ചരിത്രം കുറിച്ച് കേരളം; എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം

ചരിത്രം കുറിച്ച് കേരളം; എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ ഒരു പ്രത്യേക വകുപ്പ് ഔദ്യോഗികമായി രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം. മെയ് 20ന് പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വിവരസാങ്കേതികവിദ്യ , മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.

Read More
 തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല; ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും’: കെ ടി ജലീൽ

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല; ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും’: കെ ടി ജലീൽ

കൊച്ചി: താനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെല്ലാം അസംബന്ധമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. ‘ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. അതിനിടെയാണ് കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ‘ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. […]

Read More
 എറണാകുളത്ത് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൂട്ട ബലാത്സംഗം

എറണാകുളത്ത് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൂട്ട ബലാത്സംഗം

കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കേസിൽ ആസാം സ്വദേശികളായ 7 പേർ അറസ്റ്റിൽ. ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി കൂട്ട ബലാത്സംഗം ചെയ്തതായാണ് ആസാം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. ഏപ്രിൽ 16നാണ് സംഭവം നടന്നത്. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Read More
 കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്; പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന്‍

കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്; പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന്‍

ഡൽഹി: ജെൻസികൾക്കിടയിൽ തരംഗമാകുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ പൂട്ട്. അക്കൗണ്ട് ഉടമയായ അഭിജീത് ദിപ്‌കെയാണ് വിവരം പങ്കുവച്ചത്. പ്രതീക്ഷിച്ച പോലെ തന്നെ നടന്നുവെന്നും അക്കൗണ്ട് തടഞ്ഞുവെന്നും അഭിജീത് ദിപ്‌കെ എക്സിൽ കുറിച്ചു. “@CJP_2029 അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുന്നു” എന്നാണ് അക്കൗണ്ടിൽ നിലവിൽ കാണിക്കുന്നത്. രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനിടെയാണ് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇതിനകം തന്നെ കോൺഗ്രസിൻ്റെയും ബിജെപിയുടെയും ഒഫീഷ്യൽ അക്കൗണ്ടുകളിലെ ഫോളോവേഴ്സിനെ മറികടന്ന് അതിവേഗം […]

Read More
 ആഭ്യന്തര ക്രിക്കറ്റ് മാമാങ്കത്തിന് റെഡി! ബിസിസിഐ കലണ്ടർ പുറത്ത്; കേരളം പ്രധാന വേദി

ആഭ്യന്തര ക്രിക്കറ്റ് മാമാങ്കത്തിന് റെഡി! ബിസിസിഐ കലണ്ടർ പുറത്ത്; കേരളം പ്രധാന വേദി

മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിൻ്റെ 2026-27 സീസണിലേക്കുള്ള വിപുലമായ കലണ്ടര്‍ ബിസിസിഐ പുറത്തിറക്കി. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ 1,788 മത്സരങ്ങളാണ് സീസണില്‍ അരങ്ങേറുന്നത്.ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ ആഭ്യന്തര സീസണിന് തുടക്കമാകുന്നത്. ആറ് സോണല്‍ ടീമുകള്‍ പങ്കെടുക്കുന്ന റെഡ്-ബോള്‍ മത്സരമായാണ് ദുലീപ് ട്രോഫി നടക്കുക. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 മുതല്‍ ഇറാനി കപ്പും ആരംഭിക്കും. ഒക്ടോബർ 11-ന് ജാർഖണ്ഡിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തോടെയാണ് കേരള സീനിയർ ടീമിൻ്റെ സീസൺ […]

Read More
 മോഡലിങ് സെക്സ് റാക്കറ്റ് കേസിൽ സിന്ധുവിനെതിരെ നിർണായക വാട്സ്ആപ്പ് തെളിവുകൾ പുറത്ത്

മോഡലിങ് സെക്സ് റാക്കറ്റ് കേസിൽ സിന്ധുവിനെതിരെ നിർണായക വാട്സ്ആപ്പ് തെളിവുകൾ പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിൽ കുടുക്കിയ കേസിൽ മുഖ്യ ആസൂത്രകയായ സിന്ധുവിനെതിരെ നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ്. കേരളത്തിൽ നിന്ന് ദുബായിലേക്ക് കടത്തുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് വലിയ തുകയ്ക്ക് വിലപേശൽ നടത്തുന്നതിന്റെ സ്ക്രീൻഷോട്ടുകളാണ് അന്വേഷണസംഘം കണ്ടെടുത്തത്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധു തന്നെയാണ് ഈ തട്ടിപ്പിന്റെ പ്രധാന കണ്ണിയെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു. മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിന്റെ വാട്സ്ആപ്പ് ചാറ്റുകളും ഇടപാടുകാരുമായി നടത്തിയ പണമിടപാട് […]

