
മുക്കം മുത്താലത്ത നിന്നും ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. 1.344 കഞ്ചാവാണ് ആണ് പിടിച്ചെടുത്തത്. വെസ്റ്റ് ബംഗാൾ സ്വദേശി മൊഹ ഹസ്സൻ അലി(51 ) ആളിൽ നിന്ന് ആണ് കഞ്ചാവ് പിടിച്ചെടുത്തത്. കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.കെ നിഷിൽകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഒരു എൻ ഡി പി എസ് കേസെടുത്തു. എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പ്രവേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജു എൻ ബി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് സുജീഷ് കെ, വിപിൻ പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജിത് എൻ, ജിത്തു പി പി ഡ്രൈവർ മുബഷിർ എന്നിവർ പങ്കെടുത്തു.