫിറ്റ്നസ് പരിശോധനയ്ക്ക് അഞ്ച് ദിവസം കൂടുതൽ അനുവദിച്ചിരുന്നു. ഡ്രെെവർമാരും ആയമാരും സ്ഥലത്തില്ലാത്തതിനാൽ ബസുകൾ പരിശോധന നടത്താനായില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മുൻകൂട്ടി അറിയിക്കാതെ […]

Read More

തിക്കിലും തിരക്കിലുംപെട്ട് ആരാധകർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ആരാധകരുടെ ജീവൻ നഷ്ടമായതിൽ അതിയായ ദുഖമുണ്ടെന്നും ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. അപകട വിവരം അറിഞ്ഞപ്പോൾതന്നെ പ്രാദേശിക ഭരണകൂടത്തിന്‍റെ നി‍ർദേശം അനുസരിച്ച് ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയെന്നും ആർസിബി പ്രസ്താവനയിൽ അറിയിച്ചു. ആര്‍സിബിയുപടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു.

Read More

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട്: കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു.കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസിനെതിയാണ് പൊലീസ് കേസെടുത്തത്. ലഹരി നൽകിയ ശേഷം നിരവധി തവണ ഇയാൾ പീഡനത്തിരയാക്കിയെന്നും തന്റെ സുഹൃത്തുക്കൾ ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു. കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി […]

Read More

പ്രതികാരം അത് വീട്ടാനുള്ളതാണ്;നാലാം ക്ലാസിൽ തല്ലിയത് ഓർത്തുവച്ചു; അറുപത്തിരണ്ടാം വയസിൽ പ്രതികാരം ചെയ്തു, ഒടുവിൽ കേസ്‌

കാസർകോട്:നാലാം ക്ലാസിൽവച്ച് തല്ലിയതിന് പ്രതികാരം ചെയ്തത് അറുപത്തിരണ്ടാമത്തെ വയസിൽ. മാലോത്തെ ബാലകൃഷ്ണൻ എന്നയാളാണ് മാലോം ടൗണിനടുത്ത് താമസിക്കുന്ന വി ജെ ബാബുവിനോട് പ്രതികാരം ചെയ്തത്. ബാബുവിന്റെ പരാതിയിൽ ബാലകൃഷ്ണനും അയാളുടെ സുഹൃത്ത് മാത്യു വലിയപ്ലാക്കലിനുമെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. മാലോത്ത് ടൗണിൽ ഈ മാസം രണ്ടിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബാലകൃഷ്ണൻ ബാബുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചെന്നും മാത്യു കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ചെന്നുമാണ് പരാതി. നാലാം ക്ലാസിൽ ഒന്നിച്ചുപഠിച്ചവരാണ് ബാബുവും ബാലകൃഷ്ണനും. അന്ന് ഇടയ്ക്കിടെ ഇരുവരും […]

Read More

ഭാവിതലമുറയ്ക്കായി വികസിത ലോകം നിർമ്മിക്കുന്നതിനൊപ്പം ആരോഗ്യമുള്ള പ്രകൃതിയും നമുക്കു കാത്തുസൂക്ഷിക്കാം;മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ഉയർത്തുന്നത്. കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ ആവാസവ്യവസ്ഥയുടെ താളം തെറ്റാതെ നോക്കേണ്ട കൂട്ടായ ഉത്തരവാദിത്തം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. നാടിൻ്റെ വികസനം സുസ്ഥിരവും പ്രകൃതി സൗഹാർദം മുൻനിർത്തിയുള്ളതുമാകണം. അന്ധമായ മുതലാളിത്ത ചൂഷണത്തിനു പകരം പ്രകൃതി സമ്പത്തിൻ്റെ നിയന്ത്രിതവും ജനാധിപത്യപരവുമായ ഉപയോഗം ഉറപ്പു വരുത്താൻ സാധിക്കണം. ഭാവിതലമുറയ്ക്കായി വികസിത […]

Read More

ബംഗളുരു അപകടം; പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആർ.സി.ബി ഐ.പി.എൽ കിരീടം നേടിയതിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കർണാടക സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവ് പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ 11 പേരാണ് മരിച്ചത്. 47 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അപകടനില തരണം ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ദിവ്യാംശി (13)​,​ ശ്രാവൺ (21)​,​ ഭൂമിക് ,​ സഹാന,​ ദേവി,​ ശിവു (17)​,​ മനോജ് എന്നിവരാണ് മരിച്ചത്. […]

Read More
 ആർ സി ബി വിജയാഘോഷത്തിനിടെ ഉണ്ടായ അപകടം; മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു

ആർ സി ബി വിജയാഘോഷത്തിനിടെ ഉണ്ടായ അപകടം; മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു

ആർ സി ബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടും. ശ്രാവൺ കർണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. ആന്ധ്രയിൽ നിന്നുള്ള ദേവി താമസിക്കുന്നത് […]

Read More

കോവിഡ്: ഇന്ന് മോക്ക് ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽസജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. 24 മണിക്കൂറിനിടെ 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302. 24 മണിക്കൂറിനുള്ളിൽ 7 മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം 4 പേർ മരിച്ചു. സജീവ രോഗികൾ ഏറ്റവുമധികം കേരളത്തിലാണ് (1373). അതെ സമയം കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ […]

Read More

താമരശേരി ഷഹബാസ് വധം: പ്രതികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: താമരശേരി ഷബഹാസ് വധക്കേസിൽ പ്രതികളായ വിദ്യാ‍ർഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കേരളാ ഹൈക്കോടതി നി‍ർദേശം. വിദ്യാർത്ഥികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് നിർദേശം. കൊലക്കുറ്റം ചുമത്തിയ ആറ് പ്രതികളെ നിലവിൽ പാർപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. പ്രതികളായ വിദ്യാ‍ർഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. പ്രതികളായ വിദ്യാർഥികൾക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പൊലീസിനോട് കോടതി നിർദേശിച്ചു. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ഷഹബാസ് കൊലപാതകത്തിൽ […]

Read More

ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു;വിദ്യാർഥിക്ക് തലക്കും, കണ്ണിനും പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. വിദ്യാർഥിയുടെ തലക്കും, കണ്ണിനും പരിക്കേറ്റു. പുതുപ്പാടി ഗവ.ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. നേരത്തെയുണ്ടായ പ്രശനത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. അക്രമിച്ചത് 15 ഓളം പത്താം ക്ലാസ് വിദ്യാർഥികളാണെന്ന് കുടുംബം പറയുന്നു. വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും […]

Read More