മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി:അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. 2018 ഫെബ്രുവരി 22-നാണ് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.

Read More
 ശരീരത്തിൽ മർദനമേറ്റ പാടുകൾ; കാസർഗോഡ് ആസിഡ് കഴിച്ച് ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

ശരീരത്തിൽ മർദനമേറ്റ പാടുകൾ; കാസർഗോഡ് ആസിഡ് കഴിച്ച് ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

കാസർഗോഡ്: പാണലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. പല പാടുകളും അടുത്തിടെ ഉണ്ടായതെന്നും കണ്ടെത്തൽ. ഇന്നലെ രാത്രി അറസ്റ്റിലായ ഭർത്താവ് കെ.എ. മുഹമ്മദ് ആദിൽ റിമാൻഡിൽ ആണ്. ഭാരതീയ ന്യായ സംഹിത 108 പ്രകരം ആത്മഹത്യ പ്രേരണ കുറ്റത്തിനും ബിഎൻഎസ് 85 പ്രകാരം ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെടൽ എന്നിവ പ്രകാരമുള്ള കുറ്റവുമാണ് ആദിലിനെതിരെ ചുമത്തിയത്. ഇയാളുടെ മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കാസർഗോഡ് ചർലടുക്ക സ്വദേശിയാണ് മരിച്ച […]

Read More
 പ്ലസ്ടു, വി.എച്ച്.എസ്.ഇ. ഫലം നാളെ; വൈകീട്ട് 3-ന് പ്രഖ്യാപിക്കും

പ്ലസ്ടു, വി.എച്ച്.എസ്.ഇ. ഫലം നാളെ; വൈകീട്ട് 3-ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലങ്ങൾ നാളെ പുറത്തുവരും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ വെച്ച് നടക്കുന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. ഫലം പരിശോധിക്കാവുന്ന വെബ്‌സൈറ്റുകൾ nammudekeralam.kerala.gov.in www.results.hse.kerala.gov.in www.prd.kerala.gov.in results.kerala.gov.in results.digilocker.gov.in www.results.kite.kerala.gov.in examresults.kerala.gov.in മൊബൈൽ ആപ്പുകൾ വഴി സ്മാർട്ട്ഫോണുകളിൽ ‘SAPHALAM 2026’, ‘iExaMS-Kerala’ എന്നീ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും

Read More
 പാരിയത്ത് കാവിലെ കുടിയൊഴിക്കൽ: ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

പാരിയത്ത് കാവിലെ കുടിയൊഴിക്കൽ: ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: എറണാകുളം പാരിയത്ത് കാവിലെ എട്ട് കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ നൽകിയ ഹർജി തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാൻ മാറ്റിയതായിരുന്നു. അതേസമയം എറണാകുളം പാരിയത്ത് കാവിലെ സമരപ്പന്തലിൽ ഇന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എത്തും. യു ഡി എഫ് അധികാരത്തിലേറി രണ്ട് നാൾ പിന്നിടും മുന്നേയായിരുന്നു പാരിയത്ത് കാവിൽ നാടിനെ നടുക്കിയ നരനായാട്ട് […]

Read More
 വീണ്ടും കുതിച്ച് ഇന്ധനവില; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ദ്ധന

വീണ്ടും കുതിച്ച് ഇന്ധനവില; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ദ്ധന

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില ലിറ്ററിന് 95. 20 രൂപയുമാണ്.കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്. അതേസമയം, ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയില്‍ […]

Read More
 നീതി കിട്ടുമോ? അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

നീതി കിട്ടുമോ? അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഡിവിഷന്‍ ബഞ്ച് വിധി പറയുക. 15 പ്രതികളും ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയിലിലുള്ള 12 പ്രതികളെയും അധികൃതര്‍ ഹാജരാക്കും. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം.വിചാരണക്കോടതി വെറുതെ വിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.കുറ്റവിമുക്തരാക്കണം എന്നാണ് വിചാരണക്കോടതി ശിക്ഷിച്ച പ്രതികളുടെ ആവശ്യം. 2018 […]

Read More
 ബക്രീദിന് സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി

ബക്രീദിന് സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 27, 28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും.

Read More
 സിജെപി ക്കെതിരായ നിലപാട്: ചോദ്യം ചെയ്യുന്ന യുവത്വത്തെ കേന്ദ്രം ഭയക്കുന്നു: പി എ മുഹമ്മദ് റിയാസ്

സിജെപി ക്കെതിരായ നിലപാട്: ചോദ്യം ചെയ്യുന്ന യുവത്വത്തെ കേന്ദ്രം ഭയക്കുന്നു: പി എ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ക്ക് എതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. ചോദ്യം ചെയ്യുന്ന യുവത്വം രാജ്യത്തിന്റെ പ്രതീക്ഷയും സെന്‍സര്‍ഷിപ്പ് ജനാധിപത്യത്തിന്റെ ശത്രുവുമാണെന്ന് റിയാസ് പറഞ്ഞു. ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ എന്ന പേരിലുള്ള എക്‌സ് ഹാന്‍ഡില്‍ പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോയെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘ജനാധിപത്യ പ്രതിഷേധങ്ങളെ ബിജെപി എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. രാജ്യത്ത് തൊഴിലില്ലായ്മയും മറ്റ് അവഗണനകളും […]

Read More
 അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരൻ മരിച്ചു

അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരൻ മരിച്ചു

ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. രാവിലെ മുതൽ ഇവിടെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ ആയിരുന്നു ഇദ്ദേഹത്തിന് മിന്നലേറ്റത്. ഉടൻ തന്നെ രവിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൺസ്ട്രക്ഷൻ തൊഴിലാളിയാണ് മരിച്ച രവി. ഷീബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം […]

Read More
 ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുകൾ ഉണ്ടാകും: മന്ത്രി കെ എം ഷാജി

ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുകൾ ഉണ്ടാകും: മന്ത്രി കെ എം ഷാജി

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി. മുൻ സർക്കാരിന്റെ പദ്ധതികൾ അടിച്ചുതകർക്കാനല്ല തങ്ങൾ വന്നതെന്നും പുരോഗതിക്കായി മുൻഗണനാക്രമങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും നഷ്ടപ്പെട്ട അധികാരം തിരിച്ചുനൽകുക എന്നതാണ് സർക്കാരിന്റെ അജണ്ട. വീടുകൾ നിർമ്മിച്ച് നൽകാനുള്ള അധികാരം പഞ്ചായത്തുകൾക്ക് കൈമാറുന്ന രീതിയിൽ പദ്ധതി പൊളിച്ചെഴുതും. ഗ്രാമസഭകൾ വഴി പ്രൊപ്പോസലുകൾ വരുന്ന പഴയ രീതി തിരികെ കൊണ്ടുവരുന്നത് ലൈഫ് മിഷൻ […]

Read More