സംസ്ഥാനത്ത് കാലവർഷത്തിൽ വ്യാപക നാശം; വിഴിഞ്ഞത്ത് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ വ്യാപകനാശം. വിഴിഞ്ഞത്ത് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയില്‍ കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയിലും കണ്ണൂരില്‍ പലയിടത്തും പ്രളയസമാന സാഹചര്യമാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മഴയെത്തുടര്‍ന്ന് വന്ദേഭാരതടക്കം നാലു ട്രെയിനുകള്‍ വൈകിയോടുകയാണ്. മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് പലിയിടുത്തും റോഡ് ഗതാഗതവും തടസപ്പെട്ടു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ […]
Read More