Read More
 പെരിയ ഇരട്ടകൊലപാതക്കേസ്: പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി

പെരിയ ഇരട്ടകൊലപാതക്കേസ്: പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് സിൻഹ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. ഇടതു സർക്കാർ ഒഴിയുന്നതിന് തൊട്ടുമുമ്പാണ് അഞ്ചു പ്രതികൾക്ക് പരോൾ അനുവദിച്ചത്. കൂട്ടപരോൾ അനുവദിച്ചതിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്തെത്തയിരുന്നു. കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി […]

Read More
 ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; നിയമസഭയിൽ സ്നേഹക്കാഴ്ചയായി പിണറായിയും ജി സുധാകരനും

ഹസ്തദാനം ചെയ്തും തോളിൽ തട്ടിയും അഭിവാദ്യം; നിയമസഭയിൽ സ്നേഹക്കാഴ്ചയായി പിണറായിയും ജി സുധാകരനും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ ധർമടം എംഎൽഎയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ്റെ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും മറ്റ് എംഎൽഎമാരും ഡസ്‌കിൽ അടിച്ച് അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടെം സ്പീക്കറായ ജി. സുധാകരൻ സീറ്റിൽ നിന്ന് മുന്നോട്ടുവന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. ഇരുവരും ഹസ്‌തദാനം ചെയ്യുകയും, പിണറായി വിജയൻ സുധാകരൻ്റെ തോളിൽ തട്ടി അഭിവാദ്യം ചെയ്യുകയും ചെയ്തു. അതേസമയം, പതിനാറാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് കൂടിയായ പിണറായി […]

Read More
 ബലപ്രയോഗം വകവെച്ച് കൊടുക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ; കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ആവർത്തിച്ച് അമേരിക്ക

ബലപ്രയോഗം വകവെച്ച് കൊടുക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ; കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ആവർത്തിച്ച് അമേരിക്ക

അമേരിക്കയുമായുള്ള യുദ്ധത്തിൽ നയതന്ത്ര പരിഹാരത്തിന് ഒരുക്കമാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. നയതന്ത്ര പരിഹാരത്തിലേക്കുള്ള എല്ലാ വഴികളും ഞങ്ങളുടെ ഭാഗത്തുനിന്ന് തുറന്നിരിക്കുന്നു എന്നാണ് എക്സ് പോസ്റ്റിലൂടെ പെസെഷ്കിയാൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടങ്ങുന്നതിനായി നിർബന്ധിക്കുന്നത് മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്ന മുന്നറിയിപ്പും ഇറാൻ പ്രസിഡൻ്റ് നൽകിയിട്ടുണ്ട്. എന്നാൽ ഇറാൻ ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന നിലപാട് ആവർത്തിച്ച് ഇറാനിയൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ഇബ്രാഹിം അസീസി രം​ഗത്ത് വന്നിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയാണ് അസീസിയുടെ പ്രതികരണം. അമേരിക്കയുടെ അവിശ്വാസ്യത […]

Read More
 തൃശ്ശൂരിൽ വീട്ടിലും ക്ഷേത്രത്തിലും മോഷണം; വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ച് പണം കവർന്നു

തൃശ്ശൂരിൽ വീട്ടിലും ക്ഷേത്രത്തിലും മോഷണം; വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ച് പണം കവർന്നു

തൃശൂർ ന​ഗരത്തിൽ രണ്ടിടങ്ങളിൽ മോഷണം. ചെട്ടിയങ്ങാടി കുളശ്ശേരി ശ്രീ ലക്ഷ്‌മി നരസിംഹ മൂർത്തി ക്ഷേത്രത്തിലും കോലോത്തും പാടം വസന്തനഗറിലെ വീട്ടിലും ആണ് മോഷണം നടന്നത്. കുളശ്ശേരി ശ്രീ ലക്ഷ്‌മി നരസിംഹ മൂർത്തി ക്ഷേത്രത്തിൻ്റെ വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ചാണ് പണം കവർന്നത്. ഭണ്ഡാരം കുത്തിപൊളിക്കാനും ശ്രമമുണ്ടായി. കോലോത്തും പാടം വസന്തനഗറിലെ വീട്ടിലും മോഷണശ്രമമുണ്ടായി. വീടിന്റെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറുകയായിരുന്നു. വീട്ടുകാർ വേളാങ്കണ്ണിയിൽ പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More