നടിയെ ആക്രമിച്ച കേസിൽ വാദം പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂർത്തിയായാൽ കേസ് വിധി പറയാന്‍ മാറ്റും.ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾ ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും. നേരത്തെ […]

Read More

മോഷ്ടിച്ച മാല പ്രതി വിഴുങ്ങി;തൊണ്ടി കണ്ടെത്താൻ കഴിയാതെ പൊലീസ്

മോഷ്ടിച്ച മാല പ്രതി വിഴുങ്ങി.പുറത്തെടുക്കാനാവാതെ വലഞ്ഞ് പൊലീസ്. 2 ദിവസമായി പൊലീസ് പ്രതിക്കി കാവലാണ്. ആലത്തൂർ മേലാർകോട് വേലയ്ക്കിടെ മോഷണം നടത്തിയത്. മാല പ്രതി വിഴുങ്ങിയതോടെ തൊണ്ടി കണ്ടെത്താൻ കഴിയാതെ പൊലീസ്. തമിഴ്നാട് മധുര സ്വദേശിയായ മുത്തപ്പനാണ് വേലയ്ക്കിടെ മാല മോഷ്ടിച്ച് വിഴുങ്ങിയത്. ആശുപത്രിയിൽ വച്ച് നടത്തിയ എക്സ്-റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുള്ളതായി കണ്ടെത്തി.പ്രതിയുടെ വയറിളക്കി മാല പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. മറ്റു വഴികളില്ലെങ്കിൽ […]

Read More

ചില മരണവാർത്തകൾ അറിഞ്ഞാൽ മനസ്സിൽ വല്ലാത്ത ഒരു മരവിപ്പ് ആണ്;വൈകാരിക കുറിപ്പുമായി അഭിലാഷ് പിള്ള

മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നു കളഞ്ഞ ശങ്കരനാരായണൻ (75) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.ഒരിക്കൽ ശങ്കരനാരായണനെ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വർഷങ്ങൾക്കു മുന്നേ താൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവെന്നും അപരിചിതന്‍റെ പേരാണ് ശങ്കരനാരായണനെന്നും അഭിലാഷ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിക്കുന്നു.ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്കു ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല, എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ […]

Read More

പാതി വില തട്ടിപ്പ്:കെഎന്‍ ആനന്ദ് കുമാറിന് ജാമ്യമില്ല

പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്. ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു. നിലവിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് ആനന്ദ് കുമാർ. ഭാഗങ്ങളിൽ നിന്നാണായി രജിസ്റ്റർ ചെയ്ത കേസുകളെല്ലാം തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.കഴിഞ്ഞ തവണ കെഎന്‍ ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ […]

Read More

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: എയർപോർട്ട് ഉപരോധത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ്

വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്ഐഒയും പ്രഖ്യാപിച്ച കോഴിക്കോട് എയർപോർട്ട് ഉപരോധത്തിൽ പ​ങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് ഉത്തരവിറക്കിയത്.പൊലീസ് നടപടിക്കെതി​രെ എസ്ഐഒയും സോളിഡാരിറ്റിയും രംഗത്തുവന്നു. സംഘപരിവാറിനെതിരായ സമരം എന്തിനാണ് കേരള പൊലീസിനെ ഇത്ര അസ്വസ്ഥമാക്കുന്നതെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ചോദിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ യോഗിയുടെ പൊലീസ് രാജ് മാതൃകയിൽ നേരിടാനാണ് കേരള ​പൊലീസ് തീരുമാനിച്ചിട്ടുള്ളത്.ഒരു കാര്യം ഞങ്ങൾ വ്യക്തമായി പറയാം, പൊലീസ് പരവതാനി വിരിച്ച് സ്വീകരിക്കും എന്ന് […]

