ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുകൾ ഉണ്ടാകും: മന്ത്രി കെ എം ഷാജി

ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുകൾ ഉണ്ടാകും: മന്ത്രി കെ എം ഷാജി

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി. മുൻ സർക്കാരിന്റെ പദ്ധതികൾ അടിച്ചുതകർക്കാനല്ല തങ്ങൾ വന്നതെന്നും പുരോഗതിക്കായി മുൻഗണനാക്രമങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും നഷ്ടപ്പെട്ട അധികാരം തിരിച്ചുനൽകുക എന്നതാണ് സർക്കാരിന്റെ അജണ്ട. വീടുകൾ നിർമ്മിച്ച് നൽകാനുള്ള അധികാരം പഞ്ചായത്തുകൾക്ക് കൈമാറുന്ന രീതിയിൽ പദ്ധതി പൊളിച്ചെഴുതും. ഗ്രാമസഭകൾ വഴി പ്രൊപ്പോസലുകൾ വരുന്ന പഴയ രീതി തിരികെ കൊണ്ടുവരുന്നത് ലൈഫ് മിഷൻ […]

Read More
 സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ കൂടി‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർ​ഗോഡ് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പുതിയതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീര-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മീൻപിടുത്തത്തിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം, ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് 60 കാരന് ദാരുണാന്ത്യം. കോടംതുരുത്ത് സ്വദേശി […]

Read More
 എബോള വ്യാപനം: കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട രാജ്യങ്ങളിലേക്ക് അനാവശ്യ യാത്രകൾ വേണ്ടെന്ന് കേന്ദ്രം

എബോള വ്യാപനം: കോംഗോ, സൗത്ത് സുഡാൻ, ഉഗാണ്ട രാജ്യങ്ങളിലേക്ക് അനാവശ്യ യാത്രകൾ വേണ്ടെന്ന് കേന്ദ്രം

ന്യൂ ഡൽഹി: എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, രോഗബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി. കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് നിർദ്ദേശം. ലോകാരോഗ്യ സംഘടന ഈ രാജ്യങ്ങളിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ പ്രാദേശിക ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മേയ് 14-നാണ് ‘ബുൻഡിബുജ്യോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസ് […]

Read More
 രത്തൻ ഖേൽക്കറുടെ നിയമനം: ‘രാഹുൽ ഗാന്ധിക്ക് ഇപ്പോൾ മിണ്ടാട്ടമില്ലേ’ എന്ന് അമിത് മാളവ്യ

രത്തൻ ഖേൽക്കറുടെ നിയമനം: ‘രാഹുൽ ഗാന്ധിക്ക് ഇപ്പോൾ മിണ്ടാട്ടമില്ലേ’ എന്ന് അമിത് മാളവ്യ

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. നിയമനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. പശ്ചിമ ബംഗാളിലെ സമാനമായ ഉദ്യോഗസ്ഥ നിയമനത്തെച്ചൊല്ലി കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുടെ ‘ഇരട്ടത്താപ്പ്’ പരസ്യമായി ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത […]

Read More
 പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: പെരുമണ്ണയിൽ രണ്ടരയും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച കുട്ടികൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാൽ ഇവ പൂർണ്ണമായും ഒഴിവാക്കണമെന്നും, രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് പ്രത്യേക പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Read More
 മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഡോ. രത്തൻ യു. കെൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചു. 2003 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ കെൽക്കർ തിരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക സ്ഥാനത്തേക്ക് എത്തുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ഡോ. രത്തൻ യു. കെൽക്കർ എംബിബിഎസ് ബിരുദധാരിയാണ്. കേരള സർക്കാരിലെ വിവിധ പ്രധാന വകുപ്പുകളിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്നത്. കഴിഞ്ഞ ഡിസംബറിൽ കേരളത്തിന്റെ ചീഫ് ഇലക്ടറൽ […]

Read More
 പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു

പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കന്യാകുമാരി – പാലക്കാട് സർവീസ് നടത്തുന്ന മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് ഓടയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് കാര്യമായ പരുക്കില്ല. ഇതിനിടെ പത്തനംതിട്ടയിൽ റോക്ക് ചിപ്സ് കയറ്റി വന്ന ടോറസ് ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. പറക്കോട്, പീടികയിൽ മറിയം ബീവി  ആണ് മരിച്ചത്. 60 […]

Read More
 മുണ്ടിക്കൽ താഴത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

മുണ്ടിക്കൽ താഴത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

മുണ്ടിക്കൽ താഴത്ത് ഇന്ന് രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഹാർലി ഡേവിഡ്സൺ ബൈക്കും എതിർദിശയിൽ വന്ന കാർ തിരിക്കുന്നതിനിടെയാണ് ജംഗ്ഷനിൽ വെച്ച് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നതോടൊപ്പം കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികനായ മജാസിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് ബന്ധുക്കളത്തി പരിക്കേറ്റ മജാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കാലിനും നട്ടെല്ലിനും ക്ഷതമേറ്റതായി ബന്ധുക്കൾ വ്യക്തമാക്കി അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം വാഹനഗതാഗതം തടസ്സപ്പെട്ടു. […]

Read More
 മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് എന്ന പരാതിയിലാണ് അന്വേഷണം. സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്ക് എതിരായ അന്വേഷണം. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ. ക്രമക്കേടില്‍ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പരാതി. നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. അന്ന് പരാതികള്‍ ഉണ്ടായിരുന്നില്ല. പരാതി […]

Read More
 മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനത്തിൽ ‘അട്ടിമറി’; കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം: പി രാജീവ്

മുഖ്യമന്ത്രിയുടെ സെക്രട്ടറി നിയമനത്തിൽ ‘അട്ടിമറി’; കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം: പി രാജീവ്

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഒരാളെ, തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിൽ ചീഫ് ഇലക്ടറൽ ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ, കേരളത്തിൽ സമാനമായ നിയമനം നടത്തുന്നതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥൻ കൃത്യമായ ‘കൂളിംഗ് പിരീഡ്’ പാലിക്കാതെ […]

Read More