പ്രതിപക്ഷ നേതാവ് പിണാറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു

പ്രതിപക്ഷ നേതാവ് പിണാറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു

പ്രതിപക്ഷ നേതാവ് പിണാറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ ജി സുധാകരന് മുൻപാകെ അക്ഷരമാലാക്രമത്തിലാണ് പുതിയ ജനപ്രതിനിധികൾ സത്യവാചകം ചൊല്ലിയത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രോടേം സ്പീക്കർ ജി സുധാകരൻ സഭാനടപടികൾ നിയന്ത്രിച്ചത്.

Read More
 എബോള വ്യാപനം: കോംഗോയിലും ഉഗാണ്ടയിലുമായി 600 ലേറെ പേര്‍ക്ക് രോഗബാധ; 139 മരണം

എബോള വ്യാപനം: കോംഗോയിലും ഉഗാണ്ടയിലുമായി 600 ലേറെ പേര്‍ക്ക് രോഗബാധ; 139 മരണം

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വ്യാപനത്തില്‍ ഇതുവരെ 600 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ലോകാരോക്യ സംഘടന. 139 പേര്‍ മരിച്ചു. വൈറസ് രോഗബാധ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ബുധനാഴ്ച ലോകാരോഗ്യസംഘടന ജനീവയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു. രോഗം രണ്ട് രാജ്യങ്ങളിലുമായി വ്യാപിച്ചിരിക്കുയാണെങ്കിലും ആഗോള തലത്തില്‍ കേസുകള്‍ കുറവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ടെഡ്രോസ് അഥനം പറഞ്ഞത്. കോംഗോയില്‍ സ്വര്‍ണ ഖനനം നടക്കുന്ന […]

Read More
 പിണറായിക്ക് അഭിവാദ്യമർപ്പിച്ച് ടി കെ  ഗോവിന്ദനും വി  കുഞ്ഞികൃഷ്ണനും; സഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ

പിണറായിക്ക് അഭിവാദ്യമർപ്പിച്ച് ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും; സഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കവേ സഭയിൽ ശ്രദ്ധ നേടി ഇടത് വിമതർ. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു. പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. […]

Read More
 പത്രപ്രവർത്തനത്തോടുള്ള അഭിനിവേശം കൈവിടാതെ കെ പി മോഹനൻ; സത്യപ്രതിജ്ഞ ദിനത്തിൽ നിയമസഭ പ്രസ്സ് ഗാലറിയിൽ വീണ്ടും “പടയണി” ചീഫ് എഡിറ്റർ

പത്രപ്രവർത്തനത്തോടുള്ള അഭിനിവേശം കൈവിടാതെ കെ പി മോഹനൻ; സത്യപ്രതിജ്ഞ ദിനത്തിൽ നിയമസഭ പ്രസ്സ് ഗാലറിയിൽ വീണ്ടും “പടയണി” ചീഫ് എഡിറ്റർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നാല് തവണ എംഎൽഎയായും ഒരു തവണ കൃഷിവകുപ്പ് മന്ത്രിയായും പ്രവർത്തിച്ച കെ പി മോഹനൻ സത്യപ്രതിജ്ഞ ദിനത്തിൽ വീണ്ടും ശ്രദ്ധേയനായി. എന്നാൽ ഇത്തവണ രാഷ്ട്രീയ വേദിയിലല്ല, നിയമസഭയിലെ പ്രസ് ഗാലറിയിലായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.2016-ൽ മന്ത്രിസ്ഥാനം വഹിച്ചിരുന്ന അതേ നിയമസഭാ സമുച്ചയത്തിലേക്ക്, വർഷങ്ങൾക്കിപ്പുറം അദ്ദേഹം മാധ്യമപ്രവർത്തകന്റെ തിരിച്ചറിയലോടെയാണ് എത്തിയത്. തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സായാഹ്ന പത്രമായ “പടയണി”യുടെ ചീഫ് എഡിറ്ററെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.രാഷ്ട്രീയ പ്രവർത്തകനെന്നതിലുപരി, പത്രപ്രവർത്തനത്തോടുള്ള ആഴമുള്ള അടുപ്പമാണ് തന്നെ വീണ്ടും മാധ്യമരംഗത്തേക്ക് […]

Read More
 “പാറ്റകൾക്കും ശബ്ദമുണ്ട്” ട്രോളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്! ട്രെന്‍ഡായി കോക്രോച്ച് ജനതാ പാര്‍ട്ടി

“പാറ്റകൾക്കും ശബ്ദമുണ്ട്” ട്രോളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്! ട്രെന്‍ഡായി കോക്രോച്ച് ജനതാ പാര്‍ട്ടി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യ്ക്ക് വന്‍ സ്വീകാര്യത. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീര്‍ത്തി ആദാസും കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്’ എന്നാണ് […]

Read More
 സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തി, ഉറക്കം നഷ്ടപ്പെട്ടു; വിവാദത്തിൽ പ്രതികരിച്ച് ചെറിയാൻ ഫിലിപ്പ്

സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തി, ഉറക്കം നഷ്ടപ്പെട്ടു; വിവാദത്തിൽ പ്രതികരിച്ച് ചെറിയാൻ ഫിലിപ്പ്

ഇന്ദിരാ ഭവനിലെത്തിയ ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വിജയലഹരിയിൽ പരിസരബോധം മറന്നുവെന്നാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെയാണ് ആലിംഗനം ചെയ്തത്. തൻ്റെ ഭാ​​ഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം “തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് […]

Read More
 എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാലാ ക്രമത്തിൽ; പ്രോ ടേം സ്പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലി നൽകി

എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാലാ ക്രമത്തിൽ; പ്രോ ടേം സ്പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലി നൽകി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ ജനപ്രതിനിധികൾ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ ആരംഭിച്ച ചടങ്ങിൽ, നിയുക്ത എംഎൽഎമാർ അക്ഷരമാലാക്രമത്തിലാണ് സത്യവാചകം ചൊല്ലിയത്. പ്രോടേം സ്പീക്കർ ജി. സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു സഭാനടപടികൾ. കളമശ്ശേരി എംഎൽഎയും ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ നിർവഹിച്ചത്.  ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് സത്യവാചകം ചൊല്ലിയത്. കോൺഗ്രസിൻ്റെ യുവമുഖങ്ങളായ കെ.എം. അഭിജിത്തും അബിന്‍ വര്‍ക്കിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ […]

Read More
 നീറ്റ് ചോദ്യ പേപ്പർ ചോർച്ച: എൻടിഎ യ്ക്കെതിരെ അന്വേഷണം ഊർജിതം

നീറ്റ് ചോദ്യ പേപ്പർ ചോർച്ച: എൻടിഎ യ്ക്കെതിരെ അന്വേഷണം ഊർജിതം

ന്യൂ ഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ ടെസ്റ്റിംഗ് ഏജൻസിയായ എൻ ടി എ ചോദ്യമുനയിൽ. കെമിസ്ട്രി ചോദ്യപേപ്പർ തയാറാക്കിയവരും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരും സി ബി ഐ നിരീക്ഷണത്തിലാണ്. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറും യഥാർഥ ചോദ്യപേപ്പറും തമ്മിൽ കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ 100 ശതമാനം ഒത്തുവന്നതോടെയാണ് അന്വേഷണം ഇവരിലേക്ക് വ്യാപിപ്പിക്കാൻ സി ബി ഐ തീരുമാനിച്ചത്. ചോദ്യപേപ്പർ തയാറാക്കിയവരുടെയും വിവർത്തനം ചെയ്തവരുടെയും വിവരങ്ങൾ എൻ ടി എ സി ബി ഐക്ക് കൈമാറി. […]

Read More
 മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി ഉമേഷ് എൻഎസ്കെ

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി ഉമേഷ് എൻഎസ്കെ

മുഖ്യമന്ത്രി വി ഡി സതീശന്റെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായി ഉമേഷ് എൻഎസ്കെ യെ നിയമിച്ചു. 2015 ബാച്ച് കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് അദ്ദേഹം. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പുതിയ ഉദ്യോഗസ്‌ഥനെ നിയമിക്കുന്നതുവരെ ആ സ്‌ഥാനത്ത് തുടരും. കൂടാതെ ഫിനാൻഷ്യൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും വഹിക്കും.

Read More
 മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനിൽകുമാർ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനിൽകുമാർ

മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി കെ അനിൽകുമാർ. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്.

Read More