
തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി മുകേഷ് എം നായരെ പ്രവേശനോത്സവ ചടങ്ങിലെ മുഖ്യതിഥിയായ സംഭവത്തിൽ ഹെഡ്‍മാസ്റ്ററുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഉപഡയറക്ടറുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.സ്പോൺസറാകാം പോക്സോ കേസ് പ്രതിയായ മുകേഷ് നായരെ ക്ഷണിച്ചതെങ്കിലും ഹെഡ്‍മാസ്റ്റർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹെഡ്‍മാസ്റ്റർ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുകേഷ് എം നായരെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും സ്പോൺസറാണ് ക്ഷണിച്ചതെന്നുമാണ് സ്കൂൾ അധികൃതര്‍ നല്‍കിയ വിശദീകരണം.