Read More

കാണാതായ ആദിവാസി യുവാവിനായുള്ള തെരച്ചിൽ തുടരുന്നു

മണ്ണാർക്കാട് തേനെടുക്കാൻ പോയി കാണാതായ ആദിവാസി യുവാവിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി അഗ്നിശമന സേന. കരുവാര ഉന്നതിയിലെ മണികണ്ഠനെയാണ് (24) കാണാതായത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിന് താഴെയാണ് യുവാവിനെ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.മലയുടെ സമീപത്തെ സ്വകാര്യതോട്ടത്തിൽ തേൻ ശേഖരിക്കാനായി ഒൻപതുപേരാണ് ഞായറാഴ്ചയെത്തിത്. പാറക്കെട്ടുകൾ നിറഞ്ഞ ഇവിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കിലാണ് ഇവർ രാത്രി കഴിഞ്ഞത്. തിങ്കളാഴ്ച രാത്രി വെള്ളത്തിലിറങ്ങാൻ സ്രമിക്കുന്നതിനിടെ മണികണ്ഠൻ കാൽവാഴുതി വീഴുകയായിരുന്നുവെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും ആളെ […]

Read More

അഴിമതി കേസില്‍ പിടിയിലായ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളില്‍ നിന്നു പണം വാങ്ങിയ കേസിൽ അറസ്റ്റിലായ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ ആണ് നടപടി. നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. പിന്നീട് ട്രിബ്യൂണല്‍ വഴി നീങ്ങിയാണിയാള്‍ സര്‍വീസിലേക്ക് തിരിച്ചു കയറിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ കിട്ടിയത്. അടുത്തമാസം 31നാണ് സുധീഷ് കുമാര്‍ വിരമിക്കുന്നത്.

Read More

വെഞ്ഞാറമൂട് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

വെഞ്ഞാറമൂട് വീട്ടിൽ നിന്ന് കളിക്കാൻ പോയി കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി അർജുൻ ആണ് മരിച്ചത്.വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.‌‌ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അർജുനെ കാണാതായത്. വീട്ടിൽനിന്നും കളിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല. വീട്ടിൽ ചെറിയ തോതിൽ വഴക്കുണ്ടായിരുന്നതായി കുടുംബം പറയുന്നു. കളിക്കുമ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കളിക്കു ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു.

Read More

കോയമ്പത്തൂരിൽ പാസ്റ്റര്‍ക്കെതിരെ പോക്സോ കേസ്

തമിഴ്നാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. പാസ്റ്റര്‍ക്കെതിരെ പോക്സോ കേസ്. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർഥനാ ഹാളിലെ പാസ്റ്റർജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്.2024 മെയ് 21 ന് കോയമ്പത്തൂരിലെ ജിഎൻ മിൽസ് ഏരിയയിലെ തന്‍റെ വസതിയിൽ വെച്ചാണ് ജെബരാജ് 17 ഉം 14 ഉം വയസുള്ള കുട്ടികളെ പീഡിപ്പിച്ചത്. 17കാരി പാസ്റ്ററുടെ ഭാര്യാപിതാവ് ദത്തെടുത്ത അനാഥയായ കുട്ടിയായിരുന്നു. 14 കാരി അയൽവാസിയും. കഴിഞ്ഞ വർഷം ജോണിന്‍റെ വീട്ടിൽ ഒരു പാർട്ടിക്ക് പോയപ്പോഴാണ് രണ്ട് പെൺകുട്ടികളെയും ഉപദ്രവിച്ചത്. സംഭവം […]

Read More

മുക്കത്ത് കഞ്ചാവ് വേട്ട; ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്നും 1.334 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി

മുക്കം മുത്താലത്ത നിന്നും ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 1.344 കഞ്ചാവാണ് ആണ് പിടിച്ചെടുത്തത്. വെസ്റ്റ് ബം​ഗാൾ സ്വദേശി മൊഹ ഹസ്സൻ അലി(51 ) ആളിൽ നിന്ന് ആണ് കഞ്ചാവ് പിടിച്ചെടുത്തത്. കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.കെ നിഷിൽകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഒരു എൻ ഡി പി എസ് കേസെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എം പ്രവേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാജു എൻ ബി, പ്രിവെന്റീവ് ഓഫീസർ […]

Read More