തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ കണ്ണിന് കുത്തിവെപ്പ് മാറി നൽകിയ ഡോക്ടർക്ക് സസ്പെൻഷൻ. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി. നീർക്കെട്ട് കുറയാൻ നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിനു മാറി നൽകുകയായിരുന്നു. ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്ക് കാഴ്ചക്ക് മങ്ങലുണ്ടായപ്പോഴാണ് ചികിത്സ തേടിയത്. ഒരുമാസമായി ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്.ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചത്.ശസ്ത്രക്രിയക്ക് മുന്നോടിയായി നല്‍കുന്ന കുത്തിവെപ്പാണ് കണ്ണ് മാറി […]

Read More

ദക്ഷിണ കൊറിയയുടെ 14ാമത്തെ പ്രസിഡന്റായി ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്തു

സോള്‍: ദക്ഷിണ കൊറിയയുടെ 14ാമത്തെ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് സത്യ പ്രതിജ്ഞ ചെയ്തു. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടിയുടെ കിം മുന്‍ സൂവിനെ പരാജയപ്പെടുത്തിയാണ് ലീ ജേ മ്യൂങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ലീക്കിന് അറുപത്തിയൊന്ന് വയസാണ്. പ്രധാന വ്യാപാര പങ്കാളിയും സുരക്ഷ സഖ്യ കക്ഷിയുമായ അമേരിക്കയുമായിട്ടുള്ള ബന്ധം തിരികെ കൊണ്ടുവരുന്നതില്‍ പ്രസിഡന്റ് എന്ന നിലയില്‍ ലീ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരിക. എന്നാല്‍ വ്യവസായത്തില്‍ നവീകരണവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി നിയന്ത്രണങ്ങള്‍ […]

Read More

പ്രവേശനോത്സവത്തിൽ പോക്‌സോ പ്രതി മുഖ്യാതിഥി; ഹെഡ്‍മാസ്റ്റർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി മുകേഷ് എം നായരെ പ്രവേശനോത്സവ ചടങ്ങിലെ മുഖ്യതിഥിയായ സംഭവത്തിൽ ഹെഡ്‍മാസ്റ്ററുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഉപഡയറക്ടറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.സ്പോൺസറാകാം പോക്സോ കേസ് പ്രതിയായ മുകേഷ് നായരെ ക്ഷണിച്ചതെങ്കിലും ഹെഡ്‍മാസ്റ്റർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഹെഡ്‍മാസ്റ്റർ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുകേഷ് എം നായരെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും സ്പോൺസറാണ് ക്ഷണിച്ചതെന്നുമാണ് സ്കൂൾ അധികൃതര്‍ […]

Read More

അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറി; ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്

പത്തനംതിട്ടയിൽ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 17കാരിയെ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയി കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ ഒടുവിൽ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പൊലീസിന് കൈമാറണ്ടി വന്നു സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി മാറി. കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള […]

Read More

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് സ്വദേശി ഹിദായത്തിന്റെ മകൻ അൻഷിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടത്.അതേസമയം, കണ്ണൂരിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ ബിഎസ്ഇ നഴ്സിങ് വിദ്യാർഥി അഭിമന്യു ആണ് മരിച്ചത് . ഹോസ്റ്റലിലേക്ക് പോകും വഴി കഴിഞ്ഞ ദിവസം അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.ഫയര്‍ഫോഴ്സ് എത്തിയാണ് അഭിമന്യുവിനെ കുളത്തില്‍ നിന്ന് പുറപ്പെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ചികിത്സയിലിരിക്കെയാണ് […]

Read More

വൈദ്യപരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. പ്രതി പിടിയിൽ. മുഖദാർ സ്വദേശി അജ്മൽ ബിലാലാണ് പിടിയിലായത്.മലപ്പുറം പുളിക്കലിൽ നിന്നാണ് പ്രതി പിടിയിലായത്. കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാൾ ഇന്നലെ ജില്ലയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read More

ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്

അഹമ്മദാബാദ്: 18 വര്‍ഷത്തെ കാത്തിരിപ്പു അവസാനിച്ചു. ഐപിഎല്‍ കിരീടം സ്വന്തമാക്കിറോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ ബംഗളൂരു കന്നികീരീടത്തില്‍ മുത്തമിട്ടത്. ആര്‍സിബി ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ ഒതുങ്ങി. 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 24(19) – പ്രഭ്‌സിംറാന്‍ സിംഗ് 26(22) സഖ്യം നല്‍കിയത്. ഒന്നാം […]

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് മന്ത്രിസഭാ യോഗം;ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തെ മോദി കാണും

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്പൂര്‍ണ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകുന്നേരം 4.30 നാണ് യോഗം ചേരുക. പഹൽഹാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോഗത്തിൽ ചർച്ച നടക്കും.സഹ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗമാണിത്.പഹൽഗാം ഭീകരാക്രമണത്തിനു ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. 33 രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്‍റെ ഭാഗമായി സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര […]

Read More

ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും

ജൂണ്‍ 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ക്യാമ്പയിനുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ‘ആരോഗ്യം ആനന്ദം’ രണ്ടാംഘട്ട കാന്‍സര്‍ സ്‌ക്രീനിങ് പദ്ധതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ജില്ലാതല യോഗത്തിലാണ് തീരുമാനം. വിദ്യാലയങ്ങള്‍ പുകയിലരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ‘യെല്ലോ ലൈന്‍ ക്യാമ്പയിന്‍’ എന്ന പേരില്‍ വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തി മഞ്ഞവര കൊണ്ട് അതിരുകള്‍ രേഖപ്പെടുത്തും. ഈ ചുറ്റളവില്‍ ലഹരിവസ്തുക്കളുടെ […]

Read More

മുടി വെട്ടിയില്ല; 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

കൊല്ലത്ത് മുടി വെട്ടിയില്ലെന്ന പറഞ്ഞു പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് ആരോപണം. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത്. രക്ഷിതാക്കളെ വിഷയം […]

Read